Ticker

6/recent/ticker-posts

Header Ads Widget

കേരളത്തെ കുറിച്ച് PSC ചോദിക്കുന്ന ചോദ്യങ്ങൾ - 2

 

1. ഏറ്റവും കൂടുതല്‍ തവണ അവിശ്വാസ പ്രമേയങ്ങളെ നേരിട്ട മുഖ്യമന്ത്രി:

    കെ കരുണാകരന്‍


2. മുഖ്യമന്ത്രി, മന്ത്രി, പ്രതിപക്ഷനേതാവ് എന്നീ പദവികള്‍ ഒരേ നിയമസഭാകാലത്ത് വഹിച്ച വ്യക്തി:

    പി കെ വാസുദേവന്‍ നായര്‍


3. കേരളാനിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചിട്ടുള്ള മുഖ്യമന്ത്രിമാര്‍ ആരൊക്കെയാണ്?

    ആര്‍ ശങ്കര്‍, സി അച്ചുതമേനോന്‍, ഇ കെ നായനാര്‍


4. കേരളത്തിലെ ആദ്യത്തെ ഉപമുഖ്യ മന്ത്രി:

    ആര്‍ ശങ്കര്‍


5. കേരളത്തില്‍ എത്ര പേര്‍ ഉപമുഖ്യമന്ത്രി സ്ഥാനം വഹിച്ചിട്ടുണ്ട്?

    3(ആര്‍ ശങ്കര്‍, സി എച്ച് മുഹമ്മദ് കോയ, കെ അവുക്കാദര്‍കുട്ടി നഹ


 6. ഉപമുഖ്യമന്ത്രിയായ ശേഷം മുഖ്യമന്ത്രിയായാ ആദ്യ വ്യക്തി:

    ആര്‍ ശങ്കര്‍


7. കേരളത്തിലെ ആദ്യ ഗവര്‍ണര്‍ ആര്?

    ബി രാമകൃഷ്ണറാവു


8. കേരളത്തിലെ ആദ്യ മന്ത്രിസഭക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്ത ഗവര്‍ണര്‍ ആര്?

    ബി രാമകൃഷ്ണറാവു


9. കേരള ഗവര്‍ണര്‍ ആയിരുന്ന ആദ്യ വനിത:

    ജ്യോതി വെങ്കിടാചലം


10. കേരള ഗവര്‍ണറായ ഏക മലയാളി:

    വി വിശ്വനാഥന്‍


 11. പദവിയിലിരിക്കെ അന്തരിച്ച കേരളാ ഗവര്‍ണര്‍

   സിക്കന്ദര്‍ ഭക്ത്


12. കേരള ഗവര്‍ണര്‍ സ്ഥനം വഹിച്ച ശേഷം ഇന്ത്യന്‍ രാഷ്ട്രപതിയായ വ്യക്തി:

   വി വി ഗിരി


13. കേരള നിയമ സഭയുടെ ആദ്യ പ്രോടെം സ്പീക്കര്‍ ആരായിരുന്നു?

    റോസമ്മ പുന്നൂസ്


14. കേരള നിയമ സഭയുടെ ആദ്യ സ്പീക്കര്‍ ആരായിരുന്നു?

    ശങ്കരനാരായണന്‍ തമ്പി


15. കേരള നിയമ സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കര്‍:

     സി എച്ച് മുഹമ്മദ് കോയ


 16. ഏറ്റവും കൂടുതല്‍ കാലം കേരളാസ്പീക്കര്‍ ആയിരുന്ന വ്യക്തി:

    വക്കം പുരുഷോത്തമന്‍


17. തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം സ്പീക്കറായിരുന്ന വ്യക്തി:

    എം വിജയകുമാര്‍


18. ഏറ്റവും കൂടുതല്‍ കാസ്റ്റിംഗ് വോട്ട് ചെയ്ത സ്പീക്കര്‍:

    എ സി ജോസ് (8 തവണ)


19. കേരള നിയമ സഭയുടെ ആദ്യ ഡപ്യൂട്ടി സ്പീക്കര്‍ ആരായിരുന്നു?

    കെ ഒ അയിഷാഭായി


20. കേരള നിയമ സഭയുടെ ആദ്യ വനിതാ ഡപ്യൂട്ടി സ്പീക്കര്‍ ആരായിരുന്നു?

    കെ ഒ അയിഷാഭായി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍