Ticker

6/recent/ticker-posts

Header Ads Widget

തുടർച്ചയായിയുള്ള സംഖ്യകളുടെ തുക കാണാൻ

 


1 മുതൽ തുടർച്ചയായി എണ്ണല്‍ സംഖ്യകളുടെ തുക കാണാൻ


1 മുതൽ തുടർച്ചയായി എണ്ണല്‍ സംഖ്യകളുടെ തുക കാണാൻ ഈ സൂത്രവാക്യം മനസ്സിലാക്കി വെയ്ക്കുക. 

∑=n(n+1)/2 ; n = സംഖ്യകളുടെ എണ്ണമാണ്.


ഉദാഹരണം: 

1 മുതല്‍ 100 വരെയുള്ള എണ്ണല്‍ സംഖ്യകളുടെ തുക എത്രയാണ്?

സംഖ്യകളുടെ എണ്ണം, n = 100 

ഇനി സൂത്രവാക്യം പ്രയോഗിക്കാം..

∑=n(n+1)/2 

=100(100+1)/2

= (100 x101)/2

= 10100/2

= 5050

ഉത്തരം = 5050


1 മുതൽ തുടർച്ചയായി ഒറ്റ സംഖ്യകളുടെ തുക കാണാൻ.


1 മുതൽ തുടർച്ചയായി ഒറ്റ സംഖ്യകളുടെ തുക കാണാൻ ഈ സൂത്രവാക്യം മനസ്സിലാക്കി വെയ്ക്കുക. 

∑=n² ; n = സംഖ്യകളുടെ എണ്ണമാണ്.


ഉദാഹരണം:

50 ല്‍ താഴെയുള്ള ഒറ്റ സംഖ്യകളുടെ തുക കാണുക.

ആകെസംഖ്യകളുടെ എണ്ണം = 50 ആണെന്ന് മനസ്സിലായല്ലോ. അതില്‍ 25 ഒറ്റ സംഖ്യകളും 25 ഇരട്ട സംഖ്യകളും ഉണ്ടാകും.

അപ്പോള്‍ n = 25

ഇനി സൂത്രവാക്യം പ്രയോഗിക്കാം.

∑=n²

∑=25²

=25x25

=625


2 മുതൽ തുടർച്ചയായി ഇരട്ട സംഖ്യകളുടെ തുക കാണാൻ.


2 മുതൽ തുടർച്ചയായി ഇരട്ട സംഖ്യകളുടെ തുക കാണാൻ ഈ സൂത്രവാക്യം മനസ്സിലാക്കി വെയ്ക്കുക. 

∑=n(n+1) ; n = സംഖ്യകളുടെ എണ്ണമാണ്.


ഉദാഹരണം: 

100 ല്‍ താഴെയുള്ള ഇരട്ട സംഖ്യകളുടെ തുക കാണുക.

100 വരെയുള്ള സംഖ്യകളില്‍ ഇരട്ട സംഖ്യകൾ 50 എണ്ണം 

അപ്പോള്‍ n = 50

ഇനി സൂത്രവാക്യം പ്രയോഗിക്കാം..

∑=n(n+1)

=50x(50+1)

=50x51

=2550

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍