Ticker

6/recent/ticker-posts

Header Ads Widget

ശ്രീമൂലം തിരുനാള്‍ (1885 - 1924) Moolam Thirunal


ശ്രീമൂലം തിരുനാള്‍ (1885 - 1924)

  1. പിന്നാക്ക സമുദായത്തിലെ കുട്ടികള്‍ക്ക്‌ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം അനുവദിച്ചത്‌ - ശ്രീമൂലം തിരുനാള്‍
  2. പിന്നാക്ക സമുദായത്തിലെ കുട്ടികള്‍ക്ക്‌ പ്രാഥമിക വിദ്യാഭ്യാസം സജജന്യമാക്കിയ ഭരണാധികാരി - ശ്രീമൂലം തിരുനാള്‍
  3. തിരുവിതാംകൂറില്‍ ജന്മികുടിയാന്‍ റെഗുലേഷന്‍ പാസ്സാക്കിയ വര്‍ഷം - 1896
  4. തിരുവനന്തപുരത്ത്‌ വിക്ടോറിയ ജൂബിലി ടണ്‍ ഹാള്‍ പണികഴിപ്പിച്ചത്‌ - ശ്രീമൂലം തിരുനാള്‍
  5. തിരുവിതാംകൂര്‍ ലെജിസ്റ്റേറ്റീവ്‌ കണ്‍സില്‍ നിലവില്‍ വന്നത്‌ - 1888 മാര്‍ച്ച്‌ 30
  6. തിരുവിതാംകൂര്‍ നിയമനിര്‍മ്മാണസഭ ആരംഭിക്കാൻ മുന്‍ കൈയെടുത്ത ദിവാന്‍ - ടി. രാമറാവു
  7. 1888 ല്‍ തിരുവിതാംകൂറില്‍ രൂപീകൃതമായ ആദ്യ ലെജിസ്റ്റേറ്റീവ്‌ കാണ്‍സിലിലെ ആകെ അംഗങ്ങള്‍ - 8
  8. തിരുവിതാംകൂര്‍ ലെജിസ്റ്റേറ്റീവ്‌ കണ്‍സില്‍ ശ്രീമൂലം പോപ്പുലര്‍ അസംബ്ലിയായത്‌ ( ശ്രീമൂലം പ്രജാസഭ) - 1904ല്‍
  9. ശ്രീമൂലം പ്രജാസഭയില്‍ അംഗങ്ങളെ തിരഞ്ഞെടുത്തിരുന്നത്‌ - ദിവാന്‍ പേഷ്കാര്‍
  10. ശ്രീമൂലം പ്രജാസഭയുടെ ആദ്യ സമ്മേളനം നടന്നത്‌ - 1904 ഒക്ടോബര്‍ 22
  11. ശ്രീമൂലം പ്രജാസഭയുടെ ആദ്യ യോഗം നടന്നത്‌ - വിക്ടോറിയ ജൂബിലി ടണ്‍ ഹാള്‍
  12. ശ്രീമൂലം പ്രജാസഭയുടെ ആദ്യ യോഗത്തില്‍ പങ്കെടുത്ത അംഗങ്ങളുടെ എണ്ണം - 88
  13. ശ്രീമൂലം പ്രജാസഭയിലേക്കുള്ള തിരഞ്ഞെടുപ്പുകളില്‍ മാറ്റം കൊണ്ടുവന്ന നിയമം നിലവില്‍ വന്നത്‌ - 1905 മെയ്‌ 1
  14. 1905 ലെ റെഗുലേഷന്റെ പ്രധാന പ്രത്യേകത - ആകെ അംഗസംഖ്യയായ 100 ല്‍ 77 പേരെ ജനങ്ങള്‍ നേരിട്ട്‌ തിരഞ്ഞെടുക്കുകയും 23 പേര്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെടുകയും ചെയ്യും (ഇവരുടെ കാലാവധി 1 വര്‍ഷമായിരുന്നു)
  15. ശ്രീമൂലം പ്രജാസഭയില്‍ അംഗമായ പട്ടികജാതി വിഭാഗത്തില്‍പെട്ട ആദ്യ വ്യക്തി - അയ്യങ്കാളി
  16. തിരുവിതാംകൂര്‍ ലെജിസ്റ്റേറ്റീവ്‌ കാണ്‍സിലിലേക്ക്‌ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ആദ്യ വനിത - മേരി പുന്നന്‍ ലൂക്കോസ്‌ (1922)
  17. 1904 ല്‍ തിരുവിതാംകൂറിലെ ആദ്യ റെയില്‍വേ ലൈന്‍ (കൊല്ലം-ചെങ്കോട്ട) സ്ഥാപിക്കപ്പെട്ട സമയത്തെ തിരുവിതാംകൂര്‍ ഭരണാധികാരി - ശ്രീമൂലം തിരുനാള്‍
  18. തിരുവനന്തപുരത്ത്‌ സംസ്കൃത കോളേജ്‌, ആയുര്‍വ്വേദ കോളേജ്‌, പുരാവസ്തു വകുപ്പ്, ദുര്‍ഗുണപരിഹാര പഠനശാല, വനിതാ കോളേജ്‌‌ എന്നിവ ആരംഭിച്ചത്‌ - ശ്രീ മൂലം തിരുനാള്‍
  19. ഫിംഗര്‍ പ്രിന്‍റ്‌ ബ്യൂറോ, ഹസ്തലിഖിത ലൈബ്രറി ഇവ ആരംഭിച്ചതും - ശ്രീമൂലം തിരുനാളാണ്‌
  20. നാഞ്ചിനാട്ടില്‍, കോതയാര്‍ അണക്കെട്ട്‌ നിര്‍മ്മിച്ച തിരുവിതാംകൂര്‍ ഭരണാധികാരി - ശ്രീ മൂലം തിരുനാള്‍
  21. മുല്ലപ്പെരിയാർ ഡാം ഉദ്ഘാടനം ചെയ്തത്‌ ആരുടെ ഭരണ കാലത്താണ്‌ - ശ്രീ മൂലം തിരുനാള്‍ (1895)
  22. മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട്‌ പെരിയാർ ലീസ്‌ എഗ്രിമെന്‍റ്‌ ഒപ്പുവെച്ച തിരുവിതാംകൂര്‍ ദിവാന്‍ - രാമയ്യങ്കാര്‍
  23. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ സമയത്തെ തിരുവിതാംകൂര്‍ രാജാവ്‌ - ശ്രീ മൂലം തിരുനാള്‍ (1910)
  24. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ ദിവാന്‍ - പി. രാജ ഗോപാലാചാരി
  25. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി Director of Public Instruction (DPI) തിരുവിതാംകൂറില്‍ സ്ഥാപിച്ചത്‌ - ശ്രീ മൂലം തിരുനാള്‍
  26. അവര്‍ണ്ണ ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍, മുസ്ലിങ്ങള്‍ എന്നിവര്‍ക്ക്‌ ലാന്‍ഡ്‌ റവന്യൂ വകുപ്പില്‍ നിയമനങ്ങള്‍ നിഷേധിച്ചതിനെതിരെ എല്ലാവര്‍ക്കും തുല്യ അവകാശങ്ങള്‍ക്കായി നടന്നപ്രക്ഷോഭം - പൗരസമത്വവാദ പ്രക്ഷോഭം (1919)
  27. മലയാളി മെമ്മോറിയല്‍, എതിര്‍ മെമ്മോറിയല്‍, ഈഴവ മെമ്മോറിയല്‍ എന്നിവ സമര്‍പ്പിക്കപ്പെട്ടത്‌ - ശ്രീമൂലം തിരുനാളിന്‌
  28. കൊച്ചി നിയമ നിര്‍മ്മാണ സഭ നിലവില്‍ വന്ന വര്‍ഷം - 1925 (1923 ലെ നിയമപ്രകാരം)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍