Ticker

6/recent/ticker-posts

Header Ads Widget

പോര്‍ച്ചുഗീസുകാര്‍ കേരള ചരിത്രത്തിൽ

പോര്‍ച്ചുഗീസുകാര്‍ കേരള ചരിത്രത്തിൽ 

  1. ഇന്ത്യയില്‍ കടല്‍ മാര്‍ഗ്ഗം കച്ചവടത്തിനായെത്തിയ ആദ്യ യൂറോപ്യന്മാര്‍ - പോര്‍ച്ചുഗീസുകാര്‍
  2. യുറോപ്യയന്മാര്‍ക്ക്‌ ഇന്ത്യയിലേക്ക്‌ പുതിയ കടല്‍മാര്‍ഗ്ഗം കണ്ടുപിടിക്കേണ്ടിവന്നതിനു കാരണം - 1453 ഇത്‌ ഓട്ടോമന്‍ തുര്‍ക്കികള്‍ കോണ്‍സ്റ്റാന്റിനോപ്പിൾ പിടിച്ചെടുത്തതു മൂലം
  3. കടല്‍ മാര്‍ഗ്ഗം ഇന്ത്യയിലെത്തിയ ആദ്യ യൂറോപ്യന്‍ - വാസ്‌കോഡഗാമ
  4. വാസ്‌കോഡ ഗാമ ഇന്ത്യയിലേയ്ക്കുള്ള ഐതിഹാസിക യാത്ര ആരംഭിച്ചത്‌ -  ലിസ്ബണില്‍ നിന്ന്‌ (1497)
  5. വാസ്‌കോഡ ഗാമ ആദ്യമായി ഇന്ത്യയിലെത്തിയത്‌ - 1498 മെയ്‌ 20
  6. വാസ്‌കോഡ ഗാമയെ ഇന്ത്യയിലേക്ക്‌ അയച്ച പോര്‍ച്ചുഗീസ്‌ രാജാവ്‌ - മാനുവല്‍ 1
  7. വാസ്‌കോഡ ഗാമ ഇന്ത്യയില്‍ വന്നിറങ്ങിയ സ്ഥലം - കാപ്പാട്‌ (കോഴിക്കോട്‌ )
  8. വാസ്‌കോഡ ഗാമ സഞ്ചരിച്ച കപ്പലിന്റെ പേര്‌ - സെന്റ്‌ ഗബ്രിയേൽ
  9. വാസ്‌കോഡ ഗാമയുടെ കപ്പല്‍ വ്യൂഹത്തിലുണ്ടായിരുന്നമറ്റു കപ്പലുകള്‍ - സെന്റ്‌ റാഫേല്‍, ബെറിയോ
  10. വാസ്‌കോഡ ഗാമ ലിസ്ബണിലേക്ക്‌ മടങ്ങിപ്പോയ വര്‍ഷം - 1499
  11. വാസ്‌കോഡ ഗാമ രണ്ടാമതായി ഇന്ത്യയിലെത്തിയ വര്‍ഷം - 1502
  12. വാസ്‌കോഡഗാമ മൂന്നാമതും അവസാനവുമായി ഇന്ത്യയിലെത്തിയ വര്‍ഷം - 1524
  13. വാസ്‌കോഡ ഗാമ അന്തരിച്ചത് - 1524 ഡിസംബര്‍ 24
  14. വാസ്‌കോഡ ഗാമയുടെ ഭാതിക ശരീരം ആദ്യം അടക്കം ചെയ്ത പള്ളി - സെന്റ്‌ ഫ്രാന്‍സിസ്‌ പള്ളി (കൊച്ചി)
  15. വാസ്‌കോഡ ഗാമയുടെ ഭൗതിക ശരീരം കൊച്ചിയില്‍ നിന്നും പോര്‍ച്ചുഗലിലേയ്ക്ക്‌ കൊണ്ട്‌ പോയ വര്‍ഷം - 1539
  16. ഇന്ത്യന്‍ മഹാസമുദ്രത്തിലെ സേനാധിപതി/അധിപന്‍ എന്നറിയപ്പെടുന്നത് - വാസ്‌കോഡഗാമ
  17. വാസ്‌കോഡ ഗാമയെ ഇന്ത്യന്‍ മഹാസമുദ്രത്തിലെ സേനാധിപതി അധിപന്‍ എന്നു വിശേഷിപ്പിച്ചത്‌ - മാനുവല്‍ രാജാവ്‌
  18. വാസ്‌കോഡ ഗാമയുടെ ഭൗതിക ശരീരം അടക്കം ചെയ്ത പോര്‍ച്ചുഗലിലെ പള്ളി - ജെറോണിമസ്സ്‌ കത്തീഡ്രല്‍ (ലിസ്ബണ്‍)
  19. വാസ്‌കോഡ ഗാമ എന്ന സ്ഥലം സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ സംസ്ഥാനം - ഗോവ
  20. കരമാര്‍ഗ്ഗം ഇന്ത്യയില്‍ ആദ്യമായി എത്തിയ പോര്‍ച്ചുഗീസ്‌ സഞ്ചാരി - പെറോഡ കോവില്‍ഹ
  21. ആഫ്രിക്കയിലെ ശുഭപ്രതീക്ഷാ മുനമ്പ്‌ (Cape of Good Hope) ചുറ്റി സഞ്ചരിച്ച ആദ്യ പോര്‍ച്ചുഗീസ്‌ നാവികന്‍ - ബര്‍ത്തലോമിയോ ഡയസ്‌ (1488)
  22. വാസ്കോഡഗാമയുടെ പിന്‍ഗാമിയായി ഇന്ത്യയിലെത്തിയ പോര്‍ച്ചുഗീസ്‌ നാവികന്‍ - പെഡ്രോ അല്‍വാരസ്സ്‌ കബ്രാള്‍ (1500)
  23. കൊച്ചിയില്‍ പണ്ടകശാല സ്ഥാപിച്ച പോര്‍ച്ചുഗീസ്‌ നാവികന്‍ - അല്‍വാരസ്സ്‌ കബ്രാള്‍
  24. ഇന്ത്യയിലെത്തിയ ആദ്യത്തെ പോര്‍ച്ചുഗീസ്‌ വൈസ്രോയി - ഫ്രാന്‍സിസ്‌കോ ഡി അല്‍മേഡ (1505 - 1509)
  25. ശക്തമായ നാവികപ്പടയെ വളര്‍ത്തിയെടുക്കുന്നതിലൂടെ സമുദ്ര മേധാവിത്വം സ്ഥാപിച്ച്‌ പോർച്ചുഗീസ്‌ വ്യാപാരം വളര്‍ത്തുക എന്ന നയം - നീലജല നയം (Blue Water Policy )
  26. നീലജല നയം (Blue Water Policy) നടപ്പിലാക്കിയ പോര്‍ച്ചുഗീസ്‌ വൈസ്രോയി - അല്‍മേഡ
  27. ഇന്ത്യയിലെ രണ്ടാമത്തെ പോര്‍ച്ചുഗീസ്‌ വൈസ്രോയി - അല്‍ബുക്കർക്ക്‌ (1509 - 1515)
  28. ഇന്ത്യയില്‍ പോര്‍ച്ചുഗീസ്‌ സാമ്രാജ്യത്തിന്റെ സ്ഥാപകനായി അറിയപ്പെടുന്നത്‌ - അല്‍ബുക്കര്‍ക്ക്‌
  29. ഇന്ത്യയില്‍ പോർച്ചുഗീസ്‌ കോളനിവത്കരണത്തിനു നേതൃത്വം നല്‍കിയ വൈസ്രോയി - അല്‍ബുക്കര്‍ക്ക്‌
  30. കോഴിക്കോട്‌ നഗരം ആക്രമിച്ച പോര്‍ച്ചുഗീസ്‌ വൈസ്രോയി - അല്‍ബുക്കര്‍ക്ക്‌
  31. പോര്‍ച്ചുഗീസുകാരും ഇന്ത്യക്കാരും തമ്മിലുള്ള വിവാഹത്തെ (മിശ്രകോളനി വ്യവസ്ഥ) പ്രോത്സാഹിപ്പിച്ച പോര്‍ച്ചുഗീസ്‌ വൈസ്രോയി - അല്‍ബുക്കര്‍ക്ക്‌
  32. ഇന്ത്യയില്‍ യൂറോപ്യന്‍മാര്‍ നിര്‍മ്മിച്ച ആദ്യ കോട്ട - മാനുവല്‍ കോട്ട (1503)
  33. ഇന്ത്യയിലെ ഏറ്റവും പഴയ യൂറോപ്യന്‍ നിര്‍മ്മിതി - മാനുവല്‍ കോട്ട
  34. പള്ളിപ്പുറം കോട്ട, വൈപ്പിന്‍ കോട്ട, ആയ കോട്ട, അഴിക്കോട്ട, കൊച്ചിന്‍ കോട്ട എന്നീ പേരുകളില്‍ അറിയപ്പെടുന്ന കോട്ട - മാനുവല്‍ കോട്ട
  35. മാനുവല്‍ കോട്ട പണികഴിപ്പിച്ച പോര്‍ച്ചുഗീസ്‌ ഭരണാധികാരി - അല്‍ബുക്കര്‍ക്ക്‌
  36. കണ്ണൂരിലെ സെന്റ്‌ ആഞ്ചലോസ്‌ കോട്ട നിര്‍മ്മിച്ചത്‌ - അല്‍മേഡ (1505)
  37. കുഞ്ഞാലി മരക്കാരുടെ ആക്രമണം നേരിടാനായി 1531ല്‍ പോര്‍ച്ചുഗീസുകാര്‍ നിര്‍മ്മിച്ച കോട്ട - ചാലിയം കോട്ട (കോഴിക്കോട്‌ )
  38. ചാലിയം കോട്ട പണിത പോര്‍ച്ചുഗീസ്‌ ഗവര്‍ണര്‍ - നുനോ-ഡ-കുന്‍ഹ
  39. പതിനാറാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ ഇന്ത്യയില്‍ പരിചയപ്പെടുത്തിയ വാസ്തു വിദ്യാശൈലി - ഗോഥിക്‌ ശൈലി
  40. ഇന്ത്യയില്‍ ഗോഥിക്‌ ശൈലിയില്‍ പോർച്ചുഗീസുകാർ പണികഴിപ്പിച്ച പള്ളികള്‍ - സെന്റ്‌ ഫ്രാന്‍സിസ്‌ പള്ളി (കൊച്ചി), ബോംജീസസ്‌ പള്ളി (ഗോവ)
  41. പോര്‍ച്ചുഗീസുകാര്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച ആദ്യ പള്ളി - സെന്റ്‌ ഫ്രാൻസിസ്‌ പള്ളി (കൊച്ചി)
  42. കൊച്ചി രാജാവായിരുന്ന വീര കേരളവർമ്മയ്ക്ക്‌ പോര്‍ച്ചുഗീസുകാര്‍ നിര്‍മ്മിച്ചു നല്‍കിയ കൊട്ടാരം - മട്ടാഞ്ചേരി പാലസ്‌ (1555) (ഇത്‌ പിന്നീട്‌ ഡച്ചുകാര്‍ പുതുക്കിപ്പണിതതോടെ ഡച്ച്‌ കൊട്ടാരമെന്ന്‌ അറിയപ്പെടുന്നു (1663))
  43. കൊച്ചിയിലും വൈപ്പിനിലും അച്ചടിശാല സ്ഥാപിച്ചത്‌ - പോര്‍ച്ചുഗീസുകാര്‍
  44. കൈതച്ചക്ക, പപ്പായ, കശുവണ്ടി, പേരയ്ക്ക, വറ്റല്‍മുളക്‌, പുകയില, ആത്തിക്ക, മരച്ചീനി, റബ്ബര്‍ എന്നിവ ഇന്ത്യയില്‍ കൊണ്ടുവന്നത്‌ - പോര്‍ച്ചുഗീസുകാര്‍
  45. ക്രിസ്തീയ കലാരുപമായ ചവിട്ടുനാടകം കേരളത്തില്‍ പ്രചരിപ്പിച്ചത്‌ - പോര്‍ച്ചുഗീസുകാര്‍
  46. ചവിട്ടുനാടകത്തെ ഒരു ജനകിയ കലയായി ഉയര്‍ത്തി കൊണ്ടു വന്ന വിദേശ ശക്തി - പോര്‍ച്ചുഗീസുകാര്‍
  47. ഇന്ത്യയില്‍ ആദ്യമായി യൂറോപ്യന്‍ സ്‌കൂള്‍ ആരംഭിച്ചത്‌ - കൊച്ചിയില്‍
  48. പോര്‍ച്ചുഗീസുകാരും കോഴിക്കോടു സാമൂതിരിയും തമ്മില്‍ കണ്ണൂര്‍ സന്ധി ഒപ്പുവെച്ച വര്‍ഷം - 1513
  49. പോര്‍ച്ചുഗീസുകാരും കോഴിക്കോടു സാമൂതിരിയും തമ്മില്‍ പൊന്നാനി സന്ധി ഒപ്പുവെച്ച വര്‍ഷം - 1540
  50. ക്രിസ്ത്യൻ പുരോഹിതന്മാരുടെ വൈദിക പഠനത്തിനായി സെമിനാരികളും കോളേജുകളും ആരംഭിച്ച സ്ഥലങ്ങള്‍ - കൊച്ചി, കൊടുങ്ങല്ലൂർ, വൈപ്പിന്‍കോട്ട
  51. കുഞ്ഞാലി മരയ്ക്കാർ നാലാമനെ പോര്‍ച്ചുഗീസുകാര്‍ ഗോവയില്‍ വെച്ച്‌ വധിച്ച വര്‍ഷം - 1600
  52. കേരളത്തിലെ പോര്‍ച്ചുഗീസ്‌ അതിക്രമങ്ങളെ കുറിച്ച്‌ സൂചന നല്‍കുന്ന ഷെയ്ഖ്‌ സൈനുദ്ധീന്‍ രചിച്ച കൃതി - തൂഹ്‌ഫത്തൂല്‍ മുജാഹിദീന്‍
  53. പറങ്കികള്‍ എന്നറിയപ്പെട്ടിരുന്നത്‌ - പോര്‍ച്ചുഗീസുകാര്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

4 അഭിപ്രായങ്ങള്‍

  1. അജ്ഞാതന്‍2022, ഏപ്രിൽ 28 2:11 PM

    വസ്കോടഗാമ രണ്ടാമത് എത്തിയത് കണ്ണൂർ 1502 ൽ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ടൈപ്പിംഗ് ചെയ്തപ്പോൾ പറ്റിയ തെറ്റ് ചൂണ്ടി കാണിച്ചതിന് വളരെ നന്ദി.

      ഇല്ലാതാക്കൂ
  2. വസ്കോടഗാമ രണ്ടാമത് എത്തിയത് കണ്ണൂർ 1502 ൽ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ടൈപ്പിംഗ് ചെയ്തപ്പോൾ പറ്റിയ തെറ്റ് ചൂണ്ടി കാണിച്ചതിന് വളരെ നന്ദി.

      ഇല്ലാതാക്കൂ