Ticker

6/recent/ticker-posts

Header Ads Widget

സിന്ധു നദി PSC Questions about Indus River


സിന്ധു നദി 

  1. സിന്ധു നദിയുടെ ഉത്ഭവം - ടിബറ്റിലെ മാനസസരോവറിന് അടുത്തുള്ള ബോഗാർ ചു ഗ്ലേസിയർ
  2. സിന്ധു നദിയുടെ ആകെ നീളം - 2880 കി മീ (ഇന്ത്യയിലൂടെ 709 കി മീ SERT Text, 1114 കി മീ NCERT Text)
  3. സിന്ധു എന്ന വാക്കിൻറെ അർത്ഥം - സമുദ്രം\നദി
  4. ഋഗ്വേദത്തിൽ ഏറ്റവും കൂടുതൽ പരാമർശിക്കുന്ന നദി - സിന്ധു നദി
  5. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഗിരികന്ദരങ്ങൾ സൃഷ്ടിക്കുന്ന നദി -                സിന്ധു നദി
  6. പാകിസ്ഥാൻ സിന്ധു നദിയിൽ നിർമ്മിച്ചിരിക്കുന്ന ഏറ്റവും വലിയ ഡാം - ടർബേലാ ഡാം
  7. സപ്തസിന്ധു എന്നറിയപ്പെടുന്ന നദികൾ - സിന്ധു, സരസ്വതി, ബിയാസ്, രവി, സത്‌ലജ്, ഝലം, ചിനാബ്
  8. മോഹൻജൊദാരോ സ്ഥിതി ചെയ്തിരുന്ന നദീ തീരം - സിന്ധു നദീ തീരം
  9. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ സിന്ധു നദീജല കരാർ ഒപ്പുവെച്ചത് -  1960 സെപ്റ്റംബർ 19 (കറാച്ചിയിൽ വെച്ച്)
  10. സിന്ധു നദീജല കരാർ ഒപ്പുവെച്ച വ്യക്തികൾ - ജവഹർലാൽ നെഹ്‌റു, മുഹമ്മദ് അയൂബ് ഖാൻ
  11. സിന്ധു നദീജല കരാറിന് മധ്യസ്ഥം വഹിച്ചത് - ലോകബാങ്ക്
  12. സിന്ധു നദീജല കരാർ പ്രകാരം ഇന്ത്യയ്ക്ക് അവകാശമുള്ള നദികൾ - സത്‌ലജ്, ബിയാസ്, രവി
  13. സിന്ധു നദീജല കരാർ പ്രകാരം പാക്കിസ്ഥാന് അവകാശമുള്ള നദികൾ - സിന്ധു, ഝലം, ചിനാബ്
  14. പാക്കിസ്ഥാനിലെ ഏറ്റവും വലിയ നദി - സിന്ധു നദി
  15.  പാക്കിസ്ഥാൻറെ ദേശീയ നദി - സിന്ധു നദി
  16.  പാക്കിസ്ഥാൻറെ ജീവരേഖ - സിന്ധു നദി
  17. പഞ്ച നദികളുടെ നാട് എന്നറിയപ്പെടുന്നത് - പഞ്ചാബ് 
  18. സിന്ധു നദിയുടെ പോഷക നദികൾ - സത്‌ലജ്, ബിയാസ്, രവി, ചിനാബ്, ഝലം
  19. സിന്ധു നദി ചുറ്റി ഒഴുകുന്ന ഇന്ത്യയിലെ പട്ടണം - ലെ (Leh)
  20. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പടിഞ്ഞാറുള്ള നദി - സിന്ധു
  21. പടിഞ്ഞാറോട്ടൊഴുകുന്ന\ അറബിക്കടലിൽ പതിക്കുന്ന ഏക ഹിമാലയൻ നദി - സിന്ധു
  22. സിന്ധു നദി ഒഴുകുന്ന ഏക ഇന്ത്യൻ കേന്ദ്ര ഭരണ പ്രദേശം -  ലഡാക്ക് 
  23. പൂർണ്ണമായും ഇന്ത്യയിലൂടെ ഒഴുകുന്ന സിന്ധുവിൻറെ പോഷകനദി -  ബിയാസ്
  24. സിന്ധു നദിയുടെ ഏറ്റവും ചെറിയ പോഷകനദി - ബിയാസ്
  25. ബിയാസ് നദിയുടെ ഉത്ഭവസ്ഥാനം - റോഹ്ടാങ് ചുരം
  26. കംഗാര, കുളു, മണാലി താഴ്വരകളിലൂടെ ഒഴുകുന്ന നദി - ബിയാസ്
  27. പോങ് അണക്കെട്ട് സ്ഥിതിചെയ്യുന്ന നദി - ബിയാസ്
  28. ടിബറ്റിൽ നിന്നും ഉത്ഭവിക്കുന്ന സിന്ധുവിൻറെ ഏക പോഷകനദി -  സത്‌ലജ്
  29. ഇന്ത്യയിലൂടെ ഒഴുകുന്ന സിന്ധുവിൻറെ ഏറ്റവും നീളം കൂടിയ പോഷകനദി -    സത്‌ലജ്
  30. ഇന്ദിരാ ഗാന്ധി കനാൽ സ്ഥിതിചെയ്യുന്ന നദി -    സത്‌ലജ്
  31. സിന്ധുവിൻറെ പോഷകനദികളിൽ ഏറ്റവും തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന നദി -  സത്‌ലജ്
  32. സത്‌ലജിനെ യമുനയുമായി ബന്ധിപ്പിക്കുന്ന കനാൽ പദ്ധതി -സത്‌ലജ് യമുന ലിങ്ക് കനാൽ (SYL)
  33. ചാന്ദ്ര, ഭാഗ നദികൾ യോജിച്ച് രൂപംകൊണ്ട നദി - ചിനാബ്
  34. സിന്ധുവിൻറെ ഏറ്റവും വലിയ പോഷകനദി - ചിനാബ്
  35. ദുൽഹസ്തി പവർ പ്രോജക്ട്, ബഗ്ലിഹാർ ഡാം എന്നിവ സ്ഥിതിചെയ്യുന്ന നദി - ചിനാബ്
  36. ലാഹോറിൻറെ നദി എന്നറിയപ്പെടുന്നത് - രവി
  37. നൂർജഹാൻറെയും ജഹാംഗീറിൻറെയും ശവകുടീരങ്ങൾ സ്ഥിതിചെയ്യുന്ന നദീ തീരം - രവി
  38. തെയിൻ ഡാം സ്ഥിതിചെയ്യുന്ന നദി - രവി
  39. രവി ഉത്ഭവിക്കുന്നത് - ഹിമാചൽ പ്രദേശിലെ കുളു മലകളിൽ നിന്ന്
  40. കാശ്മീരിലെ വൂളർ തടാകത്തിലേക്ക് ഒഴുകിയെത്തുന്ന നദി - ഝലം
  41. കിഷൻ ഗംഗ ജലവൈദ്യുത പദ്ധതി, ഉറി പവർ പ്രോജക്ട് എന്നിവ സ്ഥിതിചെയ്യുന്ന നദി - ഝലം
  42. കാശ്മീർ താഴ്വരയിലൂടെ ഒഴുകുന്ന നദി - ഝലം
  43. അലക്‌സാണ്ടറും പോറസ് രാജാവും തമ്മിൽ യുദ്ധം നടന്ന നദീ തീരം  - ഝലം
  44. ജമ്മുവിനെ രണ്ടായി ഭാഗിച്ചുകൊണ്ട് ഒഴുകുന്ന നദി -  താവി നദി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍