Ticker

6/recent/ticker-posts

Header Ads Widget

ദേശീയ പതാക - Kerala PSC Questions About National Flag


ദേശീയ പതാക

  1. ഇന്ത്യയുടെ ദേശീയ പതാക ഭരണഘടന നിര്‍മ്മാണ സഭാ അംഗീകരിച്ചത്‌  - 1947 ജൂലൈ 22
  2. ദേശീയ പതാകയുടെ ശില്‍പി - പിങ്കാളി വെങ്കയ്യ (ആന്ധ്രപ്രദേശ്)
  3. ഇന്ത്യൻ ദേശീയപതാകയിലെ നിറങ്ങൾ - കുങ്കുമം, വെള്ള, പച്ച (കുങ്കുമം– ധീരത, ത്യാഗം; വെള്ള –സത്യം, സമാധാനം; പച്ച– സമൃദ്ധി, ഫലഭൂയിഷ്ഠത)
  4. ദേശീയ പതാകയിലെ അശോകചക്രം സ്വീകരിച്ചിരിക്കുന്നത്‌ - ഉത്തരപ്രദേശിലെ സാരാനാഥിലുള്ള ഡീര്‍ പാർക്കിലെ അശോകസ്തംഭത്തില്‍ നിന്ന്‌
  5. അശോകചക്രത്തിന്റെ നിറം - നാവിക നീല (24 ആരക്കാലുകൾ ഉണ്ട്)
  6. ദേശീയ പതാകയുടെ  നീളവും വീതിയും തമ്മിലുള്ള അനുപാതം - 3 :2
  7. ദേശീയ പതാകയുടെ  വീതിയും നീളവും തമ്മിലുള്ള അനുപാതം -  2 :3
  8. ഇന്ത്യയുടെ ദേശീയപതാക നിർമിക്കുന്ന ഔദ്യോഗിക യൂണിറ്റ് - ഹുബ്ബള്ളി, കർണാടക (പഴയ പേര് ഹൂബ്ലി)
  9. പതാകകളെക്കുറിച്ചുള്ള പഠനം - വെക്സിലോളജി
  10. സ്വാതന്ത്ര്യം കിട്ടിയപ്പോൾ ദേശീയ പതാക ആദ്യമായി ഉയർത്തിയത് - ജവാഹർലാൽ നെഹ്റു
  11. സ്വരാജ് പതാക രൂപകൽപന ചെയ്തത് - ഗാന്ധിജി (1921)
  12. ദേശീയപതാക ആദ്യമായി ഉയർത്തിയ കോൺഗ്രസ് സമ്മേളനം - ലഹോർ (1929)
  13. ത്രിവർണ പതാക രാജ്യത്തിന്റെ പതാകയായി അംഗീകരിച്ച കോൺഗ്രസ് സമ്മേളനം - കറാച്ചി (1931)
  14. ഇന്ത്യയിൽ പുതിയ ഫ്ലാഗ് കോഡ് നിലവിൽ വന്ന തീയതി - 2002 ജനുവരി 26
  15. ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയപതാക എവിടെ - ബെളഗാവി, കർണാടക (പഴയ പേര് ബെൽഗാം)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍