Ticker

6/recent/ticker-posts

Header Ads Widget

കബനി, ഭവാനി, പാമ്പാര്‍ (Kabini River, Bhavani River, Pambar River)

കിഴക്കോട്ടൊഴുകുന്ന നദികള്‍ - കബനി, ഭവാനി, പാമ്പാര്‍

East Flowing Rivers in Kerala - Kabini River, Bhavani River, Pambar River

കബനി

  1. കബനി നദിയുടെ കേരളത്തിലെ നീളം - 56.6 കി.മീ
  2. കബനി നദിയുടെ ആകെ നീളം - 240 കി.മീ
  3. കേരളത്തില്‍ കിഴക്കോട്ടൊഴുകുന്ന ഏറ്റവും വലിയ നദി - കബനി 
  4. കബനി അറിയപ്പെടുന്ന മറ്റൊരു പേര്‌ - കപില
  5. കബനി ഉത്ഭവിക്കുന്ന സ്ഥലം - തൊണ്ടാര്‍മുടി, വയനാട്‌
  6. കബനി നദിയുടെ പതനസ്ഥാനം - കാവേരി, കര്‍ണ്ണാടക
  7. കബനി നദി കാവേരിയുമായി ചേരുന്ന സ്ഥലം - തിരുമക്കുടല്‍ 
  8. ബാണാസുരസാഗര്‍ ഡാം സ്ഥിതി ചെയ്യുന്ന നദി - കബനി 
  9. കുറുവാ ദ്വീപ്‌ സ്ഥിതി ചെയ്യുന്ന നദി - കബനി
  10. കേരളത്തില്‍ നിന്ന്‌ ഉത്ഭവിച്ച്‌ കര്‍ണ്ണാടകത്തിലേയ്ക്ക്‌ ഒഴുകുന്ന ഏക നദി - കബനി
  11. കബനി നദിയുടെ തീരത്ത്‌ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം - നാഗര്‍ഹോള്‍ ദേശീയോദ്യാനം (കര്‍ണ്ണാടക)

ഭവാനി

  1. ഭവാനി നദിയുടെ കേരളത്തിലെ നീളം - 37.5 കി.മീ
  2. ഭവാനി നദിയുടെ ആകെ നീളം - 227 കി.മീ
  3. ഭവാനി നദിയുടെ ഉത്ഭവം - നീലഗിരി
  4. ഭവാനി നദിയുടെ പതനസ്ഥാനം - കാവേരി, തമിഴ്നാട്‌
  5. ഭവാനിയുടെ പ്രധാന പോഷക നദി - ശിരുവാണി, വരയാര്‍ 
  6. ഭവാനി ഒഴുകുന്ന ജില്ല - പാലക്കാട്‌
  7. അട്ടപ്പാടിയിലൂടെ ഒഴുകുന്ന നദി - ശിരുവാണി 
  8. തമിഴ്നാട്ടിലെ കോയമ്പത്തൂരിലേയ്ക്ക്‌ ശുദ്ധജലമെത്തിക്കുന്ന കേരളത്തിലെ അണക്കെട്ട്‌ - ശിരുവാണി അണക്കെട്ട്‌ 
  9. മുക്കാലി തടയണ സ്ഥിതി ചെയ്യുന്ന നദി - ഭവാനി

പാമ്പാര്‍

  1. പാമ്പാറിന്റെ കേരളത്തിലെ നീളം - 25 കി.മീ
  2. പാമ്പാറിന്റെ ആകെ നീളം - 31 കി.മീ
  3. പാമ്പാര്‍ ഉത്ഭവിക്കുന്ന സ്ഥലം - ബെന്‍മൂര്‍, ദേവികുളം താലൂക്ക്‌ (ഇടുക്കി ജില്ല)
  4. പാമ്പാറിന്റെ പതനസ്ഥാനം - കാവേരി, തമിഴ്നാട്‌
  5. ചിന്നാര്‍ വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദി - പാമ്പാര്‍ 
  6. കേരളത്തില്‍ കിഴക്കോട്ടൊഴുകുന്ന ഏറ്റവും ചെറിയ നദി - പാമ്പാര്‍ 
  7. പാമ്പാറിന്റെ മറ്റൊരു പേര്‌ - തലയാര്‍
  8. തൂവാനം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി - പാമ്പാര്‍ 
  9. പാമ്പാറിന്റെ പ്രധാന പോഷക നദികള്‍ - ഇരവികുളം, മൈലാടി, തീര്‍ഥമല, ചെങ്കലാര്‍, തേനാര്‍
  10. പാമ്പാറും തേനാറും തമിഴ്നാട്ടില്‍ വെച്ച്‌ സംഗമിച്ചുണ്ടാകുന്ന കാവേരിയുടെ പ്രധാന പോഷകനദി - അമരാവതി
Kerala PSC Questions about Kabini River, Bhavani River & Pambar River

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍