Ticker

6/recent/ticker-posts

Header Ads Widget

പ്രധാന സംഭവങ്ങൾ - 2023 നവംബർ

 


പ്രധാന  സംഭവങ്ങൾ - 2023 നവംബർ (Current Affairs - 2023 November)

  1. സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കു കേരള സർക്കാർ നൽകുന്ന പരമോന്നത ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം (5 ലക്ഷം രൂപ) ഭാഷാചരിത്ര പണ്ഡിതനും നിരൂപകനുമായ പ്രഫ.എസ്.കെ.വസന്തനു സമ്മാനിക്കും.
  2. കേരള സർക്കാർ കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കേരള ജ്യോതി പുരസ്കാരം ടി.പത്മനാഭന്. ജസ്റ്റിസ് എം.ഫാത്തിമ ബീവിക്കും സൂര്യ കൃഷ്ണമൂർത്തിക്കും കേരള പ്രഭ പുരസ്കാരം. പുനലൂർ സോമരാജൻ, ഡോ.വി.പി.ഗംഗാധരൻ, രവി ഡിസി, കെ.എം.ചന്ദ്രശേഖർ, പണ്ഡിറ്റ് രമേശ് നാരായൺ എന്നിവർ കേരളശ്രീ നേടി.
  3. ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രഫസർ നന്ദിനി ദാസ് രചിച്ച കോർട്ടിങ് ഇന്ത്യ: ഇംഗ്ലണ്ട്, മുഗൾ ഇന്ത്യ ആൻഡ് ദി ഒറിജിൻ ഓഫ് എംപയർ എന്ന പുസ്തകം ബ്രിട്ടിഷ് അക്കാദമി ബുക്ക് പ്രൈസ് നേടി. 25,000 പൗണ്ടാണ് (25 ലക്ഷം രൂപ) സമ്മാനത്തുക.
  4. കർണാടക സർക്കാരിന്റെ കന്നഡ രാജ്യോത്സവ പുരസ്കാരം (5 ലക്ഷം രൂപയും സ്വർണമെഡലും) ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് ഉൾപ്പെടെ 68 പേർക്ക് സമ്മാനിച്ചു.
  5. സമഗ്ര ആണവ പരീക്ഷണ നിരോധന ഉടമ്പടിയിൽ (സിടിബിടി) നിന്ന് റഷ്യ പിന്മാറി.
  6. കല, സാഹിത്യം, സാംസ്കാരികം തുടങ്ങിയ മേഖലകളിൽ സമഗ്ര സംഭാവന നൽകിയ വ്യക്തിക്കുള്ള നിയമസഭാ അവാർഡ് ( ഒരു ലക്ഷം രൂപ) എം.ടി. വാസുദേവൻ നായർക്ക് സമ്മാനിച്ചു.
  7. ഇന്റർനാഷനൽ കമ്മിറ്റി ഓഫ് ലീഗൽ മെട്രോളജിയുടെ (പാരിസ്) പ്രസിഡന്റായി മലയാളിയായ ഡോ. ബോബ് ജോസഫ് മാത്യു തിരഞ്ഞെടുക്കപ്പെട്ടു.
  8. തപസ്യ കലാസാഹിത്യ വേദിയുടെ സഞ്ജയൻ പുരസ്കാരം (50,000 രൂപ) പി.ആർ.നാഥന് സമ്മാനിച്ചു.
  9. പരിസ്ഥിതി പഠനത്തിനുള്ള ഹാസ്മുഖ് ഷാ മെമ്മോറിയൽ ദേശീയ പുരസ്കാരത്തിന് (2 ലക്ഷം രൂപ) സിഎംഎഫ്ആർഐയിലെ ആൽവിൻ ആന്റോ അർഹനായി.
  10. മുഖ്യ വിവരാവകാശ കമ്മിഷണറായി ഹീരാലാൽ സമരിയ സത്യപ്രതിജ്ഞ ചെയ്തു. തെലങ്കാന കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം ദലിത് വിഭാഗത്തിൽ നിന്ന് ഈ പദവിയിലെത്തുന്ന ആദ്യ വ്യക്തിയാണ്.
  11. ദേവസ്വത്തിന്റെ ശ്രീഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം (50,001 രൂപയും 10 ഗ്രാം സ്വർണ പതക്കവും) കർണാടക സംഗീതജ്ഞൻ മധുരൈ ടി.എൻ. ശേഷഗോപാലന് സമർപ്പിച്ചു.
  12. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ സെക്രട്ടറി ജനറൽ സ്ഥാനത്തുനിന്നു മലയാളിയായ ഷാജി പ്രഭാകരനെ പുറത്താക്കി.
  13. യുകെയിലെ ദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിവിൽ എൻജിനീയേഴ്സിന്റെ പ്രസിഡ‍ന്റായി ഇന്ത്യൻ വംശജ പ്രഫ. അനുഷ ഷാ നിയമിതയായി.
  14. സുപ്രീം കോടതി ജഡ്ജിമാരായി ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസീഹ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവർ ചുമതലയേറ്റു.
  15. ഗുവാഹത്തി ഹൈക്കോടതിയിൽ അഡീഷനൽ ജഡ്ജിയായി എൻ.ഉണ്ണിക്കൃഷ്ണൻ നായരെ നിയമിച്ചു.
  16. കൊൽക്കത്ത സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാൻ പദവി സുരേഷ് ഗോപി ഏറ്റെടുത്തു.
  17. ഗോവ ദേശീയ ഗെയിംസിൽ 80 സ്വർണം ഉൾപ്പെടെ 228 മെഡലുകൾ നേടിയ മഹാരാഷ്ട്രയ്ക്ക് ഒന്നാം സ്ഥാനം. കേരളത്തിന് 5–ാം സ്ഥാനം.
  18. ലതാ മങ്കേഷ്കർ പുരസ്കാരത്തിന് പിന്നണിഗായകൻ സുരേഷ് വാഡ്കർ അർഹനായി.
  19. തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റായി പി.എസ്.പ്രശാന്ത് ചുമതലയേറ്റു.
  20. കെ.ബാലഭാസ്കരൻ, ഡോ.പ്രിൻസി കുര്യാക്കോസ് എന്നിവരെ പിഎസ്‍സി അംഗങ്ങളായി നിയമിച്ചു.
  21. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി രാഹുൽ മാങ്കൂട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ടു.
  22. ഏകദിന ക്രിക്കറ്റിൽ അൻപതാം സെഞ്ചറി നേടുന്ന ആദ്യ താരമായി വിരാട് കോലി. സച്ചിൻ തെൻഡുൽക്കറുടെ റെക്കോർഡ് (49) മറികടന്നു.
  23. ശാസ്ത്ര ഗവേഷണ രംഗത്തെ മികവിനുള്ള ഇൻഫോസിസ് സയൻസ് ഫൗണ്ടേഷന്റെ ഇൻഫോസിസ് പ്രൈസിന് 6 ശാസ്ത്രജ്ഞർ അർഹരായി. ഐഐടി കാൻപുരിലെ സച്ചിദാനന്ദ് ത്രിപാഠി, അരുൺ കുമാർ ശുക്ള, ബെംഗളൂരു സയൻസ് ഗാലറി സ്ഥാപക ഡയറക്ടർ ജാഹ്നവി ഫാൽക്കെ, യുഎസ് പ്രിൻസ്റ്റൻ സർവകലാശാലയിലെ ഭാർഗവ് ഭട്ട്, ബെംഗളൂരു നാഷനൽ സെന്റർ ഫോർ ബയളോജിക്കൽ സയൻസസ് മുകുന്ദ് തട്ടൈ, കൊളംബിയ സർവകലാശാലയിലെ കരുണ മന്ഥന എന്നിവർക്കാണ് പുരസ്കാരം. സ്വർണ മെഡലും ഒരു ലക്ഷം ഡോളറും (ഏകദേശം 83 ലക്ഷം രൂപ) വീതമാണ് പുരസ്കാരം.
  24. മാലദ്വീപ് പ്രസിഡന്റായി മുഹമ്മദ് മുയിസുവും ലക്സംബർഗ് പ്രധാനമന്ത്രിയായി ലൂക് ഫ്രീഡനും സ്ഥാനമേറ്റു.
  25. മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം ‘എം.എസ് സ്വാമിനാഥൻ നെല്ല് ഗവേഷണ കേന്ദ്രം’ എന്ന് പുനർനാമകരണം ചെയ്തു.
  26. 2022 ലെ ജെസിബി സാഹിത്യപുരസ്കാരം പെരുമാൾ മുരുകന്റെ നോവൽ ‘ഫയർ ബേഡ്’ നേടി. ഗ്രന്ഥകാരനു 25 ലക്ഷം രൂപയും ഇംഗ്ലിഷിലേക്കു വിവർത്തനം ചെയ്ത ജനനി കണ്ണന് 10 ലക്ഷം രൂപയും ലഭിക്കും.
  27. ഓസ്ട്രേലിയയ്ക്ക് 6–ാം ഏകദിന ക്രിക്കറ്റ് ലോകകപ്പ് കിരീടം. ഇന്ത്യയ്ക്കെതിരെ 6 വിക്കറ്റ് ജയം. വിരാട് കോലി പ്ലെയർ ഓഫ് ദ് ടൂർണമെന്റ് (765 റൺസ്)
  28. നിക്കരാഗ്വയുടെ ഷെനീസ് പ്ലാസിയോസ് മിസ് യൂണിവേഴ്സായി തിരഞ്ഞെടുക്കപ്പെട്ടു.
  29. കൂടുതൽ എടിപി ഫൈനൽസ് കിരീടങ്ങൾക്കുടമയെന്ന റെക്കോർഡ് നൊവാക് ജോക്കോവിച്ചിന് സ്വന്തം. റോജർ ഫെഡററുടെ റെക്കോർഡ് മറികടന്നു. കൂടുതൽ എടിപി മാസ്റ്റേഴ്സ് കിരീടങ്ങളുടെ (40) റെക്കോർഡും ജോക്കോവിച്ചിന്റെ പേരിലാണ്.
  30. യൂത്ത് കോൺഗ്രസ് കേരള ഘടകം അധ്യക്ഷനായി രാഹുൽ മാങ്കൂട്ടത്തിലിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
  31. ഇന്ത്യൻ താരം പങ്കജ് അദ്വാനിക്ക് ഐബിഎസ്എഫ് ലോക ബില്യഡ്സ് ചാംപ്യൻഷിപ്പിലെ ലോങ് ഫോർമാറ്റിൽ കിരീടം. കരിയറിൽ പങ്കജിന്റെ 26–ാം ലോകകിരീടമാണിത്.
  32. ചലചിത്ര നിർമാതാവ് ഏക്താ കപൂറിനും ഹാസ്യാവതാരകൻ വീർദാസിനും എമ്മി പുരസ്കാരം.
  33. ഡൽഹി ആസാദ് ഫൗണ്ടേഷൻ കമല ഭാസിന്റെ പേരിൽ നൽകുന്ന പുരസ്കാരത്തിന് (ഒരു ലക്ഷം രൂപ) അർച്ചന വിമൻസ് സെന്ററിലെ പി.കെ.ജയശ്രീയെ തിരഞ്ഞെടുത്തു.
  34. സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ (എസ്പിസിഎസ്) അക്ഷര പുരസ്കാരം (1.25 ലക്ഷം രൂപ) എം.മുകുന്ദന്റെ ‘മുകുന്ദേട്ടന്റെ കുട്ടികൾ’ എന്ന കൃതിക്ക്.
  35. അഭിഭാഷകൻ സോമശേഖർ സുന്ദരേശനെ മുംബൈ ഹൈക്കോടതിയിൽ അഡീഷനൽ ജഡ്ജിയായി നിയമിച്ചു.
  36. മലയാളി താരം മിന്നു മണി ഇന്ത്യ എ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ. ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളിയാണ്.
  37. ഇസ്രയേൽ – ഹമാസ് യുദ്ധത്തിൽ വെടിനിർത്തൽ പ്രഖ്യാപനം.
  38. പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും റെഡ്ക്രോസും ചേർന്ന് ഏർപ്പെടുത്തിയ ദേശീയ മാധ്യമ പുരസ്കാരങ്ങളിൽ ഫൊട്ടോഗ്രഫി വിഭാഗത്തിൽ ഒന്നാം സമ്മാനം (ഒരു ലക്ഷം രൂപ) എസ്.എൽ.ശാന്ത്കുമാറിനും (ടൈംസ് ഓഫ് ഇന്ത്യ) രണ്ടാം സ്ഥാനം (70,000 രൂപ) ജിൻസ് മൈക്കിളിനും (മലയാള മനോരമ) ലഭിച്ചു.
  39. തപസ്യ കലാസാഹിത്യ വേദിയുടെ മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി സ്മാരക പുരസ്കാരം (ഒരു ലക്ഷം രൂപ) സാഹിത്യ നിരൂപകൻ പ്രഫ. കെ.പി.ശങ്കരന്.
  40. ഇക്വഡോറിൽ ശതകോടീശ്വരൻ ഡാനിയൽ നബോവ പ്രസിഡന്റായി ചുമതലയേറ്റു.
  41. ഐറിഷ് എഴുത്തുകാരൻ പോൾ ലിൻജിന്റെ ‘പ്രൊഫറ്റ് സോങ്’ ബുക്കർ പ്രൈസ് നേടി. 50,000 പൗണ്ടാണു (ഏകദേശം 53 ലക്ഷം രൂപ) സമ്മാനത്തുക.
  42. അക്ഷയ പുസ്തകനിധിയുടെ പ്രഫ. എം.പി.മന്മഥൻ പുരസ്കാരം (ഒരുലക്ഷം രൂപ) എം.എൻ.കാരശ്ശേരിക്ക്.
  43. ഗോവ രാജ്യാന്തര ചലച്ചിത്ര മേളയിൽ സത്യജിത്ത് റേ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ഹോളിവുഡ് നടൻ മൈക്കൽ ഡഗ്ലസിനു സമ്മാനിച്ചു. മികച്ച സിനിമയ്ക്കുള്ള സുവർണ മയൂരം (40 ലക്ഷം രൂപയും) പേർഷ്യൻ ചിത്രം ‘എൻഡ്‌ലെസ് ബോർഡേഴ്സിന്. പൗറിയ റഹിം സാമാണ് മികച്ച നടൻ. മെലാനി തിയറി നടി. സ്റ്റീഫൻ കോമാൻഡെറവ് സംവിധായകൻ. കാന്താരയിലെ അഭിനയത്തിന് ഋഷഭ് ഷെട്ടിക്ക് സ്പെഷൽ ജൂറി പുരസ്കാരം ലഭിച്ചു. രജത ചകോരവും 15 ലക്ഷം രൂപയുമാണ് പുരസ്കാരം.
  44. ഉത്തരകാശി (ഉത്തരാഖണ്ഡ്) ബ്രഹ്മഖൽ – യമുനോത്രി ദേശീയ പാതയിൽ നിർമാണത്തിലിരുന്ന സിൽക്യാര – ദന്തൽഗാവ് തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷിക്കാനുള്ള ദൗത്യം ‘ഓപ്പറേഷൻ സുരംഗ്’ വിജയിച്ചു.
  45. മിമിക്രിയെ കലാരൂപമായി സംഗീത നാടക അക്കാദമി അംഗീകരിച്ചു.
  46. മുംബൈ പ്രസ് ക്ലബ്ബിന്റെ റെഡ് ഇൻക് ആജീവനാന്ത പുരസ്കാരം നീർജ ചൗധരിക്ക്. ജേണലിസ്റ്റ് ഓഫ് ദ് ഇയർ പുരസ്കാരം ‘ദ് ന്യൂസ് മിനിറ്റ്’ എഡിറ്റർ ധന്യ രാജേന്ദ്രനും സ്വതന്ത്ര മാധ്യമപ്രവർത്തകനായ ശരദ് വ്യാസും പങ്കിട്ടു.
  47. ആഗോള തലത്തിൽ വച്ചേറ്റവും മികച്ച കായിക ഇവന്റിനുള്ള സ്വർണ മെഡൽ ഫിഫ ലോകകപ്പ് ഖത്തർ 2022 വിന്റെ ഉദ്ഘാടന ചടങ്ങിന്.
  48. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പദ്ധതി പ്രകാരമുള്ള സൗജന്യ റേഷൻ പദ്ധതി 2024 ജനുവരി 1 മുതൽ 5 വർഷത്തേക്കു കൂടി നീട്ടാൻ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു.
  49. യുഎൻ കാലാവസ്ഥാ ഉച്ചകോടിക്ക് (കോപ് 28) ദുബായിൽ തുടക്കം. ഡിസംബർ 12 വരെ ഉച്ചകോടി തുടരും.
  50. ഫ്രഞ്ച് സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഷെവലിയർ ലീജിയൺ ദ ഹോണേർ’ ഐ.എസ്.ആർ.ഒ. ശാസ്ത്രജ്ഞ വി.ആർ. ലളിതാംബികയ്ക്ക് സമ്മാനിച്ചു.
  51. ഡോ. ജോസ് ജി.ഡിക്രൂസ്, എച്ച്. ജോഷ് എന്നിവരെ പിഎസ്‍സി അംഗങ്ങളായി നിയമിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍