1.താർ മരുഭൂമിയിലൂടെ ഒഴുകുന്ന നദി?
ലൂണി
2. കേരളത്തിലെ ഏറ്റവും വലിയ ധനികൻ?
എം എ യൂസഫലി
3. കൈഗ ആണവനിലയം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
കർണാടക
4.2011ലെ സെൻസസ് പ്രകാരം ജനസാന്ദ്രത കൂടിയ സംസ്ഥാനം?
Bihar
5. ഇന്ത്യയിലെ സജീവമായ അഗ്നിപർവ്വതം?
ബാരൺ ദ്വീപ്
6. ഇന്ത്യയിൽ നിന്നും അവസാനം പുറത്തുപോയ യൂറോപ്യന്മാർ?
പോർട്ടുഗീസുകാർ
7. ഇന്ത്യയിൽ മിസൈലുകൾ ടാങ്കുകൾ അന്തർവാഹിനികൾ എന്നിവ വികസിപ്പിക്കുന്ന ഗവേഷണ സ്ഥാപനം?
DRDO
8. ദേശീയ കായിക ദിനമായി ആചരിക്കുന്ന ഓഗസ്റ്റ് 29 ആരുടെ ജന്മദിനമാണ്?
ധ്യാൻ ചന്ദ്
9. ഇന്ത്യയിലെ ആദ്യ വിദേശ ബാങ്ക്?
ചാർട്ടേഡ് ബാങ്ക്
10. ദേശീയ ചിഹ്നത്തിൽ സത്യമേവ ജയതേ എന്ന വാക്യം രേഖപ്പെടുത്തിയിട്ടുള്ള ലിപി ഏത്?
ദേവനാഗരി ലിപി
11.ഇന്ത്യയുടെ ഭാവി നിർണ്ണയിക്കുന്നത് ഇന്ത്യയുടെ ക്ലാസ് മുറികളിലാണ് ഇതാരുടെ വാക്കുകളാണ്??
ഡി.എസ് കോത്താരി
12. മൂന്നുവട്ടം വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യക്കാരൻ?
B R അംബേദ്കർ
13. ഗദർ എന്ന പഞ്ചാബി വാക്കിന്റെ അർത്ഥം?
വിപ്ലവം
14. 1905 ലെ ബംഗാൾ വിഭജനം റദ്ദാക്കിയ വൈസ്രോയി ആരായിരുന്നു?
ഹാർഡിംഗ് പ്രഭു
15. ഭൂദാന പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആയിരുന്നു?
ആചാര്യ വിനോബാ ഭാവേ
16. ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് ഉറപ്പുനൽകുന്ന മൗലിക അവകാശങ്ങളുടെ എണ്ണം?
6
17. ദേശീയഗാനം ആലപിക്കാൻ എടുക്കുന്ന സമയം?
52 സെക്കന്റ്
18. ഇന്ത്യയിലെ നിലവിലുള്ള ഔദ്യോഗിക ഭാഷകളുടെ എണ്ണം ?
22
19. തർക്ക രഹിത ഇന്ത്യൻ ഭൂപ്രദേശത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
കാഞ്ചൻജംഗ
20. വന വിസ്തൃതി ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം?
മധ്യപ്രദേശ്
21. സ്വാമി വിവേകാനന്ദന്റെ യഥാർത്ഥ നാമം?
നരേന്ദ്രനാഥ് ദത്ത
22. പഞ്ചായത്തീരാജിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
ബൽവന്ത് റായ് മേത്ത
23. ഓരോ സർക്കാർ ഓഫീസും നൽകുന്ന സേവനങ്ങൾ എത്ര കാലപരിധിക്കുള്ളിൽ നൽകണമെന്ന് അനുശാസിക്കുന്ന നിയമം?
സേവനാവകാശ നിയമം
24. കുംഭമേള എത്ര വർഷത്തിലൊരിക്കലാണ് നടക്കുന്നത്?
12 വർഷം
25.സംസ്ഥാന പുനസംഘടന കമ്മീഷന്റെ അധ്യക്ഷൻ ആരായിരുന്നു?
ഫസൽ അലി
26. കേരളത്തിൽ ഒരു വൃക്ഷത്തിന്റെ പേരിൽ അറിയപ്പെടുന്ന വന്യ ജീവി സംരക്ഷണ കേന്ദ്രം?
ചെന്തുരുണി
27. നാളികേര വികസന ബോർഡിന്റെ ആസ്ഥാനം ?
കൊച്ചി
28. മാരകമായ അസുഖങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ ചികിത്സാ പദ്ധതി?
താലോലം
0 അഭിപ്രായങ്ങള്‍