ഭാരതപ്പുഴയുടെ തീരത്തുള്ള തിരുനാവായയിൽ പന്ത്രണ്ടു വർഷത്തിലൊരിക്കൽ നടത്തപ്പെട്ടിരുന്ന ബൃഹത്തായ നദീതീര ഉത്സവമായിരുന്നു മാമാങ്കം. മകരമാസത്തിലെ കറുത്തവാവിനും, കുംഭമാസത്തിലെ കറുത്ത വാവിനും ഇടയിലെ മകം നാളിലാണ് മാമാങ്കം നടത്തിയിരുന്നത്. മാമാങ്കത്തിന്റെ രക്ഷാപുരുഷസ്ഥാനം വള്ളുവക്കോനാതിരിക്കായിരുന്നു. എന്നാൽ സാമൂതിരിയുടെ സേന തിരുനാവായ പിടിച്ചെടുത്തതോടെ ഈ സ്ഥാനം സാമൂതിരിക്കായി. 28 ദിവസത്തെ ആഘോഷമായിരുന്നു മാമാങ്കം. ഏറ്റവും ഒടുവിലത്തെ മാമാങ്കം 1755 ലാണ് നടന്നത്. ഈ മഹാമേളയുടെ അന്ത്യംകുറിച്ചത് ഹൈദരാലിയുടെ കേരളാക്രമണവും തുടർന്ന് സാമൂതിരിയുടെ ആത്മഹത്യയുമായിരുന്നു.
മാമാങ്കതെ കുറിച്ച് പി എസ് സി ആവർത്തിക്കുന്ന ചോദ്യങ്ങൾ
- മാമാങ്കത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന കൃതിയാണ് മാമാങ്കം കിളിപ്പാട്ട്, ഇത് രചിച്ചതാര് - കാടാഞ്ചേരി നമ്പൂതിരി
- എത്ര വർഷം കൂടുമ്പോളാണ് മാമാങ്കം നടന്നിരുന്നത് - 12
- മാമാങ്കം ആഘോഷിക്കുന്ന മാസം - കുംഭം
- മാമാങ്കവേദിയായിരുന്ന തിരുനാവായ ഏതു നദിയുടെ തീരത്തായിരുന്നു - ഭാരതപ്പുഴ
- മാമാങ്കസമയത്ത് സാമൂതിരിയെ വധിക്കാൻ ചാവേറുകളെ അയച്ചിരുന്നത് എവിടുത്തെ രാജാവാണ് - വള്ളുവനാട്
- സാമൂതിരി തിരുനാവായ പിടിച്ചടക്കുംവരെ മാമാങ്കത്തിന്റെ അധ്യക്ഷൻ എവിടുത്തെ രാജാവായിരുന്നു - വള്ളുവനാട്
- മാമാങ്ക ആഘോഷങ്ങൾ അവസാനിക്കാൻ കാരണം - മൈസൂർ ആക്രമണം
- മാമാങ്കത്തിന് വേദിയായിരുന്ന നാവാമുകുന്ദ ക്ഷേത്രം എവിടെയാണ് - തിരുനാവായ
- പന്ത്രണ്ടു വർഷത്തിലൊരിക്കൽ ഭാരതപ്പുഴയുടെ തീരത്തുള്ള തിരുനാവായയിൽ വച്ച് നടത്തിയിരുന്ന ഉത്സവം - മാമാങ്കം
- 12 വർഷത്തിലൊരിക്കൽ മകരമാസത്തിലെ കറുത്തവാവിനും, കുംഭമാസത്തിലെ കറുത്ത വാവിനും ഇടയിലെ മകം നാളിൽ നടത്തിയിരുന്ന ഉത്സവം - മാമാങ്കം (12 ദിവസത്തെ ഉത്സവമാണിത്)
- ആദ്യ മാമാങ്കം നടന്ന വർഷം - എ.ഡി. 829
- ആദ്യ മാമാങ്കത്തിന്റെ (എ.ഡി.829) രക്ഷാപുരുഷൻ ആരായിരുന്നു - രാജശേഖര വർമ്മൻ
- അവസാനമായി മാമാങ്കം നടന്നു എന്ന് കരുതപ്പെടുന്ന വർഷം - എ.ഡി. 1755
- മാമാങ്കത്തിന്റെ നേതൃസ്ഥാനത്തിനു പറയുന്നത് - രക്ഷാപുരുഷസ്ഥാനം
- മാമാങ്കത്തിലേക്കുള്ള ചാവേറുകളെ സൃഷ്ടിക്കുന്നത് - വള്ളുവക്കോനാതിരി
- മാമാങ്കത്തിൽ ഏറ്റുമുട്ടലിൽ മരണപ്പെടുന്ന ചാവേറുകളുടെ ശവശരീരം കൂട്ടത്തോടെ സംസ്കരിച്ചിരുന്നത് എവിടെ - മണിക്കിണറിൽ
0 അഭിപ്രായങ്ങള്‍