1. ആന്ധ്ര അരി ഇടപാടില്‍ അഴിമതി ആരോപിക്കപ്പെട്ട മന്ത്രി:
കെ സി ജോര്‍ജ്ജ്
2. ആന്ധ്ര അരി ഇടപാടിനെക്കുറിച്ച് അന്വേഷിച്ച കമ്മിഷന്‍ ഏത്?
ജസ്റ്റീസ് പി ടി രാമന്‍ നായര്‍ കമ്മിഷന്‍
3. മന്ത്രിയായിരിക്കെ അന്തരിച്ച ആദ്യ വ്യക്തി ആര്?
വി കെ വേലപ്പന്‍
4. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രിസ്ഥാനം വഹിച്ച വ്യക്തി ആരാണ്?
കെ എം മാണി
5. ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ആദ്യ മന്ത്രി:
കെ മുരളീധരന്‍
6. നിയമസഭയെ അഭിമുഖീകരിക്കതെ രാജി വയ്ക്കേണ്ടി വന്ന മന്ത്രി:
കെ മുരളീധരന്‍
7. സിനിമാരംഗത്തുനിന്നുള്ള കേരളത്തിലെ ആദ്യ മന്ത്രി:
കെ ബി ഗണേഷ് കുമാര്‍
8. അവിശ്വാസ പ്രമേയത്തെ തുടര്‍ന്ന് രാജി വച്ച ആദ്യ മന്ത്രി:
ഡോ എ ആര്‍ മേനോന്‍
9. കേരളത്തില്‍ ഏറ്റവും കൂടുതല്‍ തവണ സത്യപ്രതിജ്ഞ ചെയ്ത മന്ത്രി:
കെ എം മാണി
10. ഏറ്റവും കൂറ്റുതല്‍ തവണ ബജറ്റ് അവതരിപ്പിച്ച ധനകാര്യ മന്ത്രി:
കെ എം മാണി
11. കേരളത്തില്‍ ഏറ്റവും കുറച്ചുകാലം മന്ത്രിയായിരുന്ന വ്യക്തി:
എം പി വീരേന്ദ്രകുമാര്‍
12. ഒന്നാം നിയമസഭയിലെ ആഗ്ലോ ഇന്ത്യന്‍ പ്രതിനിധി:
വില്യം ഹാമില്‍ടണ്‍ ഡിക്രൂസ്
13. കേരളാനിയമസഭയില്‍ ഏറ്റവും കൂടുതല്‍ കാലം അംഗമായിരുന്ന ആഗ്ലോ ഇന്ത്യന്‍ പ്രതിനിധി:
സ്റ്റീഫന്‍ പാദുവ
14. ഒന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി:
പട്ടം താണുപിള്ള
15. ഒന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി:
കെ കരുണാകരന്‍
16. ഒന്നാം കേരള നിയമസഭയിലെ അംഗങ്ങളുടെ എണ്ണം:
127(ആഗ്ലോ ഇന്ത്യന്‍ പ്രതിനിധി ഉള്‍പ്പെടെ)
17. ആദ്യ പൊതു തിരഞ്ഞെടുപ്പില്‍ ആകെ എത്ര ദ്വയാംഗ മണ്ഡലങ്ങളുണ്ടായിരുന്നു?
12
18. ഒന്നാം ഇ എം എസ് മന്ത്രിസഭയെ പുറത്താക്കിയത് ഏത് സമരത്തെ തുടര്‍ന്നാണ്?
വിമോചന സമരം
19. ഭരണഘടനയുടെ 356 റാം വകുപ്പനുസരിച്ച് ഇന്ത്യയില്‍ ആദ്യമായി മന്ത്രിസഭ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത് എവിടെയാണ്?
കേരളം
20. കേരള നിയമ സഭയുടെ ചരിത്രത്തില്‍ കോടതി വിധിയിലൂടെ നിയമ സഭാംഗത്വം നഷ്ടപ്പെട്ട ആദ്യ വ്യക്തി ആരായിരുന്നു?
റോസമ്മ പുന്നൂസ്
0 അഭിപ്രായങ്ങള്‍