1. കേരള നിയമ സഭയിലെ ആദ്യ ഉപതിരഞ്ഞെടുപ്പ് വിജയി:
റോസമ്മ പുന്നൂസ്
2. കേരളത്തില്‍ ആദ്യമായി നിയമസഭ ഉപതിരഞ്ഞെടുപ്പ് നടന്ന മണ്ഡലം ഏത്?
ദേവികുളം (1958)
3. കേരളത്തിലെ ആദ്യത്തെ കൂട്ടു കക്ഷി സര്‍ക്കാര്‍ നേതൃത്വം നല്കിയത് ആരായിരുന്നു?
പട്ടം താണുപിള്ള
4. കോടതി വിധിയിലൂടെ നിയമ സഭാംഗത്വം ലഭിച്ച ആദ്യ വ്യക്തി:
വി ആര്‍ കൃഷ്ണയ്യര്‍
5. കേരള നിയമ സഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം:
ആര്‍ ബാലകൃഷ്ണപിള്ള (25 വയസ്സ്)
6. നിയമസഭാംഗത്വം രാജി വച്ച ആദ്യ എം എല്‍ എ:
സി എച്ച് മുഹമ്മദ് കോയ
7. കേരളാ നിയമസഭാംഗമായിരിക്കെ അന്തരിച്ച ആദ്യ വ്യക്തി:
ഡോ എ ആര്‍ മേനോന്‍
8. കേരള നിയമ സഭയുടെ ചരിത്രത്തില്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്കിയ ആദ്യ നിയമ സഭാംഗം:
സി ജി ജനാര്‍ദ്ദനന്‍
9. കേരളത്തില്‍ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ഏക സര്‍ക്കാര്‍:
ആര്‍ ശങ്കര്‍ മന്ത്രിസഭ
10. കേരളാനിയമസഭയില്‍ പാസായ ഏക അവിശ്വാസ പ്രമേയം അവതരിപ്പിച്ച വ്യക്തി:
പി കെ കുഞ്ഞ്
11. കേരളാനിയമസഭയിലേക്ക് നടന്ന ഏത് പൊതുതിരഞ്ഞെടുപ്പിലാണ് ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതിരുന്നത്?
1965
12. നിയമസഭാ ദ്വയാംഗ മണ്ഡലങ്ങള്‍ നിര്‍ത്തലാക്കിയത് ഏത് തിരഞ്ഞെടുപ്പ് മുതലാണ്?
1965
13. ഒരിക്കല്‍പോലും യോഗം ചേരാതെ പിരിച്ചുവിടപ്പെട്ട കേരളചരിത്രത്തിലെ ആദ്യ നിയമസഭ:
1965 ലേത്
14. കേരളാനിയമസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തി:
എം ഉമേഷ് റാവു
15. കേരളാ നിയമസഭാ ചരിത്രത്തിലെ ആദ്യ വിജയി:
എം ഉമേഷ് റാവു
16. കേരളാനിയമസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട എം ഉമേഷ് റാവു ഏത് മണ്ഡലത്തില്‍ നിന്നാണ് വിജയിച്ച്ത്?
മഞ്ചേശ്വരം
17. ഏറ്റവും കൂടുതല്‍ കാലം എം എല്‍ എ ആയിരുന്ന വ്യക്തി:
കെ ആര്‍ ഗൗരി
18. ഏറ്റവും കുറഞ്ഞകാലം എം എല്‍ എ ആയിരുന്ന വ്യക്തി:
സി ഹരിദാസ്
19. കേരളാ നിയമസഭയുടെ ഇപ്പോഴത്തെ മന്ദിരം ഉദ്ഘാടനം ചെയ്തതെന്നാണ്?
1988 മേയ് 22
20. കേരള നിയമ സഭയില്‍ കൂടുതല്‍ നിയമസഭാ മണ്ഡലങ്ങളെ പ്രതിനിധികരിച്ച വ്യക്തി:
എം വി രാഘവന്‍
0 അഭിപ്രായങ്ങള്‍