1.ഇന്ത്യയില്‍ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ആദ്യ കമ്യൂണിസ്റ്റ് മന്ത്രി സഭ നിലവില്‍ വന്നതെവിടെ?
കേരളം
2. ഒന്നാം കേരള നിയമസഭ രൂപീകരിച്ചതെന്ന്?
1957 ഏപ്രില്‍ 1(126 അംഗങ്ങള്‍)
3. ഒന്നാം നിയമസഭ അധികാരത്തില്‍ വന്നത് എന്നാണ്?
1957 ഏപ്രില്‍ 5 (11 അംഗ മന്ത്രി സഭ)
4. ഒന്നാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചത് എന്നാണ്?
1957 ഏപ്രില്‍ 27
5. കേരളത്തിലെ ആദ്യ മുഖ്യമന്ത്രി ആര്?
ഇ എം ശങ്കരന്‍ നമ്പൂതിരിപ്പാട്
6. കേരളത്തിലെ രണ്ടാമത്തെ മുഖ്യമന്ത്രി ആര്?
പട്ടം താണുപിള്ള
7. ഏറ്റവും കൂടുതല്‍ തവണ മുഖ്യമന്ത്രിയായ വ്യക്തി:
കെ കരുണാകരന്‍
8. ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി:
ഇ കെ നായനാര്‍ (4009 ദിവസം)
9. തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി:
സി അച്ചുത മേനോന്‍ (2364 ദിവസം)
10. നിയമസഭാംഗമാകാതെ കേരളത്തില്‍ മുഖ്യമന്ത്രിയായ ആദ്യ വ്യക്തി:
സി അച്ചുത മേനോന്‍
11. കേരളത്തിലെ ആദ്യ കോണ്‍ഗ്രസ് മുഖ്യമന്ത്രി:
ആര്‍ ശങ്കര്‍
12. പിന്നോക്ക സമുദായത്തില്‍ നിന്നുള്ള ആദ്യ മുഖ്യ മന്ത്രി:
ആര്‍ ശങ്കര്‍
13. കേരളാനിയമസഭയില്‍ ഏക വിശ്വാസ പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി:
സി അച്ചുതമേനോന്‍
14. കേരള മുഖ്യമന്ത്രിയായ ശേഷം ഗവര്‍ണര്‍ സ്ഥാനം വഹിച്ച ആദ്യ വ്യക്തി:
പട്ടം താണുപിള്ള
15. കമ്യൂണിസ്റ്റുകാരനല്ലാത്ത കേരളത്തിലെ ആദ്യ മുഖ്യമന്ത്രി:
പട്ടം താണുപിള്ള
16. 19 ം നൂറ്റാണ്ടില്‍ ജനിച്ച കേരളാ മുഖ്യമന്ത്രി:
പട്ടം താണുപിള്ള
17. കേരള മുഖ്യമന്ത്രിയായി കാലാവധി പൂര്‍ത്തിയാക്കിയ ആദ്യത്തെ സി പി എം മുഖ്യമന്ത്രി:
ഇ കെ നായനാര്‍
18. കാലാവധി പൂര്‍ത്തിയാക്കിയ ആദ്യ കോണ്‍ഗ്രസ് മുഖ്യമന്ത്രി:
കെ കരുണാകരന്‍
19. കേരള മുഖ്യമന്ത്രി പദത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി:
വി എസ് അച്ചുതാനന്ദന്‍
20. കേരള മുഖ്യമന്ത്രി പദത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി:
എ കെ ആന്റണി
0 അഭിപ്രായങ്ങള്‍