Ticker

6/recent/ticker-posts

Header Ads Widget

Current Affairs - October 2020 (1-15)Current Affair Daily Updated here (Current Affairs - 1 -15 October 2020)
[Updated on 16 October 2020]
 

 • കേരളത്തിലെ ആദ്യ സമ്പൂർണ പച്ചത്തുരുത്ത് ജില്ല എന്ന ബഹുമതി അടുത്തിടെ ലഭിച്ചത് - രുവനന്തപുരം ( ഹരിത കേരളം മിഷൻ നടപ്പാക്കിയ പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായാണ് പ്രഖ്യാപനം ) 
 • സമത്വത്തിന്റെ ഭാഗമായി സ്കൂൾ അറ്റന്റൻസ് രജിസ്റ്ററിൽ നിന്നും വിദ്യാർത്ഥികളുടെ ജാതി , മതം എന്നിവ നീക്കം ചെയ്യാൻ അടുത്തിടെ തീരുമാനിച്ച സംസ്ഥാനം - ആന്ധ്രാപ്രദേശ് 
 • പൊതുവിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനായി ലോകബാങ്കും സർവ്വശിക്ഷ അഭിയാനും ചേർന്ന് നടപ്പിലാക്കുന്ന ഏത് പദ്ധതിയിലാണ് അടുത്തിടെ കേരളത്തിന് പങ്കാളിത്തം ലഭിച്ചത് - ട്രെങ്തനിങ് റ്റീച്ചിങ് - ലേണിങ് ആന്റ് റിസൾട്ട്സ് ഫോർ സ്റ്റേറ്റ്സ്) (സ്റ്റാർസ് ) ഈ പദ്ധതിയിലേക്ക് ആകെ 6 സംസ്ഥാനങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത് 
 • അടുത്തിടെ അന്തരിച്ച മലയാളത്തിലെ പ്രശസ്തനായ കവിയും ജ്ഞാനപീഠ പുരസ്കാര ജേതാവുമായ വ്യക്തി അക്കിത്തം - അച്യുതൻ നമ്പൂതിരി 
 • കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അടുത്തിടെ നോ മാസ്ക് നോ എൻട്രി സീറോ കോൺടാക്സ് എന്ന പേരിൽ ക്യാമ്പയിൻ ആരംഭിച്ച കേരളത്തിലെ ജില്ല - കണ്ണൂർ 
 • 2020 ലെ WEF Annual Meeting ന്റെ വേദി - Lucerne , Switzerland (The Great Reset എന്നതാണ് പ്രമേയം)
 • റിസർവ് ബാങ്ക് അടുത്തിടെ പ്രഖ്യാപിച്ചതനുസരിച്ച് 2020 ഡിസംബർ മുതൽ ഏത് സേവന മാണ് മുഴുവൻ സമയവും ലഭ്യമാക്കുന്നത് - RTGS 
 • മികച്ച പാരിസ്ഥിതിക പ്രവർത്തനങ്ങൾക്കായി അടുത്തിടെ ബ്രിട്ടനിലെ വില്യം രാജകുമാരൻ ഏർപ്പെടുത്തിയ പുരസ്കാരം -  Earthshoot Award
 • ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ (എ.ഐ.എഫ്.എഫ്) പുതിയ മുദ്രാവാക്യം - ഇന്ത്യൻ ഫുട്ബോൾ ഫോർവേഡ് ടുഗദർ  
 • കേരളത്തിലെ ആദ്യ ജീവാണു ജൈവവിള ഗുണനിയന്ത്രണശാല നിലവിൽ വന്നത്- പട്ടാമ്പി
 •  ഇന്ത്യയിലെ ആദ്യത്തെ കോസ്റ്റ് ഗാർഡ് അക്കാദമി സ്ഥാപിതമാകുന്നത് എവിടെയാണ്- മംഗളൂരു (കർണാടക) 
 • ഉണ്ണികൃഷ്ണൻ പുതൂർ സ്മാരക ട്രസ്റ്റിന്റെ 2020- ലെ പുതുർ പുരസ്കാരത്തിന് അർഹനായത്- അക്കിത്തം അച്യുതൻ നമ്പൂതിരി 
 • 2020- ലെ സാമ്പത്തിക നോബേലിന് അർഹരായവർ- പോൾ ആർ മിൽഗ്രാം (അമേരിക്ക), റോബർട്ട് വിൽസൺ (അമേരിക്ക) 
 • കർഷകരുടെ ക്ഷേമത്തിനായി കേരള സർക്കാർ ആരംഭിച്ച കേരള കാർഷിക ക്ഷേമനിധി ബോർഡിന്റെ പ്രഥമ ചെയർമാൻ- ഡോ. പി. രാജേന്ദ്രൻ
 • കിർഗിസ്താൻ പ്രധാനമന്ത്രിയായി അടുത്തിടെ നിയമിതനായ വ്യക്തി - സാദിർ ജാപറോവ് 
 • ഫ്ളീറ്റ് അവാർഡ് ഫംഗ്ഷൻ 2020 ലെ ഏറ്റവും മികച്ച കപ്പലായി പ്രഖ്യാപിച്ച് ഇന്ത്യൻ നാവിക കപ്പലുകൾ - ഐ.എൻ.എസ് . അരിഹന്ത് , ഐ.എൻ.എസ് കോര 
 • 2020 ൽ ഏത് സംസ്ഥാനത്തിലാണ് ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ 2 -ാമത്തെ സ്റ്റീൽ പാലം ( Barsi Bridge) നിലവിൽ വരുന്നത് - ഹിമാചൽ പ്രദേശ് 
 • ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾക്ക് റോഡ് നികുതി ഒഴിവാക്കാൻ അടുത്തിടെ തീരുമാനിച്ച സംസ്ഥാനം / കേന്ദ്രഭരണ പ്രദേശം - ഡൽഹി  
 • തിരുവിതാംകൂറിലെ ആദ്യ യൂറോപ്യൻ ദിവാനായിരുന്ന കേണൽ മൺറോയുടെ മ്യൂസിയം സ്ഥാപിതമാകുന്ന കേരളത്തിലെ ജില്ല - കോട്ടയം
 • 2020ലെ വയലാർ സാഹിത്യ പുരസ്ക്കാരം കരസ്ഥമാക്കിയ വ്യക്തി - ഏഴാച്ചേരി രാമചന്ദ്രൻ (ഒരു വെർജീനിയൻ വെയിൽ കാലം ' എന്ന കവിതാസമാഹാരത്തിനാണ് പുരസ്കാരം)
 • 2020 ലെ ഫ്രഞ്ച് ഓപ്പൺ വനിതാവിഭാഗം കിരീടം നേടിയത് - ഇഗ സ്വിടെക് (പോളണ്ട്) 
 • 2020 ലെ ഫ്രഞ്ച് ഓപ്പൺ പുരുഷ വിഭാഗം കിരീടം നേടിയത് - റാഫേൽ നദാൽ (സ്പെയിൻ) 
 • ഫോബ്സ് 2020 കണക്ക് പ്രകാരം ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിൽ മുന്നിലെത്തിയ വ്യക്തി - മുകേഷ് അംബാനി 
 • ഫോബ്സ് 2020 കണക്ക് പ്രകാരം ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിൽ മുന്നിലെത്തിയ മലയാളി - എം.ജി.ജോർജ് മുത്തൂറ്റ് 
 • രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ പൊതുവിദ്യാഭ്യാസ സംസ്ഥാനം എന്ന ബഹുമതി അടുത്തിടെ കരസ്ഥമാക്കിയ സംസ്ഥാനം - കേരളം 
 • Preparing for Death എന്ന പുസ്തകത്തിന്റെ രചയിതാവ് - അരുൺ ഷൂരി 
 • ഫോർമുല വൺ ഗ്രാൻഡ് പിയിൽ ഷുമാക്കറിന്റെ 7 ചാമ്പ്യൻഷിപ്പ് വിജയം എന്ന റെക്കോർഡിനരികെ എത്തിയ വ്യക്തി - ലൂയിസ് ഹാമിൽട്ടൺ 
 • ബ്രിട്ടനിലെ പ്രശസ്തമായ Member of the order of the British Empire ബഹുമതിക്ക് അടുത്തിടെ  ആർഹനായ മലയാളി - ജേക്കബ് തുണ്ടിൽ 
 • തുടർച്ചയായി 8 മണിക്കുർ പറന്ന ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആളില്ലാ വിമാനം - റുസ്തം 2
 • 2020 ലെ സമാധാന നോബേൽ പുരസ്കാരത്തിന് അർഹരായത് - വേൾഡ് ഫുഡ് പ്രോഗ്രാം
 • അടുത്തിടെ ഇന്ത്യൻ വ്യോമസേന വിജയകരമായി പരീക്ഷിച്ച തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ന്യൂ ജനറേഷൻ ആന്റി റേഡിയേഷൻ മിസൈൽ - രുദ്രം 1 
 • ഷിപ്പിംഗ് മേഖലയിലെ പ്രഥമ പരിസ്ഥിതി സൗഹൃദ കമ്പനിയെന്ന ബഹുമതി അടുത്തിടെ നേടിയ കേന്ദ്ര പൊതുമേഖല സ്ഥാപനം - കൊച്ചിൻ ഷിപ്പ്യാർഡ് 
 • 2020 ലെ ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് കേരള സർക്കാർ ആരംഭിച്ച ആത്മഹത്യ പ്രതിരോധ ക്യാമ്പയിൻ - ജീവരക്ഷ 
 • കേരളത്തിലെ ആദ്യത്തെ ഇന്റഗ്രേറ്റഡ് ഫാമിലി ഹെൽത്ത് സെന്റർ നിലവിൽ വന്നത് - പാങ്ങപ്പാറ (തിരുവനന്തപുരം)
 • അടുത്തിടെ നടന്ന മോസ്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ബ്രിക്സ് മത്സരയിനത്തിൽ  മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട മലയാളി  - കനി കുസ്യതി 
 • 2020 ലെ ലോക ജൂനിയർ സ്പീഡ് ചെസ് ചാമ്പ്യൻഷിപ്പ് ജേതാവ് - നിഹാൽ സരിൻ 
 • ഇന്ത്യയിലെ ആദ്യത്തെ അണ്ടർ  വാട്ടർ ഗതാഗത തുരങ്കം ഏത് നദിക്ക് താഴെയാണ് നിർമ്മിക്കുന്നത് - ഹുഗ്ലി 
 • റിസർവ് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി അംഗമായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട മലയാളി - ജയന്ത് വർമ്മ
 • ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ ഡയറക്ടർ ജനറലായി അടുത്തിടെ നിയമിതനായ വ്യക്തി - എം.എ.ഗണപതി 
 • 2020- ലെ രസതന്ത്ര നൊബേൽ സമ്മാനത്തിന് അർഹരായവർ - ഇമാനുവേല ഷാർപെന്റിയർ (ഫ്രാൻസ്), ജെന്നിഫർ എ ഡൗഡ്ന (അമേരിക്ക)
 • എല്ലാ ഗ്രാമീണ വീടുകളിലേക്കും കുടിവെള്ളം എത്തിക്കുന്നതിനായി കേരള സംസ്ഥാന സർക്കാർ ആരംഭിക്കുന്ന പദ്ധതി - ജല ജീവൻ മിഷൻ  
 • കർഷകരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി രാജ്യത്ത് ആദ്യമായി നടപ്പിലാക്കിയ കർഷക ക്ഷേമനിധി ബോർഡ് അടുത്തിടെ നിലവിൽ വന്ന സംസ്ഥാനം - കേരളം 
 • ബംഗാൾ ഉൾക്കടലിൽ അടുത്തിടെ നടന്ന ഇന്ത്യ ബംഗ്ലാദേശ് സംയുക്ത നാവികാഭ്യാസം - ബൊങ്ങോ സാഗർ  (Bongosagar)  
 •  2020 നവംബറിൽ നടക്കുന്ന ബ്രിക്സ് വെർച്വൽ ഉച്ചകോടിക്ക് (12 -ാമത് എഡിഷൻ) അധ്യക്ഷ്യം വഹിക്കുന്ന രാജ്യം - റഷ്യ 
 • സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ് (CDAC) കമ്മീഷൻ ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ എച്ച്.പി.സി- എ ഐ സൂപ്പർ കമ്പ്യൂട്ടറിന്റെ പേര് - പരം സിദ്ദി എ ഐ 
 • 2020 ലെ ഭൗതിക ശാസ്ത്ര നോബേലിന് അർഹരായവർ - റോജർ പെൻറോസ് (ബ്രിട്ടൺ) റീൻഹാർഡ് ജെൻസൽ - ( ജർമനി ) ആൻഡ്രിയ ഗ്വസ് ( അമേരിക്ക)
 • ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാലയുടെ പ്രഥമ വൈസ് ചാൻസലർ  - ഡോ.പി.എം.മുബാറക് പാഷ 
 • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ചെയർമാനായി നിയമിതനായ വ്യക്തി - ദിനേശ് കുമാർ ഖാര 
 • കേരള ലളിതകലാ അക്കാദമി ഏർപ്പെടുത്തിയ 2018 , 2019 വർഷങ്ങളിലെ രാജാരവിവർമ്മ പുരസ്കാരത്തിന് അർഹരായവർ - പാരീസ് വിശ്വനാഥൻ     ( 2018 ) ബി.ഡി.ദത്തൻ ( 2019 ) 
 • പ്രഥമ അക്ഷയ കേരളം പുരസ്കാരം അടുത്തിടെ കരസ്ഥമാക്കിയ ഗ്രാമപഞ്ചായത്ത് - വെള്ളറട 
 • രാജാ കേശവദാസ് സ്മാരക ആർട്ട് ഗാലറി നിലവിൽ വന്ന ജില്ല - ആലപ്പുഴ 
 • നിറക്കൂട്ടുകളില്ലാതെ എന്ന നോവലിന്റെ രചയിതാവ് - ഡെന്നിസ് ജോസഫ് 
 • 2020 -ൽ  ആരംഭിച്ച അൺലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി KSRTC ബസ് സർവ്വീസ് - ജനത
 • ഇന്ത്യ 2020 -ൽ വിജയകരമായി പരീക്ഷിച്ച  മുങ്ങി കപ്പലുകൾക്കെതിരെ പ്രയോഗിക്കാവുന്ന ശബ്ദാതി വേഗ മിസൈൽ സംവിധാനം - സ്മാർട്ട്
 • 2020 October -ൽ  അന്തരിച്ച കേരള ഹൈക്കോടതിയിലെ ആദ്യ മലയാളി വനിത ചീഫ് ജസ്റ്റിസ് - കെ.കെ.ഉഷ
 • 2020 -ലെ വൈദ്യ ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം നേടിയവർ - ഹാർവി.ജെ.ആൽട്ടർ (അമേരിക്ക), മൈക്കിൾ ഹ്യൂട്ടൺ - (അമേരിക്ക), ചാൾസ് എം റൈസ് - (ബ്രിട്ടൺ)                 (ഹെപ്പറ്റൈറ്റിസ് -സി വൈറസ് കണ്ടെത്തിയതിനാണ് മൂന്നുപേരും നൊബേൽ സമ്മാനത്തിന് അർഹരായത് ) 
 • IPL ചരിത്രത്തിൽ ഏറ്റവും കുടുതൽ മത്സരങ്ങൾ കളിച്ച താരം എന്ന റെക്കോർഡിന് അർഹനായത് - എം.എസ്.ധോണി 
 • താമരശ്ശേരി ചുരത്തിന് ബദലായി നിലവിൽ വരുന്ന കേരളത്തിലെ ഏറ്റവും നീളം കൂടിയ തുരങ്കപാത പദ്ധതി -  ആനക്കാം പൊയിൽ - കള്ളാടി - മേപ്പാടി തുരങ്കപാത                  (കോഴിക്കോട് , വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തുരങ്കപാത പദ്ധതി) 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍