Ticker

6/recent/ticker-posts

Header Ads Widget

താപവും ഊഷ്മാവും



  • താപത്തെ കുറിച്ചുള്ള പഠനം - തെർമോ ഡൈനാമിക്‌സ്
  • ഒരു വസ്തുവിൻറെ താപനിലയെ സൂചിപ്പിക്കുന്ന അളവ് - ഊഷ്മാവ്
  • അത്യധികം താഴ്ന്ന ഊഷ്മാവിനെ കുറിച്ചുള്ള പഠനം - ക്രയോജനിക്സ്
  • താപം അളക്കുന്ന യുണിറ്റ്  - ജൂൾ (1 കലോറി = 4.2 ജൂൾ)
  • 1 ഗ്രാം ജലത്തിൻറെ ഊഷ്മാവ് 1 ഡിഗ്രി സെൽഷ്യസ് ഉയർത്താൻ ആവശ്യമായ താപത്തിൻറെ അളവ് - 1 കലോറി
  • സെൽഷ്യസ് സ്കെയിലിലും ഫാരൻഹീറ്റ്‌ സ്കെയിലിലും ഒരേ മൂല്യം കാണിക്കുന്ന ഊഷ്മാവ് - (- 40) (0 ഡിഗ്രി =32 ഡിഗ്രി ഫാരൻ ഹീറ്റ്= 273 K )
  • കെൽ‌വിൻ സ്കെയിലിലും ഫാരൻഹീറ്റ്‌ സ്കെയിലിലും ഒരേ മൂല്യം കാണിക്കുന്ന ഊഷ്മാവ്  -  574.25
  • സാധാരണ ശരീര ഊഷ്മാവ്  - 36.9 ഡിഗ്രി C or 98.4 F or 310 K
  • ഒരു പദാർത്ഥത്തിലെ എല്ലാ തന്മാത്രകളുടെയും ചലനം പൂർണ്ണമായും നിലക്കുന്ന ഊഷ്മാവ്  - അബ്സല്യൂട്ട് സീറോ (-273.15 ഡിഗ്രി C)
  • സൂര്യൻറെ ഉപരിതല താപനില - 5537.7 ഡിഗ്രി C
  • സൂര്യൻറെ പോലുള്ള ഉയർന്ന താപനില അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം - പൈറോമീറ്റർ
  •  ഏറ്റവും കൂടുതൽ താപം ആഗിരണം ചെയ്യുന്ന നിറം - കറുപ്പ്
  • താപം കടത്തിവിടുന്ന വസ്തുക്കൾ - താപ ചാലകങ്ങൾ
  • താപം കടത്തിവിടാത്ത വസ്തുക്കൾ - ഇൻസുലേറ്ററുകൾ (കുചാലകങ്ങൾ)
  • സെൽഷ്യസിനെ കെൽ‌വിൻ സ്‌കെയിലാക്കാൻ -  K = C+273.15
  •  കെൽ‌വിനെ സെൽഷ്യസ് സ്‌കെയിലാക്കാൻ - C = K-273.15
  • ഫാരൻഹീറ്റിനെ സെൽഷ്യസ് സ്‌കെയിലാക്കാൻ - C = (F-32)x5/9
  • സെൽഷ്യസിനെ ഫാരൻഹീറ്റ്‌ സ്‌കെയിലാക്കാൻ - F = (Cx9/5)+32
  • ഖരപദാർത്ഥങ്ങളിൽ താപം പ്രസരിക്കുന്ന രീതി - ചാലനം (തന്മാത്രയുടെ ചലനമില്ലാതെ കമ്പനം മൂലം)
  • ദ്രാവകങ്ങളിലും വാതകങ്ങളിലും താപം പ്രസരിക്കുന്ന രീതി - സംവഹനം
  • കരക്കാറ്റിനും കടൽകാറ്റിനും കാരണം - സംവഹനം
  • ഒരു മാധ്യമത്തിൻറെ ആവശ്യമില്ലാത്ത താപപ്രസരണ രീതി - വികിരണം
  • സൂര്യനിൽ നിന്നുള്ള താപം ഭൂമിയിലേക്ക് എത്തുന്ന രീതി - വികിരണം
  • ചൂടാക്കുമ്പോൾ ഏറ്റവും കൂടുതൽ വികസിക്കുന്നത് - വാതകങ്ങൾ (കുറവ് ഖര വസ്തുക്കൾ)
  • ജലത്തിന് ഏറ്റവും കുറഞ്ഞ വ്യാപ്തവും ഏറ്റവും കൂടിയ സാന്ദ്രതയുമുള്ള താപനില - 4 ഡിഗ്രി സെൽഷ്യസ്
  • 4 ഡിഗ്രി മുതൽ പൂജ്യം ഡിഗ്രി വരെ ജലത്തെ തണുപ്പിക്കുമ്പോൾ അതിൻറെ വ്യാപ്തം കൂടുന്നു (അസാധാരണ വികാസം anomalous expansion)
  • ഒരു കിലോഗ്രാം പദാർത്ഥത്തിന്റെ ഊഷ്മാവ് ഒരു ഡിഗ്രി സെൽഷ്യസ് ഉയർത്താനാവശ്യമായ താപം - വിശിഷ്ട താപധാരിത (Specific Heat Capacity)
  • വിശിഷ്ട താപധാരിത ഏറ്റവും കൂടുതലുള്ള പദാർത്ഥം - ജലം
  • വിശിഷ്ട താപധാരിത ഏറ്റവും കൂടുതലുള്ള മൂലകം - ഹൈഡ്രജൻ
  • പ്രഷർ കുക്കറിൽ ജലം തിളയ്ക്കുന്ന ഊഷ്മാവ് - 120 ഡിഗ്രി സെൽഷ്യസ് (മർദ്ദം കൂടുമ്പോൾ തിളനില കൂടുന്നു)
  • ഒരു ഖരവസ്തു ചൂടാക്കുമ്പോൾ നേരിട്ട് വാതകാവസ്ഥയിലേക്ക് മാറുന്ന പ്രക്രിയ - ഉത്പതനം (ഉദാ: കർപ്പൂരം, നാഫ്തലീൻ)
  • താഴ്ന്ന താപനിലയിൽ വൈദ്യുത പ്രതിരോധം പൂർണ്ണമായി ഇല്ലാതാകുന്ന പ്രതിഭാസം - അതിചാലകത (Super Conductivity)
  • മെർക്കുറി അതിചാലകത പ്രകടിപ്പിക്കുന്ന താപനില (ക്രിട്ടിക്കൽ താപനില) - 4.2 K
  • ബേരിയം, കോപ്പർ, ഓക്സിജൻ എന്നിവയുടെ ക്രിട്ടിക്കൽ താപനില - 35 K
  • ആൽക്കഹോളിൻറെ ദ്രവണാങ്കം -115 ഡിഗ്രി സെൽഷ്യസ്
  • വളരെ താഴ്ന്ന താപനിലയിൽ പദാർത്ഥങ്ങൾ ഭൂഗുരുത്വത്തിനെതിരെ സഞ്ചരിക്കുന്ന പ്രതിഭാസം - അതിദ്രവത്വം (Super Fluidity)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍