Ticker

6/recent/ticker-posts

Header Ads Widget

ലോകസഭ - PSC Questions & Answers


  • പാർലമെൻറിൽ ഏത് സഭയിലാണ് ബജറ്റുകൾ അവതരിപ്പിക്കുന്നത്? ലോകസഭ
  • പാർലമെൻറിൽ ഏത് സഭയിൽ മാത്രമാണ് മണി ബിൽ അവതരിപ്പിക്കാനാവുക? ലോകസഭ
  • ഒരു ബിൽ മണിബില്ലാണോ എന്നു തീരുമാനിക്കാനുള്ള അധികാരം ആർക്കാണ്?  ലോകസഭാ സ്പീക്കർ
  • ഏറ്റവുമധികം ലോകസഭാ മണ്ഡലങ്ങളുള്ള സംസ്ഥാനമേത്?  ഉത്തർപ്രദേശ്
  • ലോകസഭയിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കറാര് ? എം. അനന്തശയനം അയ്യങ്കാർ
  • ലോകസഭയുടെ ആദ്യത്തെ സ്പീക്കർ ആരായിരുന്നു?  ജി.വി. മാവ് ലങ്കാർ
  • സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഇല്ലാത്തപ്പോൾ സഭാനടപടികൾ നിയന്ത്രിക്കുന്നതാര്?  ചെയർമാൻമാരുടെ പാനലിൽ ഉൾപ്പെട്ടയാൾ
  • ലോകസഭയിൽ പ്രതിപക്ഷ നേതാവായ മലയാളിയാര് ? സി.എം. സ്റ്റീഫൻ
  • ഇന്ത്യൻ പാർലമെൻററി ഗ്രൂപ്പിന്റെ അധ്യക്ഷനാര് ?  ലോകസഭാ സ്പീക്കർ
  • ലോകസഭയിലെ ആദ്യത്തെ അംഗീകൃത പ്രതിപക്ഷ നേതാവാര്? ഡോ. രാംസുഭഗ് സിങ്
  • ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പി?  ഡോ. ഭീംറാവു റാംജി അംബേദ്കർ
  • എന്നാണ് ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന ദിവസം?  1950 ജനുവരി 26
  • ലോകസഭ നിലവിൽ വന്നത് ? 1952 ഏപ്രിൽ 17
  • ലോകസഭയുടെ ആദ്യത്തെ സമ്മേളനം നടന്നതെന്ന്? 1952 മെയ് 13
  • കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നും പരമാവധി എത്ര അംഗങ്ങളെ ലോകസഭയിലേക്ക് തിരഞ്ഞെടുക്കാം ? 20
  • ലോകസഭയുടെ അധ്യക്ഷനാര് ?  സ്പീക്കർ
  • ആദ്യത്തെ ലോകസഭാ തിരഞ്ഞെടുപ്പ് നടന്നതെന്ന്? 1951 ഒക്ടോബർ 25 മുതൽ 1952 ഫിബ്രവരി 21 വരെ
  • വിവിധ സംസ്ഥാനങ്ങളിൽ നിന്നായി പരമാവധി എത്ര അംഗങ്ങളെ ലോകസഭയിലേക്ക് തിരഞ്ഞെടുക്കാം ? 530
  • ഒന്നാം ലോകസഭ നിലവിൽ വരുന്നതുവരെ പാർലമെൻറായി നിലകൊണ്ടന്ത്? ഭരണഘടനാ നിർമാണസഭ
  • എന്തിനെയാണ് ഇന്ത്യയുടെ മാഗ്നാകാർട്ട എന്ന് വിശേഷിപ്പിക്കുന്നത് ? മൗലിക അവകാശങ്ങൾ
  • ലോകസഭാംഗമാവാൻ വേണ്ട കുറഞ്ഞ പ്രായമെത്ര?  25 വയസ്സ്
  • ലോകസഭയിൽ ക്വാറം തികയാൻ എത്ര അംഗങ്ങൾ സന്നിഹിതരാവണം? ആകെ അംഗങ്ങളുടെ പത്തിലൊന്ന്
  • ഏറ്റവും കൂടുതൽ കാലം ലോകസഭാ സ്പീക്കറായിരുന്നിട്ടുള്ളതാര്? ബൽറാം തന്ധാക്കർ
  • എത്ര ലോകസഭാ മണ്ഡലങ്ങളാണ് കേരളത്തിൽ നിന്നുമുള്ളത്? 20
  • ലോകസഭയുടെ ആദ്യത്തെ വനിതാ സ്പീക്കറാര് ? മീരാകുമാർ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍