അറ്റവും ആറ്റത്തിന്റെ ഘടനയും 

- ഒരു പദാർത്ഥറത്തിന്റെ രാസപരമായ ഏറ്റവും ചെറിയ കണിക - ആറ്റം 
- ആറ്റം കണ്ടുപിടിച്ചത് - ജോൺ ഡാൾട്ടൺ 
- ആറ്റം എന്ന പദം ആദ്യമായി നിർദേശിച്ചത് - ഓസ്റ്റ് വാൾഡ് 
- ആറ്റം മാതൃക ആദ്യമായി അവതരിപ്പിച്ചത് - നീൽസ് ബോർ 
- ബോറിന്റെ ആറ്റം മാതൃക അടിസ്ഥാനമാക്കിയിരിക്കുന്നത് - ക്വാണ്ടം തിയറി 
- ആദ്യ അറ്റോമിക സിദ്ധാന്തം അവതരിപ്പിച്ചത് - ജോൺ ഡാൾട്ടൺ 
- ആറ്റത്തിന്റെ സൗരയൂഥ മാതൃക അവതരിപ്പിച്ചത് - റൂഥർഫോഡ് 
- ആറ്റത്തിലെ മൂന്നു കണങ്ങൾ - പ്രോട്ടോൺ , ന്യൂട്രോൺ , ഇലക്ട്രോൺ 
- ആറ്റത്തിന്റെ കേന്ദ്രഭാഗം- ന്യൂക്ലിയസ്
- ഒരാറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണം - അറ്റോമിക് നമ്പർ ( Z )
- ഒരാറ്റത്തിലെ പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും ആകെ തുക - മാസ് നമ്പർ ( A )
- ന്യൂക്ലിയസ്സിന് ചുറ്റുമുളള ഇലക്ട്രോണുകളുടെ സഞ്ചാരപാത - ഓർബിറ്റുകൾ ( ഷെല്ലുകൾ ) 
- ന്യൂക്ലിയസ്സിനു ചുറ്റുമുള്ള ഷെല്ലുകൾക്ക് K, L , M , N എന്നിങ്ങനെയാണ് പേര് നൽകിയിരിക്കുന്നത് . 
- ഓരോ ഷെല്ലിലും ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണമാണ് - 2n1 ( n - Number of shell )
- ആറ്റം കണ്ടു പിടിച്ചത്? - ജോൺ ഡാൾട്ടൺ 
- ഇലക്ട്രോൺ കണ്ടു പിടിച്ചത്? - ജെ.ജെ. തോംസൺ 
- പ്രോട്ടോൺ കണ്ടു പിടിച്ചത്? - ഏണസ്റ്റ് റൂഥർഫോർഡ് 
- ന്യൂട്രോൺ കണ്ടു പിടിച്ചത്? - ജയിംസ് ചാഡ് വിക്  
- ന്യൂക്ലിയസ് കണ്ടു പിടിച്ചത്? - ഏണസ്റ്റ് റൂഥർഫോർഡ് 
- പോസിട്രോൺ കണ്ടു പിടിച്ചത്? - കാൾ ആൻഡേഴ്സൺ 
- ആറ്റത്തിന്റെ സൗരയൂഥ മാതൃക അവതരിപ്പിച്ചത്? - റൂഥർഫോർഡ് 
- ആറ്റത്തിന്റെ പ്ലം - പുഡ്ഡിങ് മാതൃക അവതരിപ്പിച്ചത്? - J.J. തോംസൺ 
- ആറ്റത്തിന്റെ വേവ് മെക്കാനിക്സ് മാതൃക അവതരിപ്പിച്ചത്? - ഇർവിൻ ഷ്റോഡിംഗർ 
- അനിശ്ചിതത്വ സിദ്ധാന്തം ( Uncertainty Principle ) അവതരിപ്പിച്ചത്? - ഹൈയ്സൻബർഗ്
- ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ്സ് നമ്പരും ഉള്ള ഒരേ മൂലകത്തിന്റെ ആറ്റങ്ങൾ  - ഐസോടോപ്പ് 
- ഒരേ മാസ് നമ്പരും വ്യത്യസ്ത അറ്റോമിക് നമ്പറും ഉള്ള വ്യത്യസ്ത മൂലകങ്ങളുടെ ആറ്റങ്ങൾ  -  ഐസോബാർ 
-  തുല്യ എണ്ണം ന്യൂട്രോണുകളും വ്യത്യസ്ത എണ്ണം പാട്ടോണുകളും ഉള്ള ആറ്റങ്ങൾ - ഐസോടോൺ
-  ഒരേ തൻമാത്രാ സൂത്രവും വ്യത്യസ്ത ഘടനയും ഉള്ള സംയുക്തങ്ങൾ  - ഐസോമർ
- ഏറ്റവും ലഘുവായ ആറ്റം - ഹൈഡ്രജൻ 
- ഏറ്റവും ചെറിയ ആറ്റം - ഹീലിയം 
- ഏറ്റവും വലിയ ആറ്റം - ഫ്രാൻസിയം 
- ഏറ്റവും ചെറിയ ആറ്റമുള്ള ലോഹം - ബെറിലിയം 
- ഏറ്റവും വലിയ ആറ്റമുള്ള അലോഹം - റഡോൺ
 
 
 
  
 
 
 
 
0 അഭിപ്രായങ്ങള്‍