മഴയും പി.സ്.സി -യും
- കൃത്രിമ മഴ സൃഷ്ടിക്കാനായി അന്തരീക്ഷത്തിൽ വിതറുന്ന രാസവസ്തു? സിൽവർ അയഡൈഡ്
- കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം? നേര്യമംഗലം (എറണാകുളം)
- കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന പ്രദേശം? ചിന്നാർ (ഇടുക്കി)
- കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ല? കോഴിക്കോട്
- കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന ജില്ല? തിരുവനന്തപുരം
- ഇടവപ്പാതി സമയത്ത് കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മാസം? ജൂലൈ
- കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന മാസം? ജനുവരി
- കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് ഏത് മൺസൂണിലാണ്? തെക്ക് പടിഞ്ഞാറൻ മൺസൂൺ
- കാറ്റ്, മഴ, മഞ്ഞു വീഴ്ച, മേഘങ്ങൾ, ഇടി, മിന്നൽ എന്നിവയെല്ലാം സംഭവിക്കുന്ന അന്തരീക്ഷത്തിലെ പാളി? ട്രോപ്പോസ്ഫിയർ
- മഴ മേഘങ്ങൾ അറിയപ്പെടുന്ന പേര്? നിംബോസ്ട്രാറ്റസ്
- മഴത്തുള്ളി ഗോളാകൃതിയിൽ കാണപ്പെടാൻ കാരണം? പ്രതലബലം
- മഴ വെള്ളത്തിന്റെ PH മൂല്യം? 7
- സ്പ്ലാഷ് എന്ന പേരിൽ മഴ ഉത്സവം നടക്കുന്ന കേരളത്തിലെ ജില്ല? വയനാട്
- കേരള സർക്കാർ ആരംഭിച്ച മഴവെള്ള സംഭരണ പദ്ധതി? വർഷ
- ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മരുഭൂമി? റങ്ങിപോ മരുഭൂമി (ന്യൂസിലാന്റ്)
- ദക്ഷിണ ഇന്ത്യയിലെ ചിറാപ്പുഞ്ചി എന്ന് അറിയപ്പെടുന്ന സ്ഥലം? അഗുംബെ (കർണ്ണാടക)
- ഇന്ത്യയിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന സംസ്ഥാനം? രാജസ്ഥാൻ
- മഴവില്ലുകളുടെ ദ്വീപ്? ഹവായ് ദ്വീപ്
- മഴവില്ലുകളുടെ നാട്? ദക്ഷിണ ആഫ്രിക്ക
- മഴവില്ലിന് കാരണമാകുന്ന പ്രതിഭാസം? പ്രകീർണനം (Dispersion)
- മേഘങ്ങളെക്കുറിച്ചുള്ള പഠനം? നെഫോളജി
0 അഭിപ്രായങ്ങള്‍