Ticker

6/recent/ticker-posts

Header Ads Widget

തൈക്കാട് അയ്യ



കേരള നവോത്ഥാന നായകർ - തൈക്കാട് അയ്യ (1814-1909)


  • തൈക്കാട് അയ്യാ ജനിച്ച വർഷം? - 1814 (കന്യാകുമാരിക്കടുത്തുള്ള നകലപുരം)
  • പന്തിഭോജനം ആരംഭിച്ച സാമൂഹിക പരിഷ്ണകർത്താവ്? - തൈക്കാട് അയ്യ 
  • അയ്യാവിന്റെ പത്നിയുടെ പേര്? - കമലമ്മാൾ 
  • തൈക്കാട് അയ്യാവിന്റെ പ്രധാന ശിഷ്യന്മാർ? - ശീനാരായണ ഗുരു,ചട്ടമ്പിസ്വാമികൾ, അയ്യങ്കാളി 
  • തൈക്കാട് അയ്യാവിനെ ആത്മീയമായി സ്വാധീനിച്ച തമിഴ് സന്യാസിമാർ?- സച്ചിദാനന്ദ മഹാരാജ്, ചിട്ടി പരദേശി
  • തൈക്കാട് അയ്യാവിന്റെ ശിഷ്യനായിത്തീർന്ന തിരുവിതാംകൂർ രാജാവ്? - സ്വാതി തിരുനാൾ
  • ആരുടെ ആവശ്യപ്രകാരമാണ് സ്വാതിതിരുനാൾ വൈകുണ്ഠസ്വാമിയെ ജയിലിൽ നിന്നും മോചിപ്പിച്ചത്? - തൈക്കാട് അയ്യാ ഗുരുവിന്റെ
  • 'ഇന്ത ഉലകത്തിലെ ഒരേ ഒരു ജാതിതാൻ, ഒരേ ഒരു മതം താൻ, ഒരേ ഒരു കടവുൾ താൻ എന്ന പ്രസിദ്ധമായ മുദ്രാവാക്യം പിൽക്കാലത്ത് തൈക്കാട്ട് അയ്യായുടെ ഏത് ശിഷ്യൻ വഴിയാണ് പ്രശസ്തമായത്? - ശ്രീനാരായണ ഗുരു
  • ആയില്യം തിരുനാൾ മഹാരാജാവിന്റെ കാലത്ത് തൈക്കാട് അയ്യാവിനെ തൈക്കാട് റസിഡൻസിയിലെ മാനേജറായി നിയോഗിച്ചത്? - മഗ്ഗ്രിഗർ
  • തൈക്കാട് അയ്യ സമാധിയായ വർഷം? - 1909 ജൂലൈ 20 
  • തൈക്കാട് അയ്യാമിഷൻ രൂപം കൊണ്ട വർഷം? - 1984
  • തൈക്കാട് അയ്യാ സ്വാമി ക്ഷേത്രത്തിലെ ആരാധനാ മൂർത്തി? - ശിവൻ
  • മനോൻമണിയം സുന്ദരൻപിള്ളയുടെ സഹായത്തോടെ തൈക്കാട് അയ്യർ സ്ഥാപിച്ച ആത്മീയകേന്ദ്രം? - ശൈവപ്രകാശ സഭ (ചാല)
  • തിരുവിതാംകൂറിൽ ആദ്യ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി എടുത്തത്? - മനോൻമണിയം സുന്ദരൻപിള്ള
  • തൈക്കാട് അയ്യായുടെ യഥാർത്ഥ പേര്? - സുബ്ബരായൻ 
  • ശിവരാജയോഗ എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ? - തൈക്കാട് അയ്യ
  • 'ഗുരുവിന്റെ ഗുരു’ എന്നു വിശേഷിപ്പിക്കുന്ന നവോത്ഥാന നായകൻ? - തൈക്കാട് അയ്യ
  • ‘ഹഠയോഗോപദേഷ്ടാ’ എന്നറിയപ്പെടുന്നത്? - തൈക്കാട് അയ്യ 
  • അയ്യാവിന്റെ ജനങ്ങൾ ബഹുമാനപൂർവ്വം വിളിച്ചിരുന്ന പേര്? - സൂപണ്ട് അയ്യ
  •  പ്രധാന രചനകൾ - രാമായണം പാട്ട്,രാമായണം,ബാലകണ്ഠം,പഴനി വൈഭവം,ബ്രഹ്മോത്തരകാണ്ഡം,ഉജ്ജയിനി മഹാകാളി പഞ്ചരത്നം,ഹനുമാൻ പാമലൈ,എന്റെ കാശിയാത്ര
  • തൈക്കാട് അയ്യയുടെ സ്മരണാർത്ഥം അയ്യാസ്വാമി ക്ഷേത്രം സ്ഥാപിച്ച സ്ഥലം? - തിരുവനതപുരം (1943)


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍