Ticker

6/recent/ticker-posts

Header Ads Widget

വൈകുണ്ഠ സ്വാമികൾ

കേരള നവോത്ഥാന നായകർ - വൈകുണ്ഠ സ്വാമികൾ (1809-1851)

  • വൈകുണ്ഠ സ്വാമികൾ ജനിച്ചത്? - 1809 മാർച്ച് 12(സ്വാമിത്തോപ്പ് നാഗർകോവിൽ)
  • വൈകുണ്ഠസ്വാമിയുടെ മാതാപിതാക്കൾ? - പൊന്നു നാടാർ, വെയിലാൾ
  • 1822 - ലെ മേൽമുണ്ട് സമരത്തിന് പ്രചോദനം നൽകിയ സാമൂഹ്യ പരിഷ്കർത്താവ്?- വൈകുണ്ഠ സ്വാമി
  • വൈകുണ്ഠ ക്ഷേത്രത്തിനു സമീപമുള്ള മുന്തിരിക്കിണർ (മണിക്കിണർ, സ്വാമിക്കിണർ) നിർമ്മിച്ചത്? - വൈകുണ്ഠ സ്വാമികൾ
  • വൈകുണ്ഠ സ്വാമികളുടെ പ്രധാന ശിഷ്യൻ? തൈക്കാട് അയ്യ
  • വൈകുണ്ഠ മല സ്ഥിതി ചെയ്യുന്നത്? - അത്തളവിളൈ (കന്യാകുമാരി)
  • വിശുദ്ധിയോടുകൂടിയ ചിട്ടയായ ജീവിതം നയിക്കുന്നതിന് പരിശീലനം നൽകാൻ ‘തുവയൽ പന്തി കൂട്ടായ്മ’ സ്ഥാപിച്ചത്? - അയ്യാ വൈകുണ്ഠ സ്വാമികൾ
  • നിശാപാഠശാലകൾ സ്ഥാപിച്ച് ‘വയോജന വിദ്യാഭ്യാസം' എന്ന ആശയം ആദ്യം നടപ്പിലാക്കിയത്? - വൈകുണ്ഠ സ്വാമികൾ
  • ‘വിഷ്ണുവിന്റെ അവതാരമാണ് താനെന്ന്’ സ്വയം പ്രഖ്യാപിച്ച നവോത്ഥാന നായകൻ? - അയ്യാ വൈകുണ്ഠ സ്വാമികൾ
  • സമപാന്തിഭോജനം നടത്തി അയിത്ത വ്യവസ്ഥയെ വെല്ലുവിളിച്ച നവോത്ഥാന നായകൻ? - വൈകുണ്ഠ സ്വാമികൾ
  • സമത്വസമാജം സ്ഥാപിച്ചത്? - വൈകുണ്ഠ സ്വാമികൾ
  • സമത്വസമാജം സ്ഥാപിച്ചവർഷം? - 1836
  • കേരളത്തിലെ ആദ്യത്തെ സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനമായി പരിഗണിക്കപ്പെടുന്നത്? - സമത്വസമാജം
  • ജാതി ഒന്ന് മതം ഒന്ന് കുലം ഒന്ന് ദൈവം ഒന്ന് ലോകം ഒന്ന് എന്ന് പ്രസ്താവിച്ചത്? - വൈകുണ്ഠ സ്വാമികൾ
  • സ്വാതി തിരുനാളിന്റെ കാലത്ത് വൈകുണ്ഠ സ്വാമികളെ അറസ്റ്റ് ചെയ്ത് ജയിലിൽ പാർപ്പിച്ചിരുന്ന സ്ഥലം? - ശിങ്കാരത്തോപ്പ്
  •  5 പേർ അടങ്ങിയ വൈകുണ്ഠ സ്വാമികളുടെ ശിഷ്യഗണം അറിയപ്പെട്ടിരുന്ന പേര്? - സീടർ
  • വൈകുണ്ഠ സ്വാമികളുടെ പേരിലുള്ള സംഘടന - വി.എസ്.ഡി.പി(വൈകുണ്ഠ സ്വാമി ധർമ്മ പ്രചരണ സഭ)
  • വൈകുണ്ഠ സ്വാമി അന്തരിച്ചത്? - 1851 ജൂൺ 3
  • അയ്യാ വഴി എന്ന മതം സ്ഥാപിച്ചത്? - വൈകുണ്ഠ സ്വാമികൾ 
  • അയ്യാവഴിയുടെ ചിഹ്നം? - തീജ്വാല വഹിക്കുന്ന താമര
  • അയ്യാവഴി മതത്തിന്റെ പുണ്യസ്ഥലം എന്നറിയപ്പെടുന്നത്? - ദച്ചനം (തിരിച്ചന്തൂർ) 
  • വൈകുണ്ഠ സ്വാമികൾ സ്ഥാപിച്ച ക്ഷേത്രങ്ങൾ അറിയപ്പെടുന്നത്? - നിഴൽ താങ്കൽ
  • അയ്യാവഴി ക്ഷേത്രങ്ങളെ പൊതുവെ അറിയപ്പെടുന്ന പേര്? പതികൾ
  • മുടിചൂടും പെരുമാൾ (മുത്തുകുട്ടി) എന്ന നാമധേയത്തിൽ അറിയപ്പെട്ടിരുന്നത്? - വൈകുണ്ഠ സ്വാമികൾ
  • ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത്? - വൈകുണ്ഠ സ്വാമികൾ
  • ക്ഷേത്രങ്ങളിൽ നിലനിന്നിരുന്ന ദേവദാസി സമ്പ്രദായത്തെ എതിർത്ത നവോത്ഥാന നായകൻ? - അയ്യാ വൈകുണ്ഠ സ്വാമികൾ 
  • കണ്ണാടിയിൽ കാണുന്ന സ്വന്തം പ്രതിബിംബത്തെ ആരാധിക്കാൻ നിർദ്ദേശിച്ചത്? - വൈകുണ്ഠ സ്വാമികൾ
  • വേല ചെയ്താൽ കൂലി കിട്ടണം എന്ന മുദ്രാവാക്യം മുഴക്കിയത്? - വൈകുണ്ഠ സ്വാമികൾ
  • തിരുവിതാംകൂറിലെ ഭരണത്തെ 'കരിനീച ഭരണം' എന്ന് വിശേഷിപ്പിച്ചത്?- വൈകുണ്ഠസ്വാമികൾ
  • ബ്രിട്ടീഷ് ഭരണത്തെ 'വെൺനീച ഭരണം’ എന്ന് വിശേഷിപ്പിച്ചത്? - വൈകുണ്ഠ സ്വാമികൾ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍