Ticker

6/recent/ticker-posts

Header Ads Widget

ചെവി - Kerala PSC Questions

ചെവി

  • ചെവികളെ കുറിച്ചുള്ള പഠനം ? ഓട്ടോളജി
  • കേള്‍വിയെകുറിച്ചുള്ള പഠനം ? ഓഡിയോളജി
  • ശരീരത്തിന്റെ തുലനനില പാലിക്കാൻ സഹായിക്കുന്ന അവയവം ? ചെവി
  • ചെവിയുടെ മൂന്ന്‌ പ്രധാന ഭാഗങ്ങള്‍ ? ബാഹ്യകര്‍ണ്ണം, മധ്യകര്‍ണ്ണം, ആന്തരകര്‍ണ്ണം
  • ബാഹ്യ കർണത്തിന്റെ  ഭാഗങ്ങള്‍ ? ചെവിക്കുട, കർണ്ണനാളം, കര്‍ണ്ണപടം
  • ശബ്ദതരംഗങ്ങളെ ചെവിക്കുള്ളിലേക്ക്‌ നയിക്കുന്ന കര്‍ണ്ണഭാഗം ? ചെവിക്കുട (Pinna)
  • ബാഹ്യകര്‍ണ്ണം അവസാനിക്കുന്നത്‌ എവിടെ ? കര്‍ണ്ണപടം
  • ശബ്ദ തരംഗങ്ങള്‍ അനുസരിച്ചു കമ്പനം ചെയ്യുന്ന സ്തരം ? കര്‍ണ്ണപടം
  • കര്‍ണ്ണപടത്തിന്‌ ഇരുവശവും വായുമര്‍ദ്യം ക്രമീകരിക്കാന്‍ സഹായിക്കുന്നത്‌ ? യൂസ്റ്റോക്കിയന്‍ നാളി
  • ചെവിക്കുള്ളിലെ സവിശേഷ ഗ്രന്ഥികളായ മെഴുക്‌ ഗ്രന്ഥികള്‍ കാണപ്പെടുന്നത്‌ ? കര്‍ണനാളത്തില്‍
  • മധ്യകര്‍ണ്ണത്തെ ഗ്രസനിയുമായി ബന്ധിപ്പിക്കുന്ന കുഴല്‍ ? യൂസ്റ്റോക്കിയന്‍ നാളി
  • യൂസ്റ്റോക്കിയന്‍ നാളി ബന്ധിപ്പിക്കുന്ന ഭാഗങ്ങള്‍ ? ചെവി, തൊണ്ട
  • മധ്യകർണത്തിലെ അസ്ഥികള്‍ ? മാലിയസ്‌, ഇന്‍കസ്‌, സ്റ്റേപിസ്‌
  • ചുറ്റികയുടെ ആകൃതിയിലുള്ള മധ്യകര്‍ണ്ണത്തിലെ അസ്ഥി ? മാലിയസ്‌
  • കുടകല്ലിന്റെ ആകൃതിയിലുള്ള മധ്യകര്‍ണ്ണത്തിലെ അസ്ഥി ? ഇന്‍കസ്‌
  • കുതിരസവാരികാരന്റെ പാദധാരയുടെ ആകൃതിയിലുള്ള മധ്യകര്‍ണ്ണത്തിലെ അസ്ഥി ? സ്റ്റേപിസ്‌
  • ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി ? സ്റ്റേപിസ്‌
  • ആന്തരകര്‍ണ്ണത്തിന്റെ ഭാഗങ്ങള്‍ ? അര്‍ദ്ധവൃത്താകാരകുഴലുകള്‍, വെസ്റ്റിബ്യുള്‍, കോക്സിയ
  • ശരിരത്തിലെ തുലന നില പാലിക്കുന്നതിന്‌ സഹായിക്കുന്ന ആന്തര കര്‍ണ്ണത്തിലെ ഭാഗങ്ങള്‍ പൊതുവെ അറിയപ്പെടുന്ന പേര്‌ ? വെസ്റ്റിബുലാര്‍ അപ്പാരറ്റസ്‌
  • വെനസ്റ്റിബ്യുളിന്റെ രണ്ടു ഭാഗങ്ങള്‍ ? യൂട്രിക്കിള്‍, സാക്യുള്‍
  • വെസ്റ്റിബ്യുളിലെ ചുണ്ണാമ്പ്‌ തരികള്‍ ? ഓട്ടോലിത്‌
  • ശരീരത്തിന്റെ ചലനം മൂലം ചലിക്കുന്നത്‌ ? ഓട്ടോലിത്‌
  • ശ്രവണത്തിന്‌ സഹായിക്കുന്ന ചെവിയിലെ ഭാഗം ? കോക്സിയ
  • കോക്സിയയില്‍ എവിടെയാണ്‌ ശബ്ദഗ്രാഹികള്‍ സ്ഥിതി ചെയ്യുന്നത്‌ ? ഓര്‍ഗന്‍ ഓഫ്‌ കോര്‍ട്ടി
  • മനുഷ്യന്‌ കേള്‍ക്കാൻ സാധിക്കുന്ന ശബ്ദത്തിന്റെ പരിധി? 20Hz  നും 20,000 Hz  നും ഇടയില്‍
  • 20Hz  താഴെയുള്ള ശബ്ദം അറിയപ്പെടുന്നത്‌ ? ഇന്‍ഫ്രാസോണിക്
  • 20KHz  കൂടുതലുള്ള ശബ്ദം അറിയപ്പെടുന്നത്‌ ? അള്‍ട്രാസോണിക്‌
  • ആന്തര കര്‍ണ്ണത്തില്‍ നിറഞ്ഞിരിക്കുന്ന ദ്രാവകങ്ങള്‍ ? പെരിലിംപ്‌, എന്റോലിംപ്‌ എന്നിവ
  • അര്‍ദ്ധവൃത്താകാരകുഴലുകളില്‍ നിറഞ്ഞിരിക്കുന്ന ദ്രവം ? എന്റോലിംപ്‌
  • ചെവി, മുക്ക്‌, തൊണ്ട (ENT) എന്നിവയെക്കുറിച്‌ പഠിക്കുന്ന ശാസ്ത്രശാഖ ? ഓട്ടോലാരിങ്കോളജി
  • മനുഷ്യ കര്‍ണ്ണങ്ങളിലെ ആകെ എല്ലുകളുടെ എണ്ണം ? 6
  • 5 വയസ്സിനു താഴെ ശ്രവണശേഷി ഇല്ലാത്ത കുട്ടികളില്‍ കോക്സിയ മാറ്റിവയ്ക്കലിനായുള്ള കേരള സര്‍ക്കാർ പദ്ധതി ? ശ്രുതി തരംഗം
  • ലോക കേള്‍വി ദിനം ? മാര്‍ച്ച്‌ 3
  • തരുണാസ്ഥി നിര്‍മിതമായ ഒരു അവയവം ? ചെവി
  • ചെവി പരിശോധിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം ? ഓട്ടോസ്‌ കോപ്‌
  • ശ്രവണം മനസിലാക്കുന്നതിനുള്ള ഉപകരണം ? ഓസ്‌കുലേറ്റര്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍