ജവഹർലാൽ നെഹ്റുവിനെ കുറിച്ച് പി സ് സി ആവർത്തിക്കുന്ന ചോദ്യങ്ങൾ
ജവാഹർലാൽ നെഹ്‌റു ജനിച്ച വർഷം - 1889
ആരുടെ ജന്മദിനമാണ് ശിശുദിനമായി ആചരിക്കുന്നത് - ജവാഹർലാൽ നെഹ്‌റു
ജവാഹർലാൽ നെഹ്‌റു നിയമപരീക്ഷ ജയിച്ച് ബാരിസ്റ്ററായി ഇന്ത്യയിൽ തിരിച്ചെത്തിയ വർഷം - 1912
ജവാഹർലാൽ നെഹ്‌റു അധ്യക്ഷനായ ഏത് കോൺഗ്രസ് സമ്മേളനത്തിലാണ് ഐ.എൻ.സി യുടെ അന്തിമ ലക്ഷ്യം ഇന്ത്യയുടെ സമ്പൂർണ്ണ സ്വാതന്ത്ര്യം എന്ന് പ്രഖ്യാപിച്ചത് - ലാഹോർ സമ്മേളനം
പഞ്ചായത്ത് രാജ് സംവിധാനത്തിന് ആ പേര് നൽകിയത് - ജവഹർലാൽ നെഹ്രു
നാഷണൽ ഹെറാൾഡ് എന്ന പത്രം ആരംഭിച്ചത് - ജവഹർലാൽ നെഹ്രു
പഞ്ചശീലതത്വങ്ങളിൽ ഒപ്പിട്ടത് - ജവാഹർലാൽ നെഹ്രുവും ചൗ എൻ ലായിയും
നാണയത്തിൽ ചിത്രം മുദ്രണം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി - ജവഹർലാൽ നെഹ്രു
ജവഹർലാൽ നെഹ്രു എത്ര പ്രാവശ്യം കോൺഗ്രസ് പ്രസിഡന്റ് ആയിട്ടുണ്ട് - 8
പദവിയിലിരിക്കെ അന്തരിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി - ജവാഹർലാൽ നെഹ്‌റു
കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ പ്രധാനമന്ത്രി - ജവാഹർലാൽ നെഹ്‌റു
1946 സെപ്റ്റംബർ രണ്ടിന് അധികാരമേറ്റ ഇടക്കാല മന്ത്രിസഭയിൽ ഉപാധ്യക്ഷനായ ജവഹർലാൽ നെഹ്‌റു ഉൾപ്പെട്ട മന്ത്രിമാരുടെ എണ്ണം - 12
ശക്തിയേറിയ ബ്രേക്കുള്ളതും എൻജിൻ ഇല്ലാത്തതുമായ യന്ത്രം എന്ന് ജവഹർലാൽ നെഹ്‌റു പറഞ്ഞത് എന്തിനെയാണ് - 1935ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട്
1938 ൽ ഐ.എൻ.സി സംഘടിപ്പിച്ച നാഷണൽ പ്ലാനിംഗ് കമ്മിറ്റിയുടെ അധ്യക്ഷൻ - ജവഹർലാൽ നെഹ്‌റു
1927 ൽ ബ്രസൽസിൽ നടന്ന മർദ്ദിത ജനതകളുടെ ലോകസമ്മേളനത്തിൽ ഐ.എൻ.സിയുടെ പ്രതിനിധിയായി പങ്കെടുത്തത് - ജവാഹർലാൽ നെഹ്‌റു
ഏഷ്യാറ്റിക് ഗെയിംസിന് ഏഷ്യൻ ഗെയിംസ് എന്ന് പേര് നൽകിയത് - ജവഹർലാൽ നെഹ്രു
ഇന്ത്യയിൽ 1946 സെപ്റ്റംബർ രണ്ടിന് രൂപീകൃതമായ ഇടക്കാല മന്ത്രിസഭയുടെ ഉപാധ്യക്ഷൻ - ജവാഹർലാൽ നെഹ്‌റു
ആസൂത്ര കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷൻ - ജവാഹർലാൽ നെഹ്‌റു
മഹാത്മജി തന്റെ രാഷ്ട്രീയ പിൻഗാമിയായി പ്രഖ്യാപിച്ചത് - ജവാഹർലാൽ നെഹ്‌റു
സേവാദൾ രൂപീകരിച്ച് സാമൂഹിക പ്രവർത്തനങ്ങളിലേർപ്പെട്ടത് - ജവാഹർലാൽ നെഹ്‌റു
ഗാന്ധിജിയെ നെഹ്‌റു ആദ്യമായി കണ്ട കോൺഗ്രസ് സമ്മേളനം - ലക്‌നൗ സമ്മേളനം (1916)
സ്വാതന്ത്ര്യദിനത്തിൽ ഡൽഹിയിലെ ചെങ്കോട്ടയിൽ ദേശീയപതാക ഏറ്റവും കൂടുതൽ പ്രാവശ്യം ഉയർത്തിയിട്ടുള്ളത് ജവാഹർലാൽ നെഹ്രുവാണ്. എത്ര പ്രാവശ്യം? - 17
"ഭയത്തിന്റെയും വെറുപ്പിന്റെയും മേൽ വിജയം നേടിയ മനുഷ്യൻ" എന്ന് നെഹ്‌റുവിനെ വിശേഷിപ്പിച്ചതാര്? - വിൻസ്റ്റൻ ചർച്ചിൽ
ഭരണഘടനാ നിർമാണസഭയിൽ ഒബ്ജക്റ്റീവ് റെസൊലൂഷൻ അവതരിപ്പിച്ചത് - ജവാഹർലാൽ നെഹ്‌റു
ദേശീയ അടിയന്തരാവസ്ഥ ആദ്യമായി പ്രഖ്യാപിക്കപ്പെട്ടപ്പോൾ (1962) ഇന്ത്യൻ പ്രധാനമന്ത്രി - ജവാഹർലാൽ നെഹ്‌റു
നെഹ്രു ട്രോഫി വള്ളംകളിയുടെ പഴയ പേര് - പ്രൈം മിനിസ്റ്റേഴ്‌സ് ട്രോഫി
നെഹ്‌റു അധ്യക്ഷത വഹിച്ച ആദ്യ കോൺഗ്രസ് സമ്മേളനം - 1929 ലെ ലാഹോർ സമ്മേളനം
ജവാഹർലാൽ നെഹ്‌റു ജനിച്ചത് - അലഹാബാദ്
ആധുനിക ഭാരതത്തിന്റെ ശില്പി - ജവഹർലാൽ നെഹ്‌റു
നെഹ്രു പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം - ബങ്കിപ്പൂർ സമ്മേളനം (1912)
ജവാഹർലാൽ നെഹ്രുവിന്റെ ആത്മകഥ ആർക്കാണ് സമർപ്പിച്ചിരിക്കുന്നത് - കമലാ നെഹ്രു
കൊച്ചിയിലെ കലൂർ ഇന്റർനാഷണൽ സ്റ്റേഡിയം ആരുടെ പേരിലാണ് അറിയപ്പെടുന്നത് - ജവാഹർലാൽ നെഹ്‌റു
ഏറ്റവും കൂടുതൽ പ്രാവശ്യം കോൺഗ്രസ് പ്രസിഡന്റായ വ്യക്തി - ജവാഹർലാൽ നെഹ്‌റു
1952 ജൂലൈ 24 -ന് ഷേക് അബ്ദുള്ളയുമായി കാശ്മീർ കരാറിൽ ഒപ്പുവെച്ചത് - പണ്ഡിറ്റ് ജവഹർലാൽ നെഹ്രു
ആദ്യമായി ഭാരതരത്നം ബഹുമതിക്ക് അർഹനായ പ്രധാനമന്ത്രി - ജവാഹർലാൽ നെഹ്‌റു
നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്നത് ഏത് കായലിലാണ് - പുന്നമട കായൽ
ജവഹർലാൽ നെഹ്‌റു 1923 -ൽ ചെയർമാനായ മുനിസിപ്പാലിറ്റി - അലഹബാദ്
ജവാഹർലാൽ നെഹ്രുവിന്റെ ആത്മകഥ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് - സി.എച്ച്. കുഞ്ഞപ്പ
ഷേഖ് അബ്ദുല്ലയെ 1945 ഓഗസ്റ്റ് നാലിന് നടന്ന നാഷണൽ കോൺഫറൻസിന്റെ സമ്മേളനത്തിൽ കശ്മീർ സിംഹം എന്ന് വിശേഷിപ്പിച്ചത് - ജവാഹർലാൽ നെഹ്രു
ഏറ്റവും കൂടുതൽ കാലം ഇന്ത്യൻ പ്രധാനമന്ത്രിയായത് - ജവാഹർലാൽ നെഹ്‌റു
'ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദു' എന്ന് ഝാൻസി റാണിയെ വിശേഷിപ്പിച്ചത് - ജവാഹർലാൽ നെഹ്‌റു
1954 -ൽ ആദ്യത്തെ നെഹ്‌റു പ്ലാനറ്റേറിയം എവിടെയാണ് ആരംഭിച്ചത് - പുണെ
സുഭാഷ് ചന്ദ്രബോസ് കോൺഗ്രസ് പ്രസിഡന്റായിരിക്കെ (1938) രൂപവത്കരിച്ച ദേശീയാസൂത്രണസമിതിയുടെ അധ്യക്ഷൻ - ജവഹർലാൽ നെഹ്രു
ജവാഹർലാൽ നെഹ്‌റുവിനെ ഋതുരാജൻ എന്നുവിശേഷിപ്പിച്ചത് - ടാഗോർ
ഭാരതരത്നം നേടിയ ഒരു കുടുംബത്തിലെ മൂന്ന് തലമുറ - ജവാഹർലാൽ നെഹ്‌റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി
0 Comments