വായും പല്ലും - PSC Questions
വായും പല്ലും
വായ
- ഉമിനീരില്‍ അടങ്ങിയിരിക്കുന്ന രാസാഗ്നി ? ടയലിന്‍
- നാവിന്റെ ചുവട്ടില്‍ "U” ആകൃതിയില്‍ കാണപ്പെടുന്ന അസ്ഥി ? ഹയോയിഡ്
- വായുടെ മേല്‍ത്തട്ട് അറിയപ്പെടുന്നത് ? പാലറ്റ്
- വായില്‍ ഉള്ള ഉമിനീര്‍ ന് ഗ്രന്ഥികളുടെ എണ്ണം ? 3 ജോഡി [പരോട്ടിഡ് , സബ്‌മാക്‌സിലറി, സബ് ലിംഗ്വല്‍)
- ഉമിനീര്‍ ഗ്രന്ഥിയില്‍ നിന്നും സ്രവിക്കുന്ന ഉമിനീരില്‍ അടങ്ങിയിരിക്കുന്ന രാസാഗ്നികളും ശ്ശേഷ്മവും ? Salivary amilase, Lysozyme
- ഭക്ഷണത്തെ വിഴുങ്ങാന്‍ പാകത്തില്‍ വഴുവഴുപ്പുള്ള താക്കി മാറ്റുന്നത് ? ശ്ശേഷ്മം
- ഭക്ഷണത്തിലൂടെ പ്രവേശിക്കുന്ന രോഗാണുക്കളെ നശിപ്പിക്കുന്നതിന് സഹായിക്കുന്ന രാസാഗ്നി ? Lysozyme
- ഉമിനീര്‍ ഏത് ഭക്ഷ്യ ഘടകത്തില്‍ ആണ് പ്രവര്‍ത്തിക്കുന്നത് ? അന്നജം
- വായ തുറക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന 'ലോക്ക് ജോ' എന്നറിയപ്പെടുന്ന രോഗം ? ടെറ്റനസ്
പല്ലുകള്‍
- പല്ലുകളെ കുറിച്ചുള്ള പഠനം ? ഒഡന്റോളജി
- കുട്ടികളിലെ പാല്‍പ്പല്ലുകള്‍ എത്ര? 20
- പല്ല് നിര്‍മ്മിച്ചിരിക്കുന്നത് ? ഡെന്റൈന്‍, ഇനാമല്‍
- ലോകത്തിലെ ഏറ്റവും വലിയ പടല്ല് ? ആനക്കൊമ്പ്
- പല്ലിന്‍റെ ഏറ്റവും ഉപരിതല പാളി ഏത് ? ഇനാമല്‍
- പല്ലിലെ ജീവനില്ലാത്ത ഭാഗം ? ഇനാമല്‍
- രക്തക്കുഴലുകളും നാഡികളും കാണപ്പെടുന്ന പല്ലിലെ ഭാഗം ? പള്‍പ്പ് ക്യാവിറ്റി
- കുതിരയുടെ പല്ലുകളുടെ എണ്ണം ? 44.
- നായുടെ പല്ലുകളുടെ എണ്ണം ? 42
- പശുവിന്റെ പല്ലുകളുടെ എണ്ണം ? 32
- മനുഷ്യനിലെ സ്ഥിരദന്തങ്ങള്‍ ? 32
- ആഹാരങ്ങള്‍ കടിച്ചു മുറിക്കുന്നതിന് സഹായിക്കുന്ന പല്ല് ? ഉളിപ്പല്ല് (incisor)
- ആഹാര വസ്തുക്കള്‍ കടിച്ചു കീറാന്‍ സഹായിക്കുന്ന പല്ലുകള്‍ ? കോമ്പല്ല് (canine)
- മാംസഭോജികള്‍ക്കുള്ളതും സസ്യഭുക്കുകളില്‍ ഇല്ലാത്തതുമായ പല്ല് ? കോമ്പല്ല്
- ആഹാരം ചവച്ചരക്കാന്‍ സഹായിക്കുന്ന പല്ലുകള്‍ ? അഗ്രചര്‍വണകം (premolar), ചര്‍വണകം (molar)
- മോണയ്ക്ക് പുറത്ത് കാണുന്ന പല്ലിന്റെ ഭാഗം ? ദന്തമകുടം (crown)
- മോണയ്ക്കുള്ളിലെ പല്ലിന്റെ ഭാഗം? ദന്തമൂലം(റൂട്ട്)
- മോണയിലെ കുഴികളില്‍ പല്ലിനെ ഉറപ്പിച്ചു നിര്‍ത്തുന്ന കാത്സ്യം അടങ്ങിയ യോജകകല ? സിമന്റം
- പ്രായപൂര്‍ത്തിയായ ശേഷം മുളയ്ക്കുന്ന 4 സ്ഥിരദന്തങ്ങള്‍ അറിയപ്പെടുന്നത് ? വിവേക ദന്തങ്ങള്‍ (Wisdom teeth)
- ഏറ്റവും കൂടുതല്‍ പല്ലുള്ള ജീവി ? ഒപ്പോസം
- മനുഷ്യ ശരീരത്തിലെ ഏറ്റവും കാഠിന്യമുള്ള ഭാഗം ? ഇനാമല്‍
- ഇനാമലിന്റെ ആരോഗ്യത്തിന് ആവശ്യമായ മൂലകം ? ഫ്ലൂറിൻ
- പല്ല് നിര്‍മ്മിച്ചിരിക്കുന്ന പ്രധാന ഘടകം ? കാത്സ്യം ഫോസ്ഫേറ്റ്
- പല്ലിന്റെ പോട് അടയ്ക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ ? ഡെന്റല്‍ അമാല്‍ഗം
- പല്ലുകള്‍ക്ക് കേടുവരുത്തുന്ന ആസിഡ് ? ലാക്ടിക് ആസിഡ്
- പല്ലില്ലാത്ത സസ്തനികള്‍ ? നീലത്തിമിംഗലം, പന്‍ഗോലിന്‍
- മനുഷ്യന്റെ ദന്തവിന്യാസം? 2123/2123
- പല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിന്‍? വിറ്റാമിന്‍ ഡി
- ടൂത്തപേസ്റ്റ് ലെ പ്രധാന ഘടകം? കാത്സ്യം ഫ്ലൂറൈഡ്
0 അഭിപ്രായങ്ങള്‍