Ticker

6/recent/ticker-posts

Header Ads Widget

പണ്ഡിറ്റ്‌ കറുപ്പന്‍




പണ്ഡിറ്റ്‌ കറുപ്പന്‍

  • പണ്ഡിറ്റ്‌ കറുപ്പന്‍ ജനിച്ചവര്‍ഷം ഏത്‌ ? 1885 മെയ്‌ 24
  • പണ്ഡിറ്റ്‌ കറുപ്പന്റ ബാല്യകാലനാമം ? ശങ്കരന്‍
  • പണ്ഡിറ്റ്‌ കറുപ്പന്റെ വീട്ടുപേര്‌ ? സാഹിത്യകുടീരം
  • പണ്ഡിറ്റ്‌ കറുപ്പന്റെ ഗുരു ആര്‌ ? അഴീക്കല്‍ വേലു വൈദ്യന്‍
  • അരയ സമുദായത്തിന്‍റെ നവോത്ഥാനത്തിനുവേണ്ടി പ്രയത്തിച്ച സാമൂഹികപ്രവര്‍ത്തകന്‍ ആര്‌ ? പണ്ഡിറ്റ്‌ കറുപ്പന്‍
  • അരയ സമാജം സ്ഥാപിച്ചത്‌ ആര്‌ ? പണ്ഡിറ്റ്‌ കറുപ്പന്‍
  • കൊച്ചിന്‍ പുലയ മഹാസഭ സ്ഥാപിച്ചത്‌ ആര്‌ ? പണ്ഡിറ്റ്‌ കറുപ്പന്‍
  • പണ്ഡിറ്റ്‌ കറുപ്പന്‌ സംസ്‌കൃതകാവ്യങ്ങള്‍ അഭ്യസിച്ചു നല്‍കിയത്‌ ആര്‌ ? മംഗലപ്പിള്ളി കൃഷ്ണന്‍ ആശാന്‍
  • ജാതിവ്യവസ്ഥയ്ക്കും തൊട്ടുകൂടായ്മയും എതിരെ പരാമര്‍ശിക്കുന്ന കേരളത്തിലെ ആദ്യത്തെ കൃതി ഏത്‌ ? ജാതിക്കുമ്മി
  • അന്ധവിശ്വാസങ്ങള്‍ക്കെതിരെ പ്രചോദനം നല്‍കാന്‍ പണ്ഡിറ്റ്‌ കറുപ്പന്‍ നടത്തിയ രചന ഏത്‌ ? ആചാര ഭൂഷണം
  • കവി തിലകന്‍ എന്നറിയപ്പെടുന്നത്‌ ? പണ്ഡിറ്റ്‌ കറുപ്പന്‍
  • പണ്ഡിറ്റ്‌ കറുപ്പന്‌ കവി തിലക പട്ടം നല്‍കിയത്‌ ആര്‌ ? കൊച്ചി മഹാരാജാവ്‌
  • കേരളത്തിലെ എബ്രഹാം ലിങ്കന്‍ എന്നറിയപ്പെടുന്നത്‌ ആര്‌ ? പണ്ഡിറ്റ്‌ കെ.പി കറുപ്പന്‍
  • 1922-ല്‍ അഖില കേരള അരയ മഹാസഭ സ്ഥാപിച്ചത്‌ ആര്‌ ? പണ്ഡിറ്റ്‌ കറുപ്പന്‍
  • സാഹിത്യത്തില്‍ കൂടി സമുദായ പരിഷ്കരണം നടത്തിയ വിപ്ലവകാരി ? പണ്ഡിറ്റ്‌ കെ പി കറുപ്പന്‍
  • പണ്ഡിറ്റ്‌ കറുപ്പന്‍ അരയസമാജം സ്ഥാപിച്ച വര്‍ഷം ഏത്‌ ? 1907
  • അരയ സമുദായത്തെ പരിഷ്കരിക്കുന്നതിന്‌ പണ്ഡിറ്റ്‌ കറുപ്പന്‍ തേവരയില്‍ സ്ഥാപിച്ച സഭ ഏത്‌ ? വാല സമുദായ പരിഷ്കാരി സഭ
  • സുധർമ സൂര്യോദയ സഭ സ്ഥാപിച്ചത്‌ എവിടെ ? തേവര
  • അരയ വംശോധരണി സഭ സ്ഥാപിച്ചത്‌ എവിടെ ? എങ്ങണ്ടിയൂര്‍
  • സന്മാര്‍ഗ പ്രദീപ സഭ സ്ഥാപിക്കപ്പെട്ടത്‌ എവിടെ ? കുമ്പളം 
  • പ്രബോധ ചന്ദ്രോദയ സഭ സ്ഥാപിച്ചത്‌ എവിടെ ? വടക്കന്‍ പറവൂര്‍
  • കല്യാണദായിനി സഭ സ്ഥാപിച്ചത്‌ എവിടെ ? കൊടുങ്ങല്ലൂര്‍
  • ജ്ഞാനോദയം സഭ സ്ഥാപിച്ചത്‌ എവിടെ ? ഇടക്കൊച്ചി
  • പണ്ഡിറ്റ്‌ കറുപ്പന്‍ സ്ഥാപിച്ച സമുദായ സേവിനി സഭയുടെ സഥാനം ? പറവൂര്‍
  • സംസ്‌കൃതത്തിലും മലയാളത്തിലും പ്രാവീണ്യം നേടാന്‍ പണ്ഡിറ്റ്‌ കറുപ്പനെ സഹായിച്ച ഗുരു? കൊടുങ്ങല്ലൂര്‍ കുഞ്ഞി കുട്ടന്‍ തമ്പുരാന്‍
  • ചട്ടമ്പിസ്വാമികളുടെ വേര്‍പാടുമായി ബന്ധപ്പെട്ട്‌ പണ്ഡിറ്റ്‌ കറുപ്പന്‍ രചിച്ച കൃതി ? സമാധി സപ്ലാഹം
  • പണ്ഡിറ്റ്‌ കറുപ്പന്‌ വിദ്വാന്‍ എന്ന സ്ഥാനപ്പേര്‌ നല്‍കിയത്‌ ? കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍
  • 1913-ല്‍ ചരിത്രപ്രസിദ്ധമായ കായല്‍ സമ്മേളനം സംഘടിപ്പിച്ച നവോത്ഥാന നായകന്‍ ആരാണ്‌ ? പണ്ഡിറ്റ്‌ കറുപ്പന്‍
  • പണ്ഡിറ്റ്‌ കറുപ്പന്‍ കൊച്ചി ലെജിസ്ലേറ്റീവ് കണ്‍സിലില്‍ അംഗമായ വര്‍ഷം ? 1925
  • സുഗതകുമാരിക്ക്‌ പണ്ഡിറ്റ്‌ കറുപ്പന്‍ പുരസ്കാരം ലഭിച്ച വര്‍ഷം ഏത്‌ ? 2013
  • പണ്ഡിറ്റ്‌ കറുപ്പന്‍ മരണമടഞ്ഞതെന്ന്‌ ? 1938 മാര്‍ച്ച്‌ 23
  • പണ്ഡിറ്റ്‌ കറുപ്പന്‍ ജനിച്ച സ്ഥലം ഏത്‌ ? ചേരാനെല്ലൂര്‍ (എറണാകുളം)
  • പണ്ഡിറ്റ്‌ കറുപ്പന്റെ മുഴുവന്‍ പേര്‌ ? കണ്ടത്തു പറമ്പില്‍ പപ്പു കറുപ്പന്‍
  • പണ്ഡിറ്റ്‌ കറുപ്പന്റെ കൃതികള്‍ ? ആചാര ഭൂഷണം, കൈരളീ കൌതുകം, ജാതിക്കുമ്മി, സ്തോത്ര മന്ദാരം, ലങ്കാമര്‍ദ്ദനം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍