Ticker

6/recent/ticker-posts

Header Ads Widget

മനുഷ്യ ശരീരത്തെക്കുറിച്ചുള്ള PSC Questions


മനുഷ്യ ശരീരത്തെക്കുറിച്ചുള്ള PSC Questions

  • മനുഷ്യ ശരീരത്തെക്കുറിച്ചുള്ള പൊതു അറിവ്
  • മനുഷ്യശരീരത്തിലെ ആകെ അസ്ഥികള്‍? 206
  • മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി? തുടയെല്ല് (Femur)
  •  മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി? സ്റ്റേപിസ് (Stepes)
  • മനുഷ്യ ശരീരത്തിൽ വെള്ളത്തിന്റെ അളവ് നിയന്ത്രിക്കുന്ന അവയവം ഏത്?  കിഡ്നി
  • മനുഷ്യ ശരീരത്തിലെ ഏറ്റവും ഉറപ്പുള്ള അസ്ഥി? താടിയെല്ല്
  • മനുഷ്യന്റെ തലയോട്ടിയിലെ അസ്ഥികളുടെ എണ്ണം? 22
  • മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി? കരള്‍ (Liver)
  • മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം? ത്വക്ക് (Skin)
  • ശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍ അറിയപ്പെടുന്നത്?  ധമനികള്‍ (Arteries)
  • അശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍ അറിയപ്പെടുന്നത്?  സിരകള്‍ (Veins)
  • മനുഷ്യ ശരീരത്തിലെ ഏറ്റവും നീളം കൂടിയ കോശം?  നാഡീകോശം
  • മനുഷ്യ രക്തത്തിലെ പ്ലാസ്മയുടെ അളവ്? 55% (50-60)
  • മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ രക്തക്കുഴല്‍?  മഹാധമനി
  • മനുഷ്യ ശരീരത്തിലെ ഏറ്റവും കടുപ്പമേറിയ ഭാഗം? പല്ലിലെ ഇനാമല്‍ (Enamel)
  • മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം? ത്വക്ക് (Skin)
  • മനുഷ്യ ശരീരത്തിലെ പ്രധാന ശുചീകരണാവയവം?  വൃക്ക (Kidney)
  • മനുഷ്യ ഹൃദയത്തിലെ വാല്‍ വുകള്‍? 4
  • ദഹനരസത്തില്‍ രാസാഗ്നികളൊന്നുമില്ലാത്ത ദഹനഗ്രന്ഥി?  കരള്‍ (Liver)
  • സാധാരണയായി കൈയില്‍ നാഡി പിടിച്ച് നോക്കുന്ന രക്തധമനി? റേഡിയല്‍ ആര്‍ട്ടറി
  • പ്രായപൂര്‍ത്തിയായ മനുഷ്യശരീരത്തിലെ രക്തത്തിന്റെ അളവ്? 5-6 ലിറ്റര്‍
  • പ്രായപൂര്‍ത്തിയായ മനുഷ്യശരീരത്തിലെ വെള്ളത്തിന്റെ അളവ്? 60-65 %
  • രക്തത്തില്‍ നിന്ന് യൂറിയ നീക്കം ചെയ്യുന്ന മുഖ്യവിസര്‍ജനാവയവം? വൃക്ക (Kidney)
  • മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള സംയുക്തം? ജലം (Water)
  • മനുഷ്യ മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം ?  സെറിബ്രം
  • മനുഷ്യശരീരം സൃഷ്ടിക്കുന്ന ഏറ്റവും ചെറിയ കോശങ്ങള്‍?  പുരുഷബീജങ്ങള്‍
  • മനുഷ്യരക്തത്തിന്റെ pH മൂല്യം ? ഏകദേശം 7.4 (Normal Range: 7.35-7.45)
  • കുട്ടി വളര്‍ന്നു വലുതാകുമ്പോള്‍ നിര്‍വീര്യമാകുന്ന ഗ്രന്ഥി ? തൈമസ്
  • ഗ്ലൂക്കോമ ബാധിക്കുന്ന അവയവം?  കണ്ണ് (Eye)
  • മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം? ഓക്സിജന്‍
  • അമിത മദ്യപാനം മൂലം പ്രവര്‍ത്തന ക്ഷമമല്ലാതാകുന്ന അവയവം? കരള്‍ (Liver)
  • മനുഷ്യ ശരീരത്തിലെ ഏത് അവയവത്തെയാണ് സാര്‍സ് രോഗം ബാധിക്കുന്നത്? ശ്വാസകോശം
  • മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം?  കാത്സ്യം
  • മനുഷ്യശരീരത്തിലെ ക്രോമസോമുകളുടെ എണ്ണം ? 46
  • ഉമിനീരിലടങ്ങിയിരിക്കുന്ന രാസയൌഗികം ? ടയലിന്‍
  • ഹൃദയത്തെ ആവരണം ചെയ്യുന്ന ഇരട്ടസ്തരം ? പെരികാര്‍ഡിയം
  • അരുണരക്താണുക്കള്‍ രൂപം കൊള്ളുന്നത്? അസ്ഥിമജ്ജയില്‍
  • അരുണരക്താണുക്കളുടെ ശരാശരി ആയുസ് ? 120 ദിവസം
  • മനുഷ്യശരീരത്തിന്റെ ശരാശരി ഊഷ്മാവ് ?  37 ഡിഗ്രി C
  • രക്തത്തിലെ ഹീമോഗ്ലോബിന്‍ എന്ന വര്‍ണകത്തിന്റെ നിര്‍മാണഘടകം ? ഇരുമ്പ്
  • വിവിധ രക്തഗ്രൂപ്പുകള്‍ ?  A, B, AB, O
  • ഏറ്റവും കൂടുതല്‍ ആളുകളില്‍ കാണുന്ന രകതഗ്രൂപ്പ് ? O +ve
  • മനുഷ്യരക്തത്തിന്റെ ചുവപ്പ് നിറത്തിന് കാരണമായ വസ്തു ? ഹീമോഗ്ലോബിന്‍
  • മനുഷ്യശരീരത്തിലെ 'Power House' എന്നറിയപ്പെടുന്നത് ? മസ്തിഷ്കം
  • നമ്മുടെ ആമാശയത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ആസിഡ് ? ഹൈഡ്രോക്ലോറിക് ആസിഡ്
  • മനുഷ്യശരീരത്തില്‍ ആകെ എത്ര മൂലകങ്ങള്‍ കൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത് ?  ഏകദേശം 20 മൂലകങ്ങള്‍
  • നമ്മുടെ ശരീരത്തില്‍ എന്തിന്റെ അംശം കുറയുമ്പോഴാണ് വിളര്‍ച്ച ബാധിക്കുന്നത് ? രക്തത്തില്‍ ഇരുമ്പിന്റെ അംശം കുറയുമ്പോള്‍
  • രക്തത്തില്‍ എത്ര ശതമാനം വെള്ളം അടങ്ങിയിരിക്കുന്നു ? 80%
  • മനുഷ്യന്‍ മരിച്ച് മറ്റു ശരീരഭാഗങ്ങളെല്ലാം മണ്ണായി ആയിരക്കണക്കിന് കൊല്ലങ്ങള്‍ കഴിഞ്ഞാലും കേടുകൂടാതെ സുരക്ഷിതമായിരിക്കുന്ന ശരീരഭാഗം ? പല്ല്
  • നമ്മുടെ ശരീരത്തിന്റെ ഉള്ളിലെ പ്രധാനപ്പെട്ട ഒരു ഭാഗത്തിന്റെ പകുതിയിലേറെ മുറിച്ചു കളഞ്ഞാലും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അത് സ്വയം വളരുന്നു. അത്ഭുതകരമായ പുനര്‍ജനന ശേഷിയുള്ള ആ അവയവം ? കരള്‍
  • പ്രതിദിനം നമ്മുടെ വൃക്കകളില്‍ കൂ‍ടി കയറിയിറങ്ങുന്ന രക്തത്തിന്റെ അളവ് ?  170 ലി
  • നമ്മുടെ ശരീരത്തിലെ ഉപകാരപ്രദമായ നിരവധി ബാകാടീരിയകള്‍ അധിവസിക്കുന്നത് എവിടെ ? വന്‍ കുടലില്‍
  • മൂത്രത്തിന് ഇളം മഞ്ഞനിറം നല്‍കുന്നത് ? യൂറോക്രോം (മാംസ്യത്തിന്റെ വിഘടന പ്രക്രിയയില്‍ നിന്നുണ്ടാകുന്നതാണ് 'Urochrom' )
  • മനുഷ്യശരീരത്തില്‍ എത്ര പേശികളുണ്ട് ? ഏകദേശം 660
  • മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ പേശികള്‍ ? മധ്യകര്‍ണത്തിലെ സ്റ്റേപിസിനോട് ചേര്‍ന്നു കാണുന്ന രണ്ട് പേശികള്‍
  • മനുഷ്യശരീരത്തിലെ ഏറ്റവും വലിയ പേശികള്‍ ? നിതംബപേശികള്‍
  • മനുഷ്യശരീരത്തിലെ ഏറ്റവും ബലിഷ്ഠമായ പേശി ? ഗര്‍ഭാശയ പേശി
  • മനുഷ്യശരീരത്തിലെ ഏറ്റവും നീളം കൂടിയ പേശി ? തുടയിലെ പേശി
  • രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കുന്ന ഫോര്‍മോണ്‍ ? ഇന്‍സുലിന്‍
  • രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടുന്ന ഫോര്‍മോണ്‍ ? ഗ്ലൂക്കഗോണ്‍
  • ആരോഗ്യവാനായ ഒരാളിന്റെ ശരീരത്തിലെ കാത്സ്യത്തിന്റെ അളവ് ?  1- 1.2 കി.ഗ്രാം
  • രക്തത്തിലെ കാത്സ്യത്തിന്റെ അളവിനെ നിയന്ത്രിക്കുന്ന ഗ്രന്ഥി ? പാരാ തൈറോയ്ഡ് ഗ്രന്ഥി (Parathyroid gland)
  • ഹൃദയത്തിന് രക്തം നല്‍കുന്ന ധമനികള്‍ ? കോറോണറി ആര്‍ട്ടറികള്‍
  • ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുന്നതെപ്പോള്‍ ? കോറോണറി ആര്‍ട്ടറിയില്‍ രക്തപ്രവാഹത്തിന് പൂര്‍ണ്ണമായോ ഭാഗികമായോ തടസം ഉണ്ടാകുമ്പോള്‍
  • ആരോഗ്യവാനായ ഒരാളുടെ വലതു ശ്വാസകോശത്തിന്റെ ഏകദേശതൂക്കം ?  600 ഗ്രാം
  • ആരോഗ്യവാനായ ഒരാളുടെ ഇടതു ശ്വാസകോശത്തിന്റെ ഏകദേശതൂക്കം ?  550ഗ്രാം
  • അന്നനാളത്തിന്റെ ശരാശരി നീളം ? 25 സെ.മീ
  • കണ്ണിന്റെ റെറ്റിനയ്ക്ക് (Retina)എത്ര പാളികളുണ്ട് ? 10
  • മരിച്ച ഒരു പുരുഷന്റെ ഏറ്റവും താമസിച്ച് അഴുകുന്ന ശരീരഭാഗം ? പ്രോസ്റ്റേറ്റ് ഗ്രന്ഥി (Prostate gland)
  • മരിച്ച് ഒരു സ്തീയുടെ ഏറ്റവും താമസിച്ച് അഴുകുന്ന ശരീരഭാഗം ? ഗര്‍ഭപാത്രം
  • ജനിച്ച് കഴിഞ്ഞ് എത്ര നാള്‍ കഴിഞ്ഞാണ് കണ്ണുനീര്‍ ഉണ്ടാകുന്നത് ? 3 ആഴ്ച
  • ആരോഗ്യവാനായ ഒരാളിന്റെ ബ്ലഡ് പ്രഷര്‍ ? 120/80 മി.മി.മെര്‍ക്കുറി
  • ആരോഗ്യവാനായ ഒരാളുടെ കരളിന്റെ തൂക്കം ? 1200-1500 ഗ്രാം
  • മനുഷ്യശരീരത്തില്‍ ഒരു വിറ്റാമിന്‍ ഒരു ഫോര്‍മോണായും പ്രവര്‍ത്തിക്കുന്നുണ്ട്. അത് ഏതാണ് ? വിറ്റാമിന്‍ - D
  • കരളിന്റെ ദിവസേനയുള്ള പിത്തരസ ഉല്പാദന ശേഷി ? ഏകദേശം 1 ലിറ്റര്‍
  • പല്ലിന് പുളിപ്പ് അനുഭവപ്പെടുന്നതെപ്പോള്‍ ? പല്ലിന്റെ പുറമേയുള്ള ഇനാമല്‍ നഷ്ടപ്പെടുമ്പോള്‍
  • ഹെര്‍ണിയ (Hernia) എന്താണ് ?  ശരീരത്തിന്റെ ബലക്ഷയമുള്ള ഭാഗത്തു കൂടി ആന്തരിക അവയവത്തിന്റെ ഭാഗം പുറത്തേയ്ക്ക് തള്ളുന്നത്
  • പുരുഷന്മാരില്‍ മീശ കുരിപ്പിക്കുന്ന ഫോര്‍മോണിന്റെ പേര് ? ടെസ്റ്റോസ്റ്റൈറോണ്‍ (Testosterone)
  • ഏറ്റവും കൂടുതല്‍ വികാസം പ്രാപിക്കുന്ന ശാരീരിക അവയവം ? ആമാശയം
  • മനുഷ്യന്റെ ഹൃദയമിടിപ്പ് എത്രയാണ് ?  മിനിട്ടില്‍ 72 പ്രാവശ്യം
  • മനുഷ്യ രക്തത്തിലെ ദ്രാവകം ? പ്ലാസ്മ
  • ഓരോ ശ്വാസോച്ഛ്വാസത്തിലും നാം ഉള്ളിലെടുക്കുകയും പുറത്തെടുക്കുകയും ചെയ്യുന്ന വായുവിന്റെ അളവ് ? 500 മി.ലിറ്റര്‍ (ഇത് ടൈഡല്‍ എയര്‍ എന്നറിയപ്പെടുന്നു)

Post a comment

0 Comments