Ticker

6/recent/ticker-posts

Header Ads Widget

കേരളത്തിലെ വിവിധ ജലവൈദ്യുത പദ്ധതികള്‍


കേരളത്തിലെ വിവിധ ജലവൈദ്യുത പദ്ധതികള്‍

  • ഏറ്റവും കൂടുതല്‍ ജലവൈദ്യുത പദ്ധതികളുള്ള കേരളത്തിലെ ജില്ല - ഇടുക്കി
  • കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജലവൈദ്യുത പദ്ധതികള്‍ സ്ഥിതി ചെയ്യുന്ന നദി - പെരിയാര്‍
  • കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി - പള്ളിവാസല്‍ (1940, മുതിരപ്പുഴ)
  • പള്ളിവാസലില്‍ സ്വകാര്യ ആവശ്യത്തിനായി ജലവൈദ്യുത പദ്ധതി ആരംഭിച്ച കമ്പനി - കണ്ണൻ ദേവന്‍ (1900) 
  • കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി - ഇടുക്കി 
  • കേരളത്തിലെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതി - ചെങ്കുളം (1954)
  • ഇടുക്കി ജലവൈദ്യുത പദ്ധതി നിലവില്‍ വന്നത്‌- 1975 ഒക്ടോബര്‍ 4
  • ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഉത്പാദന ശേഷി - 780 MW
  • ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണത്തിന്‌ ഇന്ത്യയെ സഹായിച്ച രാജ്യം - കാനഡ
  • ഇന്ത്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുത നിലയം സ്ഥിതി ചെയ്യുന്നത്‌ - മൂലമറ്റം (ഇടുക്കി)
  • സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ജലവൈദ്യുത പദ്ധതികള്‍ - മണിയാര്‍, കൂത്തുങ്കല്‍, ഉള്ളുങ്കല്‍ 
  • സ്വകാര്യ മേഖലയില്‍ ആരംഭിച്ച ആദ്യത്തെ ജലവൈദ്യുത പദ്ധതി- മണിയാര്‍ (പമ്പ)
  • കേരളത്തിലെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി - കൂത്തുങ്കല്‍ (ഇടുക്കി ), രാജക്കാട്‌ 
  • ഉള്ളുങ്കല്‍ പദ്ധതി (കക്കാട്‌) സ്ഥിതി ചെയ്യുന്ന നദി - കക്കാട്‌ 
  • മലബാറിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി - കുറ്റ്യാടി (1972) 
  • കോഴിക്കോട്‌ ജില്ലയിലെ ഉറുമി ജലവൈദ്യുത പദ്ധതിയ്ക്ക്‌ സഹായം നല്‍കിയ രാജ്യം - ചൈന
  • കേരളത്തില്‍ സ്വന്തമായി വൈദ്യുതി ഉത്പാദനം നടത്തുന്ന ആദ്യ ഗ്രാമപഞ്ചായത്ത്‌ - മാങ്കുളം (ഇടുക്കി) 
  • കേരളത്തില്‍ വൈദ്യുതി വിതരണം നടത്തുന്ന ഏക മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ - തൃശൂര്‍ 
  • ശബരിഗിരി പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല - പത്തനംതിട്ട 
  • വാട്ടര്‍ കാര്‍ഡ്‌ സംവിധാനം നടപ്പിലാക്കിയ ആദ്യ പഞ്ചായത്ത്‌ - കുന്നമംഗലം (കോഴിക്കോട്‌) 
  • പൊതുജന സഹായത്തോടെ നടപ്പിലാക്കിയ ചെറുകുടിവെള്ള പദ്ധതി - ഒളവണ്ണ മോഡല്‍ (കോഴിക്കോട്‌ - ഒളവണ്ണ ഗ്രാമപഞ്ചായത്ത്‌ )

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

1 അഭിപ്രായങ്ങള്‍