Ticker

6/recent/ticker-posts

Header Ads Widget

പി. സ്. സി. 10th പ്രീലിമിനറി പരീക്ഷയുടെ ചോദ്യങ്ങളും ഉത്തരങ്ങളും

2021 ഫെബ്രുവരി 21 -ാം തീയതി നടന്ന പി. സ്. സി. 10th പ്രീലിമിനറി പരീക്ഷയുടെ ചോദ്യങ്ങളും ഉത്തരങ്ങളും 

  

1.സ്വത്ത്‌ സമ്പാദിക്കാനും സംരക്ഷിക്കാനുമുള്ള മാലികാവകാശത്തെ നിയമാവകാശമായി മാറ്റിയ ഭരണഘടനാഭേദഗതി:

(A) 44-ാം ഭേദഗതി (B) 46-ാം ഭേദഗതി

(C) 47-ാം ഭേദഗതി (D) 49-ാം ഭേദഗതി

2.പൊതുനിയമനങ്ങളില്‍ അവസര സമത്വം ഉറപ്പുനല്‍കുന്ന ഭരണഘടനാ വകുപ്പ്‌: 

(A) അനുച്ചേദം 15 (B) അനുച്ഛേദം 16

(C) അനുച്ഛേദം 20 (D) അനുച്ചേദം 21 

3.അടിയന്തരാവസ്ഥക്കാലത്ത്‌ മാലികാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നത്‌ ഏതു വകുപ്പു പ്രകാരമാണ്‌?

(A) 350 (B) 359

(C) 300 (D) 360

4.ഇന്ത്യയില്‍ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവില്‍ വന്ന വര്‍ഷം: 

(A) 1990 (B) 1993

(C) 1994 (D) 1996

5.സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനേയും അംഗങ്ങളേയും നിയമിക്കുന്നത്‌:

(A) രാഷ്ട്രപതി (B) ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌

(C) മുഖ്യമന്ത്രി (D) ഗവര്‍ണര്‍

6.താഴെ പറയുന്നവരില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ എക്സ്‌ ഒഫീഷ്യോ മെമ്പറല്ലാത്തത്‌ ആര്‌?

(A) കേന്ദ്ര നിയമകാര്യ വകുപ്പ്‌ മന്ത്രി (B) ദേശീയ വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ 

(C) ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ (D) ദേശീയ പട്ടികജാതി കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍

7.സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗങ്ങളെ ശുപാര്‍ശ ചെയ്യുന്ന കമ്മിറ്റിയുടെ ചെയര്‍മാന്‍: 

(A) സംസ്ഥാന പ്രതിപക്ഷ നേതാവ്‌ (B) മുഖ്യമന്ത്രി

(C) നിയമസഭാ സ്പിക്കര്‍ (D) ഗവര്‍ണര്‍

8.ദേശീയ വനിതാകമ്മിഷനിലെ ആദ്യ പുരൂഷ അംഗമാര്?

(A) ആര്‍ കെ മാത്തൂര്‍ (B) സൂരജ്‌ ഭാന്‍

(C) രാംധന്‍ (D) അലോക്‌ റവാത്ത്‌

9.കേരളത്തിലെ വടക്കേ അറ്റത്തുള്ള പഞ്ചായത്ത്‌: 

(A) മഞ്ചേശ്വരം (B) മടിക്കൈ

(C) ചെംനാട്‌ (D) മംഗല്‍പാടി

10.ഇന്ത്യയുടെ ആകെ വിസ്തീര്‍ണ്ണത്തിന്റെ എത്ര ശതമാനമാണ്‌ കേരളം? 

(A) 1.28 (B) 1.18

(C) 2.18 (D) 1.38

11.കേരളത്തില്‍ കളിമണ്‍ നിക്ഷേപം കൂടുതലുള്ള പ്രദേശം: 

(A) മൂന്നാര്‍ (B) പൂനലൂര്‍

(C) കുണ്ടറ (D) തലശ്ശേരി

12.മണ്ണിനെക്കുറിച്ചുള്ള പഠനം ഏത്‌ പേരിലാണ്‌ അറിയപ്പെടുന്നത്‌?

(A) പെഡോളജി (B) മെട്രോളജി

(C) ഡെര്‍മെറ്റോളജി (D) പീഡിയോളജി

13.വംശനാശഭീഷണി നേരിടുന്ന സിംഹവാലന്‍ കുരങ്ങുകള്‍ പ്രധാനമായും കാണപ്പെടുന്ന കേരളത്തിലെ ദേശീയോദ്യാനം:

(A) മംഗളവനം (B) സൈലന്റെ വാലി 

(C) ഇരവികുളം (D) നെയ്യാര്‍

14.തനിമ, കൃതിക എന്നീ പദ്ധതികള്‍ ഏത്‌ മേഖലയുമായി ബന്ധപ്പെട്ട കേരള സര്‍ക്കാര്‍ നടപ്പാക്കുന്നവയാണ്‌? 

(A) വിനോദസഞ്ചാരം (B) കൈത്തറി 

(C) ഫിഷറീസ്‌ (D) ആരോഗ്യം

15.ഇന്‍ഡോ നോര്‍വിജിയന്‍ ഫിഷറീസ്‌ കമ്മ്യൂണിറ്റി പ്രൊജക്ട്‌ 

(A) വിഴിഞ്ഞം (B) അഞ്ചുതെങ്ങ്‌

(C) നീണ്ടകര (D) അഴീക്കല്‍

16.കെ.എസ്‌.ഇ.ബിയുടെ ഏറ്റവും വലിയ ഡീസല്‍ പവര്‍പ്ലാന്റ്

(A) ചിമേനി (B) ബ്രഹ്മപുരം

(C) കായംകുളം (D) നല്ലളം

17.കേരളത്തില്‍ സ്വര്‍ണനിക്ഷേപം കൂടുതലുള്ള സ്ഥലമേതാണ്‌? 

(A) നിലമ്പൂര്‍ (B) വാളയാര്‍

(C) കുണ്ടറ (D) ചവറ

18.കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയപാത 183 ബന്ധിപ്പിക്കുന്ന സ്ഥലങ്ങള്‍: 

(A) ഫറോക്ക്‌ - പാലക്കാട്‌ (B) സേലം - ഇടപ്പള്ളി

(C) കോഴിക്കോട്‌ - മൈസൂര്‍ (D) ഡിണ്ടിഗല്‍ - കൊല്ലം 

19.കേരളത്തിലെ വിവേകാനന്ദന്‍ എന്ന്‌ അറിയപ്പെടുന്നത്‌ ആര്‌? 

(A) ശ്രീനാരായണ ഗുരു (B) ആഗമാനന്ദ സ്വാമി

(C) ചിന്മയാനന്ദ സ്വാമി (D) ചട്ടമ്പി സ്വാമികള്‍

20.1114-ന്റെ കഥ എന്ന കൃതി രചിച്ചത്‌ ആരാണ്‌? 

(A) ആര്‍. ബാലകൃഷ്ണപിള്ള (B) അക്കാമ്മ ചെറിയാന്‍

(C മന്നത്ത്‌ പത്മനാഭന്‍ (D) കെ. കേളപ്പന്‍

21.തിരുവിതാംകൂര്‍ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്സിന്റെ ആക്ടിങ്ങ്‌ പ്രസിഡന്റായ ആദ്യത്തെ വനിത: 

(A) എ.വി. കൂട്ടിമാളു അമ്മ (B) അന്നാ ചാണ്ടി 

(C) ആനി മസ്ക്രിന്‍ (D) അക്കാമ്മ ചെറിയാന്‍

22.1909-ല്‍ അയ്യങ്കാളി കേരളത്തിലെ ആദ്യത്തെ കര്‍ഷക സമരം സംഘടിപ്പിച്ചത്‌ എവിടെയാണ്‌?

(A) കോട്ടയം (B) കണ്ണൂര്‍

(C) പുന്നപ്ര (D) വെങ്ങാനൂര്‍

23.1833-ല്‍ ശുചീന്ദ്രം രഥോത്സവത്തിന്‌ അവര്‍ണ്ണരുമൊത്ത്‌ തേരിന്റെ വടംപിടിച്ച്‌ പ്രതിഷേധിച്ച നവോത്ഥാന നായകന്‍:

(A) അയ്യങ്കാളി ) (B) വൈകുണ്ഠ സ്വാമി

(C) തൈക്കാട്‌ അയ്യാഗുരു (D) സഹോദരന്‍ അയ്യപ്പന്‍

24.എവിടെ നിന്നുള്ള ബ്രിട്ടീഷ്‌ സൈന്യമാണ്‌ ആറ്റിങ്ങല്‍ കലാപം അടിച്ചമര്‍ത്തിയത്‌: 

(A) പയ്യന്നൂര്‍ (B) തളിപ്പറമ്പ്‌ 

(C) പാനൂര്‍ (D) തലശ്ശേരി

25.ഒന്നാം പഴശ്ശി കലാപം അവസാനിച്ച വര്‍ഷം:

(A) 1795 (B) 1796

(C) 1797 (D) 1798

26.കുരുമുളകിന്റെ വ്യാപാരകുത്തക ബ്രീട്ടീഷുകാര്‍ സ്വന്തമാക്കിയതുമായി ബന്ധപ്പെട്ടുണ്ടായ കലാപം:

(A) ആറ്റിങ്ങല്‍ കലാപം (B) ചാന്നാര്‍ ലഹള

(C) പൂക്കോട്ടൂര്‍ കലാപം (D) അഞ്ചുതെങ്ങ്‌ കലാപം

27.ഏതു വിപ്ലവത്തിനു സാക്ഷ്യം വഹിച്ച മലയാണ്‌ പുരളിമല 

(A) കയ്യൂര്‍ സമരം (B) പൂന്നപ്ര വയലാര്‍ സമരം

(C) മലബാര്‍ ലഹള (D) പഴശ്ശി വിപ്ലവം

28.ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന്‌ എ.കെ.ജി അറസ്റ്റ്‌ വരിച്ച വര്‍ഷം: 

(A) 1934 (B) 1932

(C) 1930 (D) 1933

29.മനുഷ്യരില്‍ രൂപം കൊള്ളുന്ന സ്ഥിരദന്തങ്ങളുടെ എണ്ണം: 

(A) 38 (B) 32

(C) 34 (D) 36

30.മനുഷ്യശരിരത്തിലെ ഏറ്റവും ഭാരം കുറഞ്ഞ അവയവം:

(A) വൃക്ക (B) പാന്‍ക്രിയാസ്‌

(C) ശ്വാസകോശം (D) കരള്‍ 

31.മനുഷ്യശരീരത്തില്‍ രക്തം കട്ടപിടിക്കുന്നതിനാവശ്യമായ വസ്തു നിര്‍മ്മിക്കപ്പെടുന്നത്‌ എവിടെയാണ്‌?

(A) പാന്‍ക്രിയാസ്‌ (B) ആമാശയം

(C) കരള്‍ (D) തൈറോയ്ഡ്‌

32.ശരീരത്തിലെ അനൈച്ഛിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കൂന്ന മസ്തിഷ്ക ഭാഗം:

 (A) മെഡുല ഒബ്ലോംഗേറ്റ (B) സെറിബെല്ലം

(C) സെറിബ്രം (D) തലാമസ്‌

33.മദ്യം ബാധിക്കുന്ന തലച്ചോറിന്റെ ഭാഗം: 

(A) തലാമസ്‌ (B) ഹൈപ്പോതലാമസ്‌

(C) സെറിബ്രം (D) സെറിബെല്ലം

34.പേശികളെക്കുറിച്ചുള്ള പഠനമാണ്‌: 

(A) ഓസ്റ്റിയോളജി (B) മയോളജി

(C) നെഫ്രോളജി (D) ഫ്രെനോളജി

35.പാകം ചെയ്താല്‍ നഷ്ടപ്പെടുന്ന വിറ്റാമിന്‍: 

(A) വിറ്റാമിന്‍ സി (B) വിറ്റാമിന്‍ എ 

(C) വിറ്റാമിന്‍ ഇ (D) വിറ്റാമിന്‍ ബി

36.ചുവടെ ചേര്‍ത്തിട്ടുള്ളവയില്‍ വൈറ്റമിന്‍ എച്ച്‌ എന്നറിയപ്പെടുന്നത്‌ ഏതാണ്‌?

 (A) ബയോട്ടിന്‍ (B) ഫോളിക്‌ ആസിഡ്‌

(C) തയാമിന്‍ (D) റൈബോ ഫ്ലാവിന്‍

37.സെഹത്‌ എന്ന ടെലിമെഡിസിൻ പദ്ധതിയുമായി സഹകരിച്ച ആദ്യ ആശുപത്രി: 

(A) അരുണ അസഫ്‌ അലി ഗവണ്‍മെന്റ്‌ ഹോസ്റ്റിറ്റല്‍ (B) അപ്പോളോ ഹോസ്റ്റിറ്റല്‍

(C) ഡോ. റാം മനോഹര്‍ ലോഹ്യ ഹോസ്റ്റിറ്റല്‍ (D) ജി ബി പന്ത്‌ ഹോസ്പിറ്റല്‍

38.റേച്ചല്‍ കാഴ്‌സണ്‍ രചിച്ച സൈലന്റ്‌ സ്റ്റിങ്‌  എന്ന ഗ്രന്ഥത്തിലെ പ്രതിപാദ്യ വിഷയം എന്താണ്‌?

(A) ഡിഡിടി (B) ഓസോണ്‍ 

(C) ആഗോളതാപനം (D) ഹരിത ഗൃഹ പ്രഭാവം

39.ഒരു മൂലകത്തിന്റെ രാസപ്രവര്‍ത്തനത്തില്‍ നിര്‍ണ്ണായക പങ്കു വഹിക്കുന്ന അറ്റോമിക കണികകളേവ?

(A) ഇലക്ട്രോൺ  (B) ന്യൂട്രോണ്‍

(C) പ്രോട്ടോണ്‍ (D) പോസിട്രോണ്‍

40.കലാമിന്‍ ഏതു ലോഹത്തിന്റെ അയിരാണ്‌? 

(A) കാല്‍സ്യം (B) മെഗ്നീഷ്യം

(C) സിങ്ക്‌ (D) മാന്‍ഗനീസ്‌

41.ഭാവിയിലെ ഇന്ധനം: 

(A) കാര്‍ബണ്‍ ഡൈ ഓക്സൈഡ്‌ (B) നൈട്രജൻ 

(C) ഓക്‌സിജന്‍ (D) ഹൈഡ്രജന്‍

42. ബാത്തിങ്‌ സോപ്പ്‌ നിര്‍മ്മാണത്തിന്‌ ഉപയോഗിക്കുന്ന പൊട്ടാസ്യം സംയുക്തം: 

(A) പൊട്ടാസ്യം ക്ലോറൈഡ്‌ (B)പൊട്ടാസ്യം സള്‍ഫേറ്റ്‌ 

(C) പൊട്ടാസ്യം ഹൈഡ്രോക്സൈഡ്‌ (D)പൊട്ടാസ്യം ബ്രോമൈറ്റ്‌

43. ലെസ്സൈന്‍സ്‌ പരീക്ഷണത്തിലൂടെ തിരിച്ചറിയുന്നതിന്‌ സാധിക്കാത്ത മൂലകം ഏത്‌? 

(A) നൈട്രജന്‍ (B) ക്ലോറിന്‍ 

(C) ഓക്‌സിജന്‍ (D) സള്‍ഫര്‍

44. പ്രവൃത്തി ചെയ്യാനുള്ള കഴിവ്‌ ആണ്‌ ..........

(A) ദ്രവ്യം (B) ബലം

(C) ഈര്‍ജ്ജം (D) പിണ്ഡം

45. ചുറ്റുപാടുകളെ അപേക്ഷിച്ച്‌ ഒരു വസ്തുവിനുണ്ടാകുന്ന സ്ഥാനമാറ്റം: 

(A) സ്ഥാനാന്തരം (B) ചലനം

(C) സ്ഥിതികോര്‍ജ്ജം (D) കൊഹിഷന്‍

46. ദ്രവ്യത്തിന്‌ എത്ര അവസ്ഥകളാണുള്ളത്‌?

(A) 3 (B) 4 (C) 7 (D) 5 

47. 1 ന്യൂട്ടണ്‍ (N) =............. Dyne. 

(A) 100 (B) 105 (C) 98 (D) 102

48.സൗരയൂഥത്തില്‍ നിന്ന്‌ പുറത്തായ ഗ്രഹം ഏതാണ്‌?

(A) ബുധന്‍ (B) വ്യാഴം

(C) നെപ്റ്റ്യൂൺ (D) പ്ലൂട്ടോ

49.400-നും 1100 നും ഇടയ്ക്ക്‌ 6 ന്റെ എത്ര ഗുണിതങ്ങള്‍ ഉണ്ട്‌?

(A) 117 (B) 116 (C) 115 (D) 118 

50.താഴെ കൊടുത്ത സംഖ്യകളില്‍ 12-ന്റെ ഗുണിതം ഏത്‌?

(A) 3816 (B) 3247 (C) 3649 (D) 3347 

51.താഴെ കൊടുത്തിട്ടുള്ള സംഖ്യകളുടെ തുക കാണുക? 13.07,21,0.3,1.25,0.137,26.546

(A) 61.203 (B) 62.303

(C) 61.303 (D) ഇതൊന്നുമല്ല

52. 20.009 നോട്‌ എത്ര കൂട്ടിയാല്‍ 50 കിട്ടും?

(A) 29.1 (B) 29.991

(C) 29.91 (D) 29.14

53.1/2 നും 1/3 നും ഇടയിലുള്ള ഭിന്നസംഖ്യയാണ്‌:

(A)1/4 (B) 4/7 (C) 3/4 (D) 2/5

54.ഏറ്റവും വലുത്‌ ഏത്‌?

(A) 7/11 (B) 13/17 (C) 3/7 (D) 21/25

55. 4 കൂട്ടികള്‍ക്ക്‌ ശരാശരി 7 വയസ്സ്‌. അഞ്ചാമത്‌ ഒരു കുട്ടി കൂടി ചേര്‍ന്നാല്‍ ശരാശരി 6 വയസ്സ്‌. അഞ്ചാമന്റെ വയസ്സ്‌ എത്ര?

(A) 2 (B) 4 (C) 3 (D) 5

56.ഒരു വസ്തുവിന്‌ തുടര്‍ച്ചയായി 20%, 10%, 25% എന്ന രീതിയില്‍ ഡിസ്‌കൗണ്ട്‌ അനുവദിച്ചാല്‍ ആകെ ഡിസ്‌കൗണ്ട്‌ എത്ര ശതമാനം? 

(A) 55 ശതമാനം (B) 54 ശതമാനം

(C) 46 ശതമാനം (D) 42 ശതമാനം

57.ഒരാള്‍ A യില്‍ നിന്നും മണിക്കൂറില്‍ 30 കി.മീ വേഗത്തില്‍ സഞ്ചരിച്ച്‌ B യില്‍ എത്തിച്ചേർന്നു. തിരികെ B യില്‍ നിന്ന്‌ A യിലേക്ക്‌ മണിക്കൂറില്‍ 50 കി.മി. വേഗത്തിലും എത്തുന്നു. ഈ യാത്രയില്‍ A യില്‍ നിന്നും B യിലേക്കുള്ള ദൂരം എത്ര?

(A) 65 കി.മീ (B) 75 കി.മീ (C) 80 കി.മീ (D) 90 കി.മീ >>NO ANSWER<<

58.ഒരു സൈക്കിള്‍ 5 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ 25 മിനിറ്റ്‌ എടുത്തു. ഇതേ വേഗതയില്‍ 3.5 കിലോമീറ്റര്‍ സഞ്ചരിക്കാനെടുക്കുന്ന സമയമെത്ര?

(A) 12.5 മിനിറ്റ്‌ (B) 15.5 മിനീറ്റ്‌ (C) 17.5 മിനിറ്റ്‌ (D) 18.5 മിനിറ്റ്‌

59. + എന്നാല്‍ ×, - എന്നാല്‍ ÷ ആയാല്‍ 14+3-4 എത്രാ 

(A) 46 (B) 3 (C) 8 (D) 11

60.ശരിയായ ഗണിതചിഹ്നങ്ങള്‍ തെരഞ്ഞെടുത്ത്‌ സമവാക്യം പൂരിപ്പിക്കുക. 

(A) -,× (B) ×,- (C) ÷,+ (D) +,×

61.ശ്രേണിയിലെ അടുത്ത സംഖ്യ ഏത്‌? 12, 6, 24, 12, 48, 24, .......... 

(A) 12 (B) 96 (C) 48 (D) 72

62.ഒരു കോഡ്‌ ഭാഷയില്‍ POLICE എന്ന വാക്കിനെ OMIEXY എന്ന്‌ കോഡ്‌ ചെയ്യാമെങ്കില്‍ LABOUR എന്ന വാക്കിനെ എങ്ങനെ എഴുതാം?

(A) KYYKPL (B) YKKYLP (C) KZCPPL (D) YKKLYP

63.താഴെ കൊടുത്തിരിക്കൂന്ന വാക്കുകള്‍ ഇംഗ്ലീഷ്‌ അക്ഷരമാലാക്രമത്തില്‍ ക്രമീകരിച്ചാല്‍ ആദ്യം വരുന്ന വാക്കേത്‌?

(A) Cloud (B) Middle (C) Chain (D) Grunt 

64.Equivalent മായി ബന്ധമില്ല. 

(A) Equity (B) Equal (C) Tale (D) Lent

65.ബന്ധം കണ്ടുപിടിക്കുക: കാര്‍ഡിയോളജി : ഹൃദയം : നെഫ്രോളജി : 

(A) കരള്‍ (B) തലച്ചോറ്‌

(C) വൃക്കകള്‍ (D) കണ്ണൂകള്‍

66.താഴെ കൊടുത്തിട്ടുള്ള പദങ്ങളില്‍ വേറിട്ടു നില്‍ക്കുന്ന പദം ഏതാണ്‌?

(A) ചെമ്പ്‌ (B) അല്‍നിക്കോ

(C) അലൂമിനിയം (D) ഇരുമ്പ്‌

67. 4 കൊല്ലം മുമ്പ്‌ അമ്മയ്ക്ക്‌ മകളുടെ 3 ഇരട്ടി വയസ്സായിരുന്നു. 6 കൊല്ലം കഴിഞ്ഞാല്‍ അമ്മയ്ക്ക്‌ മകളുടെ ഇരട്ടി വയസ്സാകും. മകളുടെ ഇന്നത്തെ വയസ്സ്‌ എത്ര ?

(A) 12 (B) 14 (C) 16 (D) 18

68. 40 കൂട്ടികളുള്ള ക്ലാസ്സില്‍ വിശ്വനാഥന്റെ റാങ്ക്‌ മുന്നില്‍ നിന്ന്‌ 19-ാം മാതാണ്. അവസാനനത്തു നിന്ന്‌ വിശ്വനാഥന്റെ റാങ്ക്‌ എത്ര?

(A) 22 (B) 21 (C) 20 (D) 23 

69.കേരള സര്‍ക്കാരിന്റെ 2020-ല്‍ സ്വാതി പുരസ്കാരം നേടിയതാര്‌? 

(A) അംജദ്‌ അലി ഖാന്‍ (B) വി. ദക്ഷിണാമൂര്‍ത്തി

(C) മങ്ങാട്‌ കെ. നടേശന്‍ (D) ഡോ. ഏല്‍. സുബ്രഹ്മണ്യം

70.പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന സച്ചി 2020 ജൂണ്‍ 18-ന്‌ അന്തരിച്ചു. അദ്ദേഹത്തിന്റെ പൂര്‍ണമായ പേര്‌ എന്താണ്‌?

(A) ആര്‍.കെ. സച്ചിദാസ്‌ (B) കെ.ആര്‍. സച്ചിദാനന്ദന്‍

(C) കെ.എസ്‌. സച്ചിദാസ്‌ (ഉ) എസ്‌.കെ. സച്ചിദാനന്ദന്‍

71.കോട്ടയത്തെ കെ.ആര്‍. നാരായണ്‍ നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട്‌ ഫോര്‍ വിഷ്വല്‍ സയന്‍സ്‌ ആന്‍ഡ്‌ ആര്‍ട്ടിന്റെ ചെയര്‍മാനായി നിയമിതനായത്‌?

(A) കമല്‍ (B) ഷാജി എന്‍. കരുണ്‍

(C) അടൂര്‍ ഗോപാലകൃഷ്ണന്‍ (D) സണ്ണി ജോസഫ്‌

72.കേരളത്തിലെ ആദ്യത്തെ പൈതൃക ബീച്ച്‌?

(A) കോവളം ബീച്ച്‌ (B) വര്‍ക്കല ബിച്ച്‌

(C) മുഴുപ്പിലങ്ങാട്‌ ബിച്ച്‌ (D) അഴീക്കോട്‌ മുനയ്ക്കല്‍ ഡോള്‍ഫിന്‍ ബീച്ച്

73. തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ രാജകുടുംബത്തിന്റെ അവകാശം അംഗീകരിച്ചുകൊണ്ട്‌ സുപ്രീംകോടതി പ്രഖ്യാപിച്ച വിധിയില്‍ ?

(A) വി.പി. മേനോന്‍ (B) വി.കെ. കൃഷ്ണമേനോൻ

(C) സി. കേശവന്‍ (D) എ.കെ. ഗോപാലന്‍  >>NO ANSWER<<

74. 2020 സ്യൂയോര്‍ക്ക്‌ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത്‌?

(A) അചല്‍ മിശ്ര (B) ലിജോ ജോസഫ്‌ പെട്ലിശ്ശേരി

(C) ഗീതു മോഹന്‍ദാസ്‌ (D) ഡോ. ബിജു

75.ദേശീയ യുവജനദിനാഘോഷത്തിന്റെ (ജനുവരി 12) ഭാഗമായി 2020-ല്‍ നാഷണല്‍ യൂത്ത്‌ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചതെവിടെ?

(A) ലഖ് നൗ (B) നോയിഡ

(C) ബാംഗ്ലൂര്‍ (D) ഹൈദരാബാദ്‌

76.2020-ലെ രാജ്യാന്തര യോഗ ദിനത്തിന്‌ വേദിയായ സ്ഥലം?

(A) കാണ്‍പൂര്‍ (B) ലേ

(C) അഹമ്മദാബാദ്‌ (D) നാസിക്‌

77. നാഷണല്‍ ബുക്ക്‌ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ 2020 ജനുവരിയില്‍ വേള്‍ഡ്‌ ബുക്ക്‌ ഫെയര്‍ നടന്നതെവിടെ?

(A) ഗോവ (B) ന്യൂഡല്‍ഹി

(C) മുംബൈ (D) ചെന്നൈ

78. 2020-ല്‍ കോമണ്‍വെല്‍ത്ത്‌ ചെറുകഥാ പുരസ്‌കാരം നേടിയ ഇന്ത്യന്‍ സാഹിതൃകാരി?

(A) ശൈലി ചോപ്ര (B) ജുംപാ ലാഹിരി

(C) അനിത നായര്‍ (D) കൃതിക്‌ പാണ്ഡേ

79. ചുവടെ ചേര്‍ത്തിട്ടുള്ളവയില്‍ ഇന്ത്യയെക്കാള്‍ വലിപ്പമുള്ള രാജ്യം ഏതാണ്‌? 

(A) ബ്രസീല്‍ (B) ഫ്രാന്‍സ്‌ (C) ഈജിപ്ത്‌ (D) ഇറാന്‍

80.ഇന്ത്യയുടെ അക്ഷാംശ വാപ്തി: 

(A) 8.14N-37.7N (B) 8 4' N-37 6' N (C) 12.61N-97.25N (D) 8 4' E-37 6’ E

81.ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമി?

(A) മാള്‍വ പീഠഭൂമി (B) ഡെക്കാന്‍ പീഠഭൂമി 

(C) വിന്ധ്യ പീഠഭൂമി (D) ബേരൂള്‍ പീഠഭൂമി

82.ഹില്‍ സ്റ്റേഷനുകളുടെ രാജകുമാരി എന്നറിയപ്പെടുന്ന സുഖവാസ കേന്ദ്രം: 

(A) ഡാര്‍ജിലിങ്‌ (B) കൊടൈക്കനാല്‍

(C) മുസോറി (D) നീലഗിരി

83.ബംഗാള്‍ ഉള്‍ക്കടല്‍ നദീവ്യൂഹത്തില്‍ ഉള്‍പ്പെടാത്ത നദി:

(A) കൃഷ്ണ (B) കാവേരി

(C) നര്‍മ്മദ (D) മഹാനദി

84.ഇന്ത്യയിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന എയര്‍പോര്‍ട്ടായ ലേ ഏത്‌ നദിക്കരയിലാണ്‌?

(A) ഗംഗ  (B) യമുന

(C) സിന്ധു (D) ബ്രഹ്മപുത്ര

85. മണ്‍സൂണ്‍ എന്ന വാക്ക്‌ ഏതു ഭാഷയില്‍ നിന്ന്‌ എടുത്തതാണ്‌? 

(A) അറബി (B) ലാറ്റിന്‍

(C) ഇംഗ്ലീഷ്‌ (D) സംസ്കൃതം

86. കാൽബൈശാഖി എന്നത്‌. 

(A) കാറ്റ്‌ (B) നൃത്തം

(C) മേഘം (D) ഉത്സവം

87. അസമിലെ കാസിരംഗ ദേശീയോദ്യാനം ഏതു മൃഗത്തിന്‌ പ്രസിദ്ധമാണ്‌?

 (A) കാട്ടുകഴുത (B) ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗം

(C) ഹിപ്പോപ്പൊട്ടാമസ്‌ (D) സിംഹം

88. ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള ദേശീയോദ്യാനം? 

(A) മാനസ്‌ ദേശീയോദ്യാനം (B) കാഞ്ചന്‍ ജംഗ ദേശീയോദ്യാനം 

(C) ജല്‍ദപ്പാറ ദേശീയോദ്യാനം (D) ഡച്ചിഗാം നാഷണല്‍ പാര്‍ക്ക്‌ 

89. യൂറോപ്പില്‍നിന്നും ഇന്ത്യയിലേക്കുള്ള നാവികമാര്‍ഗ്ഗം കണ്ടെത്തുക എന്ന ലക്ഷൃത്തോടെ ഇന്ത്യയില്‍ എത്തിയ പോര്‍ച്ചുഗീസ്‌ നാവികന്‍:

(A) അല്‍ഫോന്‍സ ഡി. അല്‍ബുക്കര്‍ക്ക്‌ (B) പെട്രോ അല്‍ വാരിസ്‌ കപ്ബാള്‍ 

(C) വാസ്‌കോഡ ഗാമ (D) ഫ്രാന്‍സിസ്‌കോ ഡി അല്‍മേഡ

90. ത്ധാന്‍സി റാണി വീരമൃത്യു വരിച്ച വര്‍ഷം?

(A) 1858 (B) 1859 (C) 1860 (D) 1857

91. ഏത്‌ ഗവര്‍ണര്‍ ജനറലിന്റെ കാലത്താണ്‌ ബനാറസ്‌ ഉടമ്പടി ഒപ്പ്‌ വച്ചത്‌? 

(A) വാറന്‍ ഹേസ്റ്റിംഗ്സ്‌ (B) കോണ്‍വാലിസ്‌ 

(C) വില്ല്യം ബെന്റിക്‌ (D) ഡല്‍ഹഫൌസി 

92. ഇന്ത്യയുടെ മത-സാമൂഹിക പരിഷ്കരണ രംഗത്ത്‌ ഏറ്റവും കൂടുതല്‍ സംഭാവനയര്‍പ്പിച്ച പ്രസ്ഥാനം: 

(A) ദേവസമാജം (B) ആര്യസമാജം

(C) പ്രാര്‍ത്ഥനസമാജം (D) ബ്രഹ്മസമാജം

93. ഏതു വര്‍ഷമാണ്‌ ആത്മീയ സഭ രൂപികരിച്ചത്‌?

(A) 1814 (B) 1815 (C) 1816 (D) 1817

94.പഞ്ചശീല തത്വങ്ങളില്‍ ഒപ്പുവച്ച ഇന്ത്യന്‍ പ്രധാനമന്ത്രി:

(A) ജവഹര്‍ലാല്‍ നെഹ്റു (B) ഇന്ദിരാഗാന്ധി

(C) മൊറാര്‍ജി ദേശായി (D) രാജീവ്‌ ഗാന്ധി

95.പൈയന്നൂരില്‍ നടന്ന നാലാം അഖിലകേരള രാഷ്ട്രീയ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചത്‌:

(A) ജവഹര്‍ലാല്‍ നെഹ്റു (B) ലാല്‍ ബഹദൂര്‍ ശാസ്ത്രി

(C) കെ. കേളപ്പന്‍ (D) മഹാത്മാ ഗാന്ധി

96.ഗാന്ധിജി ഇന്ത്യയില്‍ നടത്തിയ ആദ്യ സത്യാഗ്രഹം: 

(A) ബർദോളി സത്യാഗ്രഹം (B) ഖേഡ സത്യാഗ്രഹം

(C) ചമ്പാരന്‍ സത്യാഗ്രഹം (D) അഹമ്മദാബാദ്‌ സത്യാഗ്രഹം

97.ഇന്ത്യയിലെ ആദ്യത്തെ ഉപരാഷ്ട്രപതി: 

(A) ഗ്യാനി സെയില്‍ സിങ്ങ്‌ (B) ഡോ. സക്കീര്‍ ഹുസൈന്‍ 

(C) ഡോ. എസ്‌. രാധാകൃഷ്ണന്‍ (D) വി വി ഗിരി

98. ഒരു സംസ്ഥാനത്തെ ഗവര്‍ണര്‍ ആയതിനുശേഷം പ്രസിഡണ്ട്‌ ആയ ആദ്യ വ്യക്തി? 

(A) എ പി ജെ അബ്ദുള്‍ കലാം (B) നീലം സഞ്ജീവറെഡ്കി

(C) ഡോ. സക്കീര്‍ ഹുസൈന്‍ (D) ഫ്രക്രൂദീന്‍ അലി അഹമ്മദ്‌

99.ഇന്ത്യന്‍ ഭരണഘടനയുടെ മൂന്നാം ഭാഗത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്‌.

(A) മൌലികാവകാശങ്ങള്‍ (B) ഇന്ത്യയിലെ പ്രദേശങ്ങള്‍

(C) പൌരത്വം (D) നിര്‍ദ്ദേശക തത്വം 

100. മൌലികാവകാശങ്ങള്‍ ഉള്‍പ്പെടെ ഭരണഘടനയുടെ ഏതു ഭാഗവും ഭേദഗതി ചെയ്യുവാന്‍ പാര്‍ലമെന്റിനു അധികാരമുണ്ടെന്നു വ്യവസ്ഥ ചെയ്ത ഭേദഗതി:

(A) 21-ാം ഭേദഗതി (B) 24-ാം ഭേദഗതി

(C) 26-ാം ഭേദഗതി (D) 27-ാം ഭേദഗതി

  


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍