Ticker

6/recent/ticker-posts

Header Ads Widget

2021 ഫെബ്രുവരി 21 -ാം തീയതി നടന്ന പി. സ്. സി. 10th പ്രീലിമിനറി പരീക്ഷയുടെ ചോദ്യങ്ങളും ഉത്തരങ്ങളും


 2021 ഫെബ്രുവരി 21 -ാം തീയതി നടന്ന പി. സ്. സി. 10th പ്രീലിമിനറി പരീക്ഷയുടെ ചോദ്യങ്ങളും ഉത്തരങ്ങളും 

1. 2020 ലെ ടൊറന്റോ രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ട ബോളിവുഡ്‌ നടി

A) പ്രിയങ്ക ചോപ്ര  B) വിദ്യാ ബാലന്‍ 

C) ദീപിക പദുക്കോണ്‍ D) അനുഷ്ക ശര്‍മ്മ 

2. ജമ്മുവിലെ ചരിത്ര പ്രസിദ്ധമായ സിറ്റി ചൗക്കിന്റെ പുതിയ പേര്‌ ? 

A) ഭഗത്സിംഗ്‌ ചൗക്ക്‌ B) ചാന്ദിനി ചൗക്ക് 

C) ആസാദ്‌ ചൗക്ക്‌ D) ഭാരത്‌ മാത്‌ ചൗക്ക്

3. ഇന്ത്യയ്ക്ക്‌ പുറത്ത്‌ സ്ഥാപിതമായ ആദ്യ യോഗ സര്‍വകലാശാല സ്ഥിതിചെയ്യുന്നത്‌ ? 

A) ന്യുയോര്‍ക്ക്‌ B) ചിക്കാഗോ

C) ലാസ്‌ വേഗാസ്‌ D) ലോസ്‌ ഏഞ്ചല്‍സ്

4. ലോകഭാഷകളെപ്പറ്റിയുള്ള പുതിയ കണക്കുകള്‍ പ്രസിദ്ധീകരിച്ച എത്തോലോഗ്‌ പ്രകാരം ലോകത്ത്‌ ഏറ്റവുമധികം ജനങ്ങള്‍ സംസാരിക്കുന്ന മൂന്നാമത്തെ ഭാഷ ?

A) പഞ്ചാബി B) തെലുങ്ക്‌ 

C) ഹിന്ദി D) ബംഗാളി 

5. 2020 ഫെബ്രുവരിയില്‍ ഇന്ത്യ സന്ദര്‍ശിച്ച വിദേശരാജ്യ തലവന്‍ ആര്‌ ?

A) ഡൊണാള്‍ഡ്‌ ട്രംപ് B) ജസ്റ്റിന്‍ ട്രൂഡോ

C) ബോറിസ്‌ ജോണ്‍സണ്‍ D) ഇമ്മാനുവല്‍ മാക്രോണ്‍

6. സിന്ധു നദി പാക്കിസ്ഥാനിലേക്ക്‌ പ്രവേശിക്കുന്ന ഭാഗം

A) അറ്റോക്ക്‌ B) ത്ധാങ്‌ 

C) ചില്ലാര്‍ D) താന്തി

7. ഇടിമിന്നലോടുകൂടി സാധാരണയായി ഉച്ചയ്ക്കുശേഷം പെയ്യുന്ന മഴ ഏതു പേരില്‍ അറിയപ്പെടുന്നു ?

A) ശൈലവൃഷ്ഠി B) ആലിപ്പഴമഴ

C) ഉച്ചലിതവൃഷ്ഠി D) സംവഹനവൃഷ്ടി 

8. ഉത്തരേന്ത്യന്‍ സമതലത്തില്‍ മേയ്‌ ജൂണ്‍ മാസങ്ങളില്‍ വീശുന്ന വരണ്ട ഉഷ്ണകാറ്റ്‌.

A) മാംഗോ ഷവര്‍ B) കാല്‍ബൈശാകി 

C) ലൂ D) ചിനുക്ക്‌ 

9. ജിം കോര്‍ബറ്റ്‌ ദേശീയോദ്യാനം ഏതു സംസ്ഥാനത്താണ്‌ ?

A) ഉത്തരാഖണ്ഡ്B) ഉത്തര്‍പ്രദേശ്‌

C) ബീഹാർ D)മഹാരാഷ്ട്ര  

10. ടൈഗര്‍ സ്റ്റേറ്റ്‌ എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണ്‌ ? 

A) മധ്യപ്രദേശ്B) ജാര്‍ഖണ്ഡ്‌

C) ഛത്തീസ്ഗഡ്‌ D) അസം

11. മൂത്തോന്‍ സംവിധാനം ചെയ്തത്‌ ? 

A) വിനീത്‌ ശ്രീനിവാസന്‍ B) ഗീതു മോഹന്‍ദാസ് 

C) അഞ്ചലി മേനോന്‍ D) സച്ചി

12. 2020 ന്യൂയോർക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്‌? 

A) ആയുഷ്ടാ൯ ഖുറാന B) മോഹന്‍ലാല്‍ 

C) നിവിന്‍ പോളി D) റണ്‍വീര്‍ സിംഗ്‌

13. 2020 ഒക്ടോബര്‍ 15-നു അന്തരിച്ച പ്രശസ്ത കവിയും 2019 ലെ ജ്ഞാനപ്ഠ പുരസ്കാര ജേതാവുമായ വ്യക്തി.

A) രഹത്‌ ഇന്റോറി B) ഷംസൂര്‍ റഹ്മാന്‍ ഫറുഖി

C) അക്കിത്തം അച്യുതന്‍ നമ്പൂതിരി D) ഓ. എന്‍. വി.

14. ഏഴാച്ചേരി രാമചന്ദ്രന്‌ വയലാ൪ അവാര്‍ഡ്‌ നേടിക്കൊടുത്ത കവിതാ സമാഹാരം.

A) നിരീശ്വര൯ B) ഉഷ്ണരാശി

C) ചാരുലത D) ഒരു വെര്‍ജീനിയ വെയില്‍ക്കാലം

15. നേപ്പാളിലെ ഓള്‍ഡ്‌ മോങ്ക്‌ രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രം, മികച്ച സംവിധാനം എന്നീ പുരസ്ലാരങ്ങള്‍ നേടിയ മലയാള സിനിമ.

A) ജെല്ലിക്കെട്ട്‌ B) മൂത്തോ൯

C) ജലസമാധി D) വെയില്‍ മരങ്ങള്‍ 

16. ഉത്തരാര്‍ധഗോളത്തില്‍ ഏഷ്യന്‍ ഭൂഖണ്ഡത്തിന്റെ ഏതു ഭാഗത്തായാണ്‌ ഇന്ത്യയുടെ സ്ഥാനം ?

A) തെക്ക്‌ B) വടക്ക്‌‌ 

C) പടിഞ്ഞാറ്‌ D) കിഴക്ക്‌

17 . ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വടക്കേ അറ്റവും തെക്കേ അറ്റവും തമ്മില്‍ ഏകദേശം എത്ര ഡിഗ്രിയുടെ വ്യത്യാസമാണുള്ളത്‌ ? 

A) 20 B) 25 C) 30 D) 35

18. ഡെക്കാന്‍ പീഠഭൂമിയുടെ ആകൃതി എന്താണ്‌ ? 

A) വൃത്തം B) സമചതുരം 

C) അര്‍ദ്ധവൃത്തം D) ത്രികോണം

19. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ഭൂവിഭാഗം. 

A) വടക്കേ ഇന്ത്യന്‍ സമതലങ്ങള്‍

B). ഉപദ്വിപീയ പീഠഭൂമി

C) തീരസമതലങ്ങള്‍

D) വടക്ക്‌ പടിഞ്ഞാറന്‍ പര്‍വ്വത പ്രദേശം

20. അറബിക്കടല്‍ നദീവ്യൂഹത്തില്‍ ഉള്‍പ്പെടാത്ത നദി

A) താപ്പി B) സിന്ധു C) പെരിയാര്‍ D) ഗംഗ 

21. ഇന്ത്യയുടെ മാഗ്നാകാര്‍ട്ട എന്ന്‌ വിശേഷിപ്പിക്കുന്നത്‌ എന്തിനെയാണ്‌ ?

A) മൗലിക ചുമതലകള്‍ B) മൗലികാവകാശങ്ങള്‍

C) നിര്‍ദ്ദേശക തത്വങ്ങള്‍ D) നിയമ വാഴ്ച

22. ഇന്ത്യന്‍ ഭരണഘടനയുടെ ആണിക്കല്ല്‌ എന്നറിയപ്പെടുന്നത്‌

A) നിര്‍ദ്ദേശക തത്വങ്ങള്‍ B) മൗലിക ചുമതലകള്‍

C) ഭരണഘടനയുടെ ആമുഖം D) മൗലികാവകാശങ്ങള്‍ 

23. സമ്മതിദാന അവകാശം വിനിയോഗിക്കല്‍ ഭരണഘടനയനുസരിച്ച്‌ ______ആണ്‌

A) മൗലികാവകാശം B) മൗലികസ്വാതന്ത്രം

C) നിയമം മൂലം നിര്‍ബന്ധിതമായ കടമ D) ഇതൊന്നുമല്ല 

24. മതം, വർഗ്ഗം,  ജാതി, ലിംഗം, ജന്മസ്ഥലം എന്നിവയുടെ അടിസ്ഥാനത്തില്‍ ഒരു പരരനോടും വിവേചനം പാടില്ലായെന്ന്‌ അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ് 

A) അനുച്ഛേദം 9 B) അനുച്ഛേദം 13 

C) അനുച്ഛേദം 15 D) അനുച്ഛേദം 19

25. പൗരന്മാരുടെ മൗലികാവകാശങ്ങളുടെ മേല്‍ ആവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള അധികാരം ആര്‍ക്കാണ്‌ ?

A) സുപ്രീംകോടതി B) പ്രധാനമന്ത്രി 

C) രാഷ്ട്രപതി D) പാര്‍ലമെന്റ്‌

26. ഇന്ത്യയുമായി വാണിജ്യബന്ധം സ്ഥാപിച്ച ആദ്യ യൂറോപ്യന്‍ ശക്തി. 

A) ബ്രിട്ടീഷുകാര്‍ B) പോര്‍ച്ചുഗീസുകാര്‍ 

C) ഫ്രഞ്ചുകാര്‍ D) ഡച്ചുകാര്‍

27. ഈസ്റ്റ്ഇന്ത്യ കമ്പനിയില്‍ നിന്നും ഇന്ത്യയുടെ ഭരണം ബ്രിട്ടണ്‍ ഏറ്റെടുത്തത്‌ ഏത്‌ വര്‍ഷമായിരുന്നു ? 

A) 1857 B) 1858 C) 1859 D) 1860

28. ബംഗാളില്‍ ദ്വിഭരണം നിർത്തലാക്കിയ ഗവര്‍ണര്‍ ജനറല്‍

A) വില്യം ബന്റിക്ക്‌ B) ഡല്‍ഹവസി 

C) വാറന്‍ ഹേസ്റ്റിംഗ്സ് D) വെല്ലസ്സി

29. ആധുനിക ഭാരതത്തിന്റെ നവോത്ഥാന നായകന്‍ എന്ന്‌ അറിയപ്പെടുന്നത്‌ ആര്‌ ? 

A) രാജാറാം മോഹന്‍ റോയ്‌ B) രബീന്ദ്രനാഥ ടാഗോര്‍

C) ഡോ. ബി. ആര്‍. അംബേദ്കര്‍ D) സുഭാഷ്‌ ചന്ദ്രബോസ്‌

30. ഇന്ത്യന്‍ നവോത്ഥാനത്തിന്റെ പിതാവ്‌ ആര്‌ ?

A) രാജാറാം മോഹന്‍ റോയ്‌ B) രബീന്ദ്രനാഥ ടാഗോര്‍

C) ഡോ. ബി. ആര്‍. അംബേദ്കര്‍ D) സുഭാഷ്‌ ചന്ദ്രബോസ്‌ 

31. ദേശീയ മനുഷ്യാവകാശ കമ്മീഷണറെയും മെംബര്‍മാരെയും സ്ഥാനത്തുനിന്നും നീക്കം ചെയ്യാന്‍ അധികാരമുള്ളത്‌ ആര്‍ക്ക്‌ ? 

A) രാഷ്ട്രപതിക്ക്‌ B) ലോകസഭ സ്പീക്കർക്ക്‌

C) ഉപരാഷ്ട്രപതിക്ക്‌ D) പ്രധാനമന്ത്രിക്ക്‌

32. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആസ്ഥാനം

A) മുംബൈ B) കൊല്‍ക്കത്ത

C) ഹൈദരാബാദ്‌ D) ന്യൂഡല്‍ഹി

33. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്ഥാപിതമായത്‌

A) 1995 സെപ്റ്റംബര്‍ 15 B) 1992 ജനുവരി 31

C) 1998 ഡിസംബര്‍ 11 D) 1993 ഒക്ടോബര്‍ 12

34. ഇന്ത്യയിലെ ആദ്യത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍

A) ജസ്റ്റിസ്‌ എസ്‌. രാജേന്ദ്ര ബാബു B) ജസ്റ്റിസ്‌ കെ. ജി. ബാലകൃഷ്ണ൯ 

C) ജസ്റ്റിസ്‌ രംഗനാഥ്‌ മിശ്ര D) ജസ്റ്റിസ്‌ ജെ. എസ്‌. വര്‍മ്മ

35. ദേശീയ വനിതാകമ്മീഷന്‍ അംഗങ്ങളെ പദവിയില്‍ നിന്ന്‌ നീക്കം ചെയ്യാന്‍ അധികാരമുള്ളത്‌ ആര്‍ക്കാണ്‌ ?

A) ലോകസഭാ സ്പീക്കര്‍ക്ക്‌ B) ക്രേന്ദ്ര സര്‍ക്കാരിന്‌

C) രാഷ്ട്രപതിക്ക്‌ D) പ്രധാനമന്ത്രിക്ക്‌

36. ജവഹര്‍ലാല്‍ നെഹ്റുവിന്റെ അന്ത്യവിശ്രമ സ്ഥലം

A) ശാന്തിവനം B) ശക്തിസ്ഥല്‍ 

C) നാരായണ്‍ഘട്ട്‌ D) ഏകതാസ്ഥല്‍

37. ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയത്‌

A) ബി. ആര്‍, അംബേദ്ക്കര B) ജവഹര്‍ലാല്‍ നെഹ്റു 

C) മഹാത്മാഗാന്ധി D) ബി. എന്‍. റാവു 

38. നിലം കലാപം നടന്നത്‌ ഏത്‌ സംസ്ഥാനത്താണ്‌ ?

A) ബംഗാള്‍ B) ബീഹാര്‍

C) ഒറീസ്സ  D) മഹാരാഷ്ട

39. ഇന്ത്യ൯ പ്രസിഡന്റ്‌ പദത്തിലെത്തും മുന്‍പ്‌ ഡോ, രാജേന്ദ്രപ്രസാദ്‌ വഹിച്ചിരുന്ന പദവി

A) ഭരണഘടനാ നിര്‍മ്മാണ സഭയുടെ അദ്ധ്യക്ഷന്‍

B) ഉപരാഷ്ട്രപതി

C) സെന്‍ട്രല്‍ ലെജിസ്ററേറ്റീവ്‌ അസംബ്ലി സ്പീക്കര്‍

D) ഉപപ്രധാനമന്ത്രി

40. ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ടപതി.

A) ഡോ. രാജേന്ദ്രപ്രസാദ് B)ഡോ. സക്കീര്‍ ഹുസൈന്‍  

C) വി. വി. ഗിരി D) ഡോ. എസ്‌. രാധാകൃഷ്ണന്‍ 

41. അക്കമ്മ ചെറിയാന്റെ ജനനം

A) തിരുവല്ല B) കാഞ്ഞിരപ്പള്ളി

C) ചങ്ങനാശ്ശേരി D) ചെങ്ങന്നൂര്‍

42. ആഗമാനന്ദ സ്വാമി ആദ്യം ആശ്രമം സ്ഥാപിച്ചത്‌

A) കാലടി B) തിരുവനന്തപുരം

C) പുതുക്കാട്‌ D) തിരുവല്ല

43. അക്കമ്മ ചെറിയാനെ "തിരുവിതാംകൂറിലെ ത്ധാ൯സി റാണി' എന്ന്‌ വിശേഷിപ്പിച്ചത്‌ ആരാണ്‌ ?

A) ഗാന്ധിജി B) ജവഹര്‍ലാല്‍ നെഹ്റു 

C) സര്‍ദാര്‍ പട്ടേല്‍ D) കെ. കേളപ്പന്‍

44. കേരള പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്റെ ആസ്ഥാനം

A) തിരുവനന്തപുരം B) തൃശ്ശൂര്‍ 

C) കൊല്ലം D) കോഴിക്കോട്‌ 

45. കേരളത്തിലെ ആദ്യത്തെ കര്‍ഷക തൊഴിലാളി സമരത്തിന്‌ വേദിയായ സ്ഥലം ഏത്‌ ?

A) കുട്ടനാട്‌ B) ചിപ്പൂര്‍

C) വെങ്ങാനൂര്‍ D) ഇതൊന്നുമല്ല 

46. കേരളത്തിന്റെ വടക്കുഭാഗത്ത്‌ സ്ഥിതി ചെയുന്ന സംസ്ഥാനം ?

A) കര്‍ണ്ണാടക B) ആന്ധ്രാപ്രദേശ്‌ 

C) തമിഴ്‌നാട്‌ D) തെലുങ്കാന

47. കേരളത്തിലെ ആകെ താലൂക്കുകളുടെ എണ്ണം

A) 72 B) 75 C) 78 D) 77

48. വേനല്‍ക്കാലത്തെ ശരാശരി മഴ എത്രയാണ്‌ ? 

A) 30 cm B) 40cm C) 20cm D) 50cm

49. ചുവടെ ചേര്‍ത്തിട്ടുള്ളവയില്‍ ജൈവസമ്പുഷ്ടമായ മണ്ണിനം ഏതാണ്‌ ? 

A) എക്കല്‍ മണ്ണ്‌ B) ചെങ്കല്‍ മണ്ണ്‌ 

C) കറുത്ത മണ്ണ്‌ D) പര്‍വ്വത മണ്ണ്‌

50. പക്ഷി നിരീക്ഷകനായ ഡോ. സലിം അലിയുടെ പേരില്‍ അറിയപ്പെടുന്ന കേരളത്തിലെ പക്ഷി സങ്കേതം ?

A) ചുളന്നൂര്‍ B) തട്ടേക്കാട്‌

C) മംഗളവനം D) കുമരകം

51. അഞ്ചുതെങ്ങ്‌ കലാപം നടന്ന വര്‍ഷം

A) 1691 B) 1697 C) 1695 D) 1693

52. ഇംഗ്ലീഷ്‌ ഈസ്റ്റിന്ത്യാ കമ്പനിക്ക്‌ വേണാട്ടില്‍ ഉണ്ടായിരുന്ന ഏറ്റവും പ്രധാനപ്പെട്ട പണ്ടകശാല

A) ആറ്റിങ്ങല്‍ B) കടയ്ക്കാവൂര്‍

C) കുളച്ചല്‍ D) അഞ്ചുതെങ്ങ്‌ 

53. പഴശ്ലീ കലാപസമയത്ത്‌ തകര്‍ക്കപ്പെട്ട ഏഷ്യയിലെ തന്നെ ആദ്യത്തേതും ഏറ്റവും വലുതുമായ കറുവതോട്ടം എവിടെയാണ്‌ ?

A) നിലമ്പൂര്‍ B) താന്നിത്തോട്‌

C) പേരാമ്പ്പ D) അഞ്ചരക്കണ്ടി 

54. വേലുത്തമ്പി ദളവയെ പരാജയപ്പെടുത്തിയ ബ്രിട്ടീഷ്‌ സൈന്യാധിപ൯

A) കേണല്‍ ലീഗര്‍ B) ലഫ്റ്റനന്റ്‌ ഗോര്‍ഡന്‍ 

C) തോമസ്‌ ഹാര്‍വേ ബാബര്‍ D) ആര്‍തര്‍ വെല്ലസ്സി

55. കാലടിയില്‍ രാമകൃഷ്ണ അദ്ധൈതാശ്രമം സ്ഥാപിച്ചത്‌.

A) ആഗമാനന്ദ സ്വാമി

B) ബ്രഹ്മാനന്ദ ശിവയോഗി

C) വൈകുണ്ഠ സ്വാമികള്‍

D) വാഗ്ഭടാനന്ദന്‍

56. മാസ്റ്റര്‍ വീവര്‍ സമ്പ്രദായവുമായി ബന്ധപ്പെട്ടിരിക്കുന്ന കുടില്‍ വ്യവസായം

A) കശുവണ്ടി B) കയര്‍

C)തടി  D) കൈത്തറി

57. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റൃൂട്ട്‌ ഓഫ്‌ ഫിഷറീസ്‌ ടെക്നോളജി എവിടെയാണ്‌ ? 

A) മുംബൈ B) പനാജി

C) കൊച്ചി D) വിശാഖപട്ടണം

58. പള്ളിവാസല്‍ പദ്ധതി ഏതു നദിയില്‍ ? 

A) ചാലിയാര്‍ B) ചാലക്കുടിപ്പുഴ

C) മുതിരപ്പുഴ D) പമ്പ

59. കുറ്റാടി ജലവൈദ്യുത പദ്ധതി ആരംഭിച്ച വർഷം.

A) 1972 B) 1976 C) 1970 D) 1984

60. കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയപാത 744 ബന്ധിപ്പിക്കുന്ന സ്ഥലങ്ങള്‍. 

A) ഫറോക്ക്‌-പാലക്കാട്‌ B) കോഴിക്കോട്‌ -മൈസൂര്‍

C) തിരുമംഗലം-കൊല്ലം D) ഡിണ്ടിഗല്‍-കൊട്ടാരക്കര

 61. ശരീരത്തില്‍ ഇരുമ്പിന്റെ ആഗിരണം ഉത്തേജിപ്പിക്കുന്ന വിറ്റാമിന്‍.

A) വിറ്റാമി൯ കെ B) വിറ്റാമിന്‍ ബി 

C) വീറ്റാമിനു സി D) വിറ്റാമിന്‍ എ 

62. രക്തം കുട്ടപിടിക്കുന്നതിനു അവശ്യം വേണ്ട ജിവകം.

A) ജീവകം കെ B) ജീവകം ഡി 

C) ജീവകം ബി D) ജീവകം ഇ 

63. പേശീപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന മസ്തിഷ്ക ഭാഗം.

A) തലാമസ്‌ B) സെറിബെല്ലം 

C) ഹൈപ്പോതലാമസ്‌ D) സെറിബ്രം

64. ഒരു ചലനത്തില്‍ പേശിയുടെ നീളം കൂടുകയാണെങ്കില്‍ ആ കണ്‍ട്രാക്ഷണ്‍ അറിയപ്പെടുന്നത്‌.

A) കോണ്‍സെന്‍ട്രിക്‌ B) എസ്സന്‍ട്രിക്

C) ഐസോറ്റോണിക്‌' D) ഐസോകൈന്റ്റിക്‌

65. സെഹത്  എന്ന ടെലി മെഡിസിന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്‌ ആരായിരുന്നു ?

A) വിജയ്‌ ഗോയല്‍ B) ധര്‍മ്മേന്ദ്ര പ്രധാന്‍

C) രവി ശങ്കര്‍ പ്രസാദ്‌ D) നിര്‍മ്മലാസീതാരാമന്‍

66.ഭൂമിയുടെ ശ്വാസകോശംഎന്നറിയപ്പെടുന്ന പ്രദേശം.

A) സഹാറ മരുഭുമി B) ആമസോണ്‍ മഴക്കാടുകള്‍ 

C) ധ്രുവപ്രദേശം D) കോണിഫറസ്‌ വനങ്ങള്‍ 

67. ആന്റിജന്‍ ഇല്ലാത്ത രക്ത്ഗ്രുപ്പ്‌.

A) എ. ബി. ഗ്രൂപ്പ്‌ B) ഒ. ഗ്രുപ്പ്‌

C) ബി, ഗ്രുപ്പ്‌ D) എ. ഗ്രുപ്പ്‌

68. ശരീരത്തിന്റെ തുലനാവസ്ഥ നിയന്ത്രിക്കുന്ന ഭാഗം 

A) സെറിബെല്ലം B) തലാമസ്‌

C) ഹൈപ്പോതലാമസ്‌ D) സെറിബ്രം 

69.മനുഷ്യനില്‍ എത്രതരം പല്ലുകളാണുള്ളത്‌ ?

A) 3 B) 4 C) 5 D) 6 

70. ശ്വാസകോശത്തെ പൊതിഞ്ഞു സംരക്ഷിക്കുന്ന ആവരണമാണ്‌.

A) പെരികാര്‍ഡിയം B) പ്ലുറ

C) മെനിഞ്ചസ്‌ D) ഡയഫ്രം

71. മെന്‍ഡലിയേഫിന്റെ ആവര്‍ത്തന പട്ടികയില്‍ മൂലകങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്‌. 

A) അറ്റോമിക മാസിന്റെ അവരോഹണ ക്രമത്തില്‍

B) അറ്റോമിക നമ്പരിന്റെ ആരോഹണ ക്രമത്തില്‍

C) അറ്റോമിക മാസിന്റെ ആരോഹണ ക്രമത്തില്‍

D) അറ്റോമിക നമ്പരിന്റെ അവരോഹണ ക്രമത്തില്‍

72. സോപ്പ്‌ ജലത്തില്‍ ലയിക്കുമ്പോള്‍ ജലത്തിന്റെ പ്രതലബലം

A) കൂടും B) കുറയും

C) മാറ്റം സംഭവിക്കുന്നില്ല D) ആദ്യം കുടുകയും പിന്നെ കുറയുകയും ചെയ്യുന്നു

73.സസ്യങ്ങള്‍ പ്രകാശ സംഗ്ലേഷണത്തിലൂടെ പുറത്ത്‌ വിടുന്ന വാതകം

A) ഹൈഡ്രജന്‍ B) ന്റൈടജന്‍

C) ഓക്സിജ൯ D) കാര്‍ബണ്‍ ഡൈ ഓക്സ്ഡ്

74. താഴെ പറയുന്നവയില്‍ ഏതിന്റെ ന്യക്ലിയസ്സിലാണ്‌ ന്യൂട്രോണ്‍ ഇല്ലാത്തത്‌ ?

A) ഡ്യട്ടിരിയം B) ട്രിഷ്യം

C) പ്രോട്ടിയം D) ഹീലിയം

75. K ഷെല്ലില്‍ ഉള്‍ക്കൊള്ളാവുന്ന പരമാവധി ഇലക്ര്ോണുകളുടെ എണ്ണം.

A) 2 B) 8 C) 18 D) 32

76. സൂര്യനില്‍ നിന്നും പ്രകാശത്തിനു ഭൂമിയിലെത്താന്‍ ___ സമയം മതിയാകും. 

A) 10 മിനിട്ട്‌ B) 12 മിനിട്ട്‌

C) 5 മിനിട്ട്‌ D) 8.2 മിനിട്ട്‌ 

77. ഒരു വസ്തുവില്‍ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവ്‌ ആണ്‌

A) ഭാരം B) പിണ്ഡം 

C) ആകര്‍ഷണ ബലം D) ഭൂഗുരുത്വബലം

78. സ്ഥാനാന്തരത്തിന്റെ യൂണിറ്റ്‌

A) മീറ്റര്‍  B) സെക്കന്റ്‌ 

C) മീറ്റര്‍/സെക്കന്റ്‌ D) മീറ്റര്‍/ സെക്കന്റ്‌²

79. ഈര്‍ജ്ജത്തിന്റെ സി. ജി. എസ്‌. യൂണിറ്റ്‌ ഏത്‌ ? 

A) എർഗ്ഗ് B) വാട്ട്‌ C) കിലോഗ്രാം/മണിക്കൂര്‍ D) ന്യൂട്ടണ്‍ മീറ്റര്‍ . 

80. ഉരുളല്‍ ഘര്‍ഷണം നിരങ്ങല്‍ ഘര്‍ഷണനത്തേക്കാള്‍ 

A.) കുറവായിരിക്കും B) കുടുതലായിരിക്കും 

C) വ്യത്യസ്തമായിരിക്കും D) ഇവയൊന്നുമല്ല

81. ആദ്യത്തെ 200 എണ്ണല്‍ സംഖ്യകളുടെ ശരാശരി എത്ര ?

A) 100.5 B) 90.5 C) 100 D) 98.5

82. ഒരു വ്യാപാരി റേഡിയോ വാങ്ങിയവില 3000 രൂപ, 20 % കൂട്ടി വിലയിട്ടു. അദ്ദേഹത്തിന്‌ 8% ലാഭം കിട്ടിയാല്‍ മതി. എങ്കില്‍ എത്ര ശതമാനം ഡിസ്‌കണ്ട്‌ ?

A) 12 ശതമാനം B) 20 ശതമാനം 

C) 10 ശതമാനം D) 11 ശതമാനം 

83. 3/4 നേക്കാള്‍ വലുതും 9/4 നേക്കാള്‍ ‌ ചെറുതുമായ ഭിന്നസാഖ്യ. 

A) 8/3 B) 11/6 C) 12/5 D) 5/8

84. താഴെ പറയുന്നവയില്‍ വലിയ ഭിന്നസംഖ്യ ഏത്‌ ? 

A) 25/24 B) 13/12 C) 17/16 D) 19/18

85. ഒരാള്‍ A ല്‍ നിന്നും മണിക്കുറിൽ 40 കി. മീ. വേഗത്തില്‍ സഞ്ചരിച്ച്‌ B യില്‍ എത്തിച്ചേര്‍ന്നു. തിരികെ A ല്‍ നിന്ന്‌ B യിലേക്ക്‌ മണിക്കൂറില്‍ 60 കി. മീ. വേഗത്തില്‍ എത്തുന്നു. ഈ യാത്രയില്‍ A ല്‍ നിന്നും B ലേക്കുള്ള ദൂരം എത്ര ?

A) 64 കി. മീ, B) 58 കി, മീ. C) 72 കി. മീ. D) 80 കി. മീ >>>NO ANSWER<<<

86. മണിക്കുറിൽ 120 കി, മീ. വേഗത്തില്‍ സഞ്ചരിക്കുന്ന ഒരു വാഹനത്തിന്‌ 830 കി. മീ. സഞ്ചരിക്കാന്‍ വേണ്ട സമയം.

A) 40 മിനിറ്റ്B) 60 മിനിറ്റ്‌ 

C) 80 മിനിറ്റ്‌ D) 100 മിനിറ്റ്‌ 

87. 1.72 ന്റെ പകുതിയോട്‌ 0.42 ന്റെ മുന്നിലൊന്നു കൂട്ടിയാല്‍ തുക

A) 1 B) 1.01 

C) 1.04 D) 0.86

88. 617 + 6.017 + 0.617 + 6.0017 =?

A) 6.2963 B) 62.965

C) 629.6357 D) ഇവയൊന്നുമല്ല

89. 1 നും 50 നും ഇടയില്‍ 6 കൊണ്ടു നിശ്ശേഷം ഹരിക്കാവുന്നതും അക്കങ്ങളുടെ തുക 6 ആയി വരുന്നതുമായ എത്ര രണ്ടക്ക സംഖകള്‍ ഉണ്ട്‌ ?

A) 2 B) 3 C) 4 D) 5 

90. താഴെ കൊടുത്ത സംഖ്യകളില്‍ 12 റെ ഗുണിതമേത്‌ ?

A) 63264 B) 36292 C) 96345 D) 83425 

91. താഴെ പറയുന്നവയിലെ വിത്യസ്തനാര്‌ ?

A) പരുത്തി B) ടെര്‍ലി൯

C) കമ്പിളി D) പട്ട്

92. താഴെ കൊടുത്തിരിക്കുന്ന പദങ്ങളില്‍ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമായ പദം ഏത്‌ ?

A) ടോര്‍ച്ച്‌ B) ഫോണ്‍ 

C) ബാറ്ററി D) റേഡിയോ 

93. Examination മായി ബന്ധമില്ല.

A) Nation B) Exam C) Exit D) Action

 94. ____ എന്ന വാക്ക്‌ Intelligence എന്ന വാക്കില്‍ നിന്ന്‌ സൃഷ്ടിക്കുവാന്‍ സാധിക്കുകയില്ല.

A) Neglect B) Gentle C) Incite D) Cancel

95. അച്ഛന്റെയും മകന്റെയും വയസ്സ്‌ തമ്മിലുള്ള അനുപാതം 5:2, പത്തു വര്‍ഷത്തിനുശേഷം അച്ഛന്റെ വയസ്സ്‌ മകന്റെ വയസ്സിന്റെ ഇരട്ടിയാണെങ്കില്‍ ഇപ്പോള്‍ മകന്റെ പ്രായമെന്ത്‌ ?

A) 10 B) 20 C) 30 D) 40

96. 50 കുട്ടികളുള്ള ഒരു ക്ലാസ്സില്‍ നന്ദുവിന്റെ റാങ്ക് 20 ആണ്‌. എങ്കില്‍ അവസാന റാങ്കില്‍ നിന്നും നന്ദുവിന്റെ സ്ഥാനം എത്ര ?

A) 32 B) 29 C) 30 D) 31 

97. 2, 3, 5, 7... എന്ന സംഖ്യാശ്രേണിയിലെ അടുത്ത പദം ഏത്‌ ?

A) 9 B) 11 C) 10 D) 8 

98. 2=0, 3=3, 4=6, 5=9 എന്നാല്‍ 7 = എത്ര ?

A) 18 B) 15 C) 12 D) 16

99. + ഗുണനത്തേയും - ഹരണത്തേയും x സങ്കലനത്തേയും ÷ വ്യവകലനത്തേയും സൂചിപ്പിക്കുന്നുവെങ്കില്‍ [(35X20) + (25 ÷ 15)] -5 എത്ര?

A) 110 B) 220 C) 330 D) 550 

100. 32 x 43 = 2334 ഉം 47 x 67 = 7476 ഉം ആയാല്‍ 13 X 72 എന്തായിരിക്കും ?

A) 3172 B) 1327 C) 3721 D) 3127 


  

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍