Ticker

6/recent/ticker-posts

Header Ads Widget

കേരളത്തിലെ ഡാമുകള്‍ - Kerala PSC Questions


കേരളത്തിലെ ഡാമുകള്‍

  1. ഇടുക്കി ഡാം സ്ഥിതി ചെയ്യുന്ന നദി - പെരിയാര്‍ 
  2. ഏഷ്യയിലെ ആദ്യത്തെ ആര്‍ച്ച്‌ ഡാം - ഇടുക്കി 
  3. ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച്‌ ഡാം - ഇടുക്കി 
  4. ഇടുക്കി ഡാം നിര്‍മ്മിച്ചിരിക്കുന്നത്‌ - കുറവന്‍ ,കുറിഞ്ഞി മലകള്‍ക്കിടയില്‍
  5. ഇടുക്കി ഡാമിന്റെ നിര്‍മ്മാണത്തില്‍ സഹകരിച്ച വിദേശ രാജ്യം - കാനഡ
  6. ഇടുക്കി ഡാമിന്റെ നിര്‍മ്മാണത്തിനുള്ള സ്ഥലം നിര്‍ദ്ദേശിച്ച ആദിവാസി നേതാവ്‌ - കൊലുമ്പന്‍ മൂപ്പന്‍
  7. ഇടുക്കി ഡാമിന്റെ നിര്‍മ്മാണം ആരംഭിച്ച വര്‍ഷം - 1969 ഏപ്രില്‍ 30
  8. ഇടുക്കി ഡാമിന്റെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്ത വ്യക്തി - ഇന്ദിരാഗാന്ധി ,1976
  9.  ഇടുക്കി ഡാമിന്റെ ഭൂഗര്‍ഭ പവര്‍സ്റ്റേഷൻ സ്ഥാപിച്ചിരിക്കുന്ന സ്ഥലം - മൂലമറ്റം 
  10. ഇടുക്കി പവര്‍സ്റ്റേഷന്റെ സ്ഥാപക ശേഷി - 780
  11. നെയ്യാര്‍ ഡാം സ്ഥിതി ചെയ്യുന്ന ജില്ല - തിരുവനന്തപുരം 
  12. നെയ്യാര്‍ ഡാം പണി കഴിപ്പിച്ച വര്‍ഷം - 1958 
  13. കേരളത്തിലെ ഏക ലയണ്‍ സഫാരി പാര്‍ക്ക്‌ - മരക്കുന്നം ദ്വീപ്‌
  14. കേരളത്തിലെ ചീങ്കണ്ണി പുനരധിവാസ ഗവേഷണ കേന്ദ്രം - നെയ്യാര്‍ ഡാം (സ്റ്റീവ്‌ - ഇര്‍വിന്‍ പാര്‍ക്ക്‌)
  15. പിച്ചി ഡാം സ്ഥിതി ചെയ്യുന്നത്‌ - തൃശൂര്‍ 
  16. പിച്ചി ഡാം സ്ഥിതി ചെയ്യുന്ന നദി - മണലി 
  17. പീച്ചി ഡാം നിര്‍മ്മിച്ച വര്‍ഷം - 1957
  18. കേരളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ജലസേചന പദ്ധതി - തെന്മല ഡാം
  19. തെന്മല ഡാം സ്ഥിതി ചെയ്യുന്ന നദി - കല്ലട (കൊല്ലം) 
  20. തെന്മല ഡാം സ്ഥാപിച്ച വര്‍ഷം - 1961
  21. തെന്മല ഡാം അതിര്‍ത്തി പങ്കിടുന്ന വന്യജീവി സങ്കേതം - ഷെന്തുരുണി
  22. പരാപ്പാർ ഡാം എന്നറിയപ്പെടുന്നത്‌ -തെന്മല ഡാം (കല്ലട ഡാം)
  23. കേരളത്തിലെ ഏറ്റവും വലിയ എര്‍ത്ത്‌ ഡാം - ബാണാസുര സാഗര്‍ ഡാം
  24. ഏഷ്യയിലെ രണ്ടാമത്തെ വലിയ എര്‍ത്ത്‌ ഡാം - ബാണാസുര സാഗര്‍ ഡാം
  25. ബാണാസുര സാഗര്‍ ഡാം സ്ഥിതി ചെയ്യുന്ന നദി - കബനി ,കരമനത്തോട്‌ (വയനാട്‌)
  26. ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന സൗരോർജ്ജ പാടം എവിടെയാണ് - ബാണാസുര സാഗർഡാം
  27. കേരളത്തിലെ ഏറ്റവും വലിയ ഡാം - മലമ്പുഴ ഡാം
  28. മലമ്പുഴ ഡാം ഉദ്ഘാടനം ചെയ്ത വർഷം - 1955
  29. മലമ്പുഴ ഡാം സ്ഥിതി ചെയ്യുന്ന ജില്ല - പാലക്കാട്‌
  30. മലമ്പുഴ ഡാം നിര്‍മ്മിച്ചിരിക്കുന്ന നദി - മലമ്പുഴ നദി (ഭാരതപ്പുഴയുടെ പോഷകനദി)
  31. 'കേരളത്തിലെ വൃന്ദാവനം' എന്നറിയപ്പെടുന്നത്‌ - മലമ്പുഴ ഗാര്‍ഡന്‍
  32. മലമ്പുഴയിലെ യക്ഷി' എന്ന ശില്പം പണിതത്‌ - കാനായി കുഞ്ഞിരാമന്‍ 
  33. ദക്ഷിണേന്ത്യയിലെ ആദ്യ റോക്ക്‌ ഗാര്‍ഡന്‍ - മലമ്പുഴ (ശ്രില്പി - നേക്ക്ചന്ദ്‌)
  34. മുല്ലപ്പെരിയാര്‍ ഡാം സ്ഥിതി ചെയ്യുന്ന നദി - പെരിയാര്‍ (ഇടുക്കി) 
  35. മുല്ലപ്പെരിയാര്‍ ഡാമിന്റെ പണി തുടങ്ങിയ വർഷം - 1887
  36. മുല്ലപ്പെരിയാര്‍ ഡാം കമ്മീഷന്‍ ചെയ്ത വര്‍ഷം - 1895
  37. മുല്ലപ്പെരിയാര്‍ ഡാമിന്റെ ശില്പി - ജോണ്‍ പെന്നിക്ചിക്ക്‌
  38. മുല്ലപ്പെരിയാര്‍ ഡാം ഉദ്ഘാടനം ചെയ്തത്‌ - ലോര്‍ഡ്‌ വെന്‍ലോക്ക്‌
  39. മുല്ലപ്പെരിയാര്‍ പാട്ടക്കരാർ ഒപ്പുവച്ച വര്‍ഷം - 1886 (ഒക്ടോബര്‍ 29)
  40. 999 വര്‍ഷത്തേക്കാണ്‌ മുല്ലപ്പെരിയാർ പാട്ടത്തിന്‌ നല്‍കിയത്‌
  41. മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍ ഒപ്പിട്ടവര്‍ - വി .രാമയ്യങ്കാര്‍ (തിരുവിതാംകൂര്‍ ദിവാൻ ),ജെ .സി ഹാനിംഗ്ടണ്‍ (മദ്രാസ്‌ സ്റ്റേറ്റ്‌ സെക്രട്ടറി ) 
  42. മുല്ലപ്പെരിയാര്‍ കരാര്‍ പുതുക്കിയത്‌ - സി .അച്യുതമേനോന്‍ (1970) 
  43. മുല്ലപ്പെരിയാര്‍ ഡാം നിര്‍മ്മിച്ചിരിക്കുന്ന മിശ്രിതം - സുര്‍ക്കി
  44. മുല്ലപ്പെരിയാര്‍ ഡാമിന്റെ ഉയരം - 53.6 m (176feet)
  45. മുല്ലപ്പെരിയാർ ഡാമിന്റെ നീളം - 365.7m
  46. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പരമാവധി ജലനിരപ്പ്‌ - 142 അടി 
  47. ജോണ്‍ പെന്നിക്വിക്കിന്റെ സ്മാരകം സ്ഥിതി ചെയ്യുന്നത്‌ - തേനി തമിഴ്നാട്‌
  48. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പഠിക്കാൻ സുപ്രീം കോടതി നിയോഗിച്ച കമ്മറ്റി - ജസ്റ്റിസ്‌ .എ .എസ്‌ ആനന്ദ്‌ കമ്മറ്റി
  49. മുല്ലപ്പെരിയാറിലെ ജലം സംഭരിച്ചുവയ്ക്കുന്ന തമിഴ്‌നാട്ടിലെ അണക്കെട്ട്‌ - വൈഗ അണക്കെട്ട്‌
  50. മുല്ലപ്പെരിയാർ അണക്കെട്ടിനെ പശ്ചാത്തലമാക്കി "ഡാം 999" എന്ന ചലച്ചിത്രം സംവിധാനം ചെയ്തത്‌ - സോഹന്‍ റോയ്‌ 
  51. മുല്ലപ്പെരിയാര്‍ പാട്ടക്കാരന്‍ എഴുതി തയ്യാറാക്കിയ സമയത്തെ തിരുവിതാംകൂര്‍ രാജാവ്‌ - ശ്രീ വിശാഖം തിരുനാള്‍ 
  52. മുല്ലപ്പെരിയാർ പാട്ടക്കരാര്‍ ഒപ്പുവച്ച സമയത്തെ / ഉദ്ഘാടനം ചെയ്ത സമയത്തെ തിരുവിതാംകൂര്‍ രാജാവ്‌ - ശ്രീമൂലം തിരുനാള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍