Ticker

6/recent/ticker-posts

Header Ads Widget

പ്രധാന ചുരങ്ങൾ (Major Mountain Passes in India)


പ്രധാന ചുരങ്ങൾ 

നാഥുലാ ചുരം

ഇന്ത്യയിലെ സിക്കിമിനെയും ടിബറ്റിനെയും ബന്ധിപ്പിക്കുന്നു. പ്രാചീന സിൽക്കുപാതയുടെ ഭാഗമായിരുന്നു നാഥുലാ ചുരം. 

ഷിപ്കിലാ ചുരം

ഹിമാചൽപ്രദേശിലാണ് ഷിപ്കിലാ ചുരം. ഹിമാചലിനെയും ടിബറ്റിനെയും ബന്ധിപ്പിക്കുന്നു. 

ലിപുലെഖ് ചുരം 

ഉത്തരാഖണ്ഡിനെയും ടിബറ്റിനെയും ബന്ധിപ്പിക്കുന്നു.

സോജിലാ ചുരം

ശ്രീനഗറിനെ ലഡാക്കുമായി ബന്ധിപ്പിക്കുന്നു. ശ്രീനഗറിനെ ലഡാക്കുമായി ബന്ധിപ്പിക്കുന്ന സോജിലാ വഴിയുള്ള റോഡിനെ ദേശീയപാതയായി കേന്ദ്രസർക്കാർ പ്രഖ്യാപിചിട്ടുണ്ട് .

ബനിഹൽ ചുരം

പീർ പാജ്ഞൽ പർവതനിരയിലാണിത്. ജമ്മു കശ്മീരിനെ സിവാലിക്കുമായി ബന്ധിപ്പിക്കുന്നു. 

ബറാ ലാചാ  ലാ ചുരം 

ഹിമാചൽപ്രദേശിലെ ലാഹുളിനെ ലഡാക്കുമായി ബന്ധിപ്പിക്കുന്നു. 

ദിഫു ചുരം

ഇന്ത്യ, ചൈന, മ്യാൻമർ എന്നിവയുടെ അതിർത്തിയിലായി സ്ഥിതി ചെയ്യുന്നു.

ഫോതു-ലാ ചുരം

ശ്രീനഗർ - ലേ ഹൈവേയിലാണിത്. 

ജെലപ്പ് ലാ ചുരം

ഇന്ത്യയിലെ സിക്കിമിനെ  - ടിബറ്റിലെ ലാസയുമായി ബന്ധിപ്പിക്കുന്നു.

കുംഭർലിഘട്ട്

പശ്ചിമഘട്ടനിരയിൽ മഹാരാഷ്ട്രയിലാണിത്. കൊങ്കൺ തീരത്തെ മറാത്ത് വാഡയുമായി ബന്ധിപ്പിക്കുന്നു.

ലംങ ലാചാ ചുരം

ലേ ( ലഡാക്ക് ) -മനാലി ( ഹിമാചൽപ്രദേശ് ) ഹൈവേയിലാണിത് സ്ഥിതിചെയ്യുന്നത്. 

പെൻസിലാ ചുരം

ലഡാക്കിനെയും കാർഗിൽ ജില്ലയെയും ബന്ധിപ്പിക്കുന്നു. 

റോഹ്താങ് ചുരം

ഹിമാചൽപ്രദേശിലെ കുളു താഴ്വരയെയും ലാഹുൽ- സ്പിതി താഴ്വരയെയും ബന്ധിപ്പിക്കുന്നു. 

സാസെർ ചുരം

ലഡാക്കിനെ ചൈനയുമായി ബന്ധിപ്പിക്കുന്നു. 

ഷിങ്ങോലാ ചുരം 

ലഡാക്കിലെ ലേയെയും ഹിമാചൽപ്രദേശിലെ മനാലിയെയും ബന്ധിപ്പിക്കുന്നു. 

ഖൈബർ ചുരം 

പാകിസ്താനെയും അഫ്ഗാനിസ്താനെയും ബന്ധിപ്പിക്കുന്നു. ഹിന്ദുകുഷ് പർവതനിരയിലാണിത് . അലക്സാണ്ടറുടെ ഇന്ത്യാ ആക്രമണം, മുസ്ലിം ഭരണാധികാരികളുടെ ഇന്ത്യയിലേക്കുള്ള വരവ് എന്നിവയ്ക്കെല്ലാം സാക്ഷ്യം വഹിച്ച ചരിത്രപ്രസിദ്ധമായ മലമ്പാതയാണ് ഖൈബർ.

ഹാൾഡി ഘട്ടി ചുരം

ആരവല്ലി പർവത നിരയിലെ പ്രധാന മലമ്പാതയാണിത്. രാസ്സായന്ത് , പാലി എന്നി ജില്ലകളെ ബന്ധിപ്പിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍