Ticker

6/recent/ticker-posts

Header Ads Widget

പി.എസ്.സി. പ്രിലിമിനറി പരീക്ഷയുടെ ഹാൾടിക്കറ്റ് ഇന്ന് തൊട്ട് ഡൗൺലോഡ് ചെയ്യാം


പി.എസ്.സി. പ്രിലിമിനറി പരീക്ഷയുടെ ഹാൾടിക്കറ്റ് ഇന്ന് (ഫെബ്രുവരി 10, 2021) തൊട്ട് പി സ് സി വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. 

ഫെബ്രുവരി മാസം പരീക്ഷ നടക്കുന്നവരുടെ ഹാൾ ടിക്കറ്റ് ആണ് ഇപ്പോൾ ഡൌൺലോഡ് ചെയ്യാൻ പറ്റുന്നത്. മാർച്ച് മാസം പരീക്ഷ നടക്കുന്നവരുടെ ഹാൾടിക്കറ്റ് പിന്നീട് (12/02/2021) ലഭിക്കും എന്നാണ് അറിയാൻ സാധിക്കുന്നത്.

നാലുഘട്ടങ്ങളിലായാണ് പരീക്ഷ നടക്കുന്നത്. ഫെബ്രുവരി 20, ഫെബ്രുവരി 25, മാർച്ച് 6, മാർച്ച് 13 എന്നി തീയതികളിൽ പരീക്ഷ നടക്കും. ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെയാണ് പരീക്ഷാസമയം. 

പരീക്ഷാ തിയതിയും പരീക്ഷാകേന്ദ്രം സംബന്ധിച്ച വിവരങ്ങള്‍ ഹാള്‍ടിക്കറ്റിലുണ്ടാകും. ഹാൾടിക്കറ്റ് ഡൌൺലോഡ് ചെയ്യാൻ https://thulasi.psc.kerala.gov.in എന്ന വെബ്‌സൈറ്റില്‍ സന്ദർശിക്കുക.


പി.എസ്.സി. അറിയിപ്പ്‌

പത്താം ക്ലാസ്സ്‌ യോഗ്യത നിശ്ചയിച്ചിട്ടുള്ള വിവിധ തസ്തികകള്‍ക്കായുള്ള പൊതു പ്രാഥമിക പരീക്ഷയുടെ 20.02.2021 - ല്‍ നടക്കുന്ന ഒന്നാം ഘട്ട പരീക്ഷ 25.02.2021 ലെ രണ്ടാം ഘട്ട പരീക്ഷ എന്നിവയ്ക്ക്‌ അഡ്മിറ്റ്‌ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികളുടെ അഡ്മിഷന്‍ ടിക്കറ്റ്‌ 10.02.2021 മുതല്‍ profile  - ല്‍ ലഭ്യമായിട്ടുണ്ട്‌.

06.03.2021 (മൂന്നാം ഘട്ടം), 13.03.2021 (നാലാം ഘട്ടം) എന്നി പരീക്ഷകളുടെ അഡ്മിഷന്‍ ടിക്കറ്റ്‌ 12.02.2021 മുതല്‍ ലഭ്യമാകുന്നതാണ്‌.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍