Ticker

6/recent/ticker-posts

Header Ads Widget

സംഖ്യകൾ - 1


എണ്ണൽസംഖ്യകൾ, അഖണ്ഡസംഖ്യകൾ, ഒറ്റസംഖ്യകൾ, ഇരട്ടസംഖ്യകൾ, പോസിറ്റീവും നെഗറ്റീവും സംഖ്യകൾ  എന്നിവ നമുക്ക് നോക്കാം 

എണ്ണൽസംഖ്യകൾ

എണ്ണാൻ ഉപയോഗിക്കുന്ന സംഖ്യകളാണ് എണ്ണൽ സംഖ്യകൾ. നിസ്സർഗ്ഗ സംഖ്യകൾ എന്നും അറിയപ്പെടുന്നു.

ഉദാ: 1,2,3,4,5,6,7,8,9,10...

അഖണ്ഡസംഖ്യകൾ

പൂജ്യവും എണ്ണൽ സംഖ്യകളും ചേരുന്നതാണ് അഖണ്ഡ സംഖ്യകൾ.

ഉദാ: 0,1,2,3,4,5,6,7,8,9,10...

ഒറ്റസംഖ്യകൾ (Odd Numbers)

രണ്ട് കൊണ്ട് ഹരിച്ചാൽ ശിഷ്ടം 1 വരുന്ന സംഖ്യകളാണ് ഒറ്റ സംഖ്യകൾ .

ഉദാ: 1,3,5,7, 9,11,13...

ഇരട്ടസംഖ്യകൾ (Even Numbers)

രണ്ട് കൊണ്ട് നിശേഷം ഹരിക്കാൻ കഴിയുന്ന സംഖ്യകളാണ് ഇരട്ട സംഖ്യകൾ .

ഉദാ: 2,4, 6,8,10,12...

പോസിറ്റീവും നെഗറ്റീവും സംഖ്യകൾ

പൂജ്യത്തേക്കാൾ വലിയ സംഖ്യകൾ അധിസംഖ്യ അഥവാ പോസിറ്റീവ് സംഖ്യകൾ എന്നറിയപ്പെടുന്നു.

ഉദാ: +1,+2,+3,+4,+5,+6

പൂജ്യത്തേക്കാൾ ചെറിയ സംഖ്യകൾ ന്യൂന സംഖ്യകൾ അഥവാ നെഗറ്റീവ് സംഖ്യകൾ എന്നറിയപ്പെടുന്നു.

ഉദാ: -1,-2,-3,-4,-5,-6

സംഖ്യാ ക്രമം, ഭാജ്യ - അഭാജ്യ സംഖ്യകൾ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍