സ്വാതി തിരുനാള്‍ രാമ വര്‍മ്മ (1829 - 1846)
സ്വാതിതിരുനാള്‍ ( 1829 - 1846)
- ആധുനിക തിരുവിതാംകൂറിന്റെ സുവര്‍ണ്ണകാലം എന്നറിയപ്പെട്ടിരുന്നത് - സ്വാതിതിരുനാളിന്റെ ഭരണകാലം
- ഗര്‍ഭശ്രീമാന്‍, ദക്ഷിണഭോജന്‍ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന തിരുവിതാംകൂര്‍ രാജാവ് - സ്വാതിതിരുനാള്‍
- സംഗീതജ്ഞരിലെ രാജാവ്, രാജാക്കന്മാരിലെ സംഗീതജ്ഞന്‍ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്നത് - സ്വാതിതിരുനാള്‍
- സ്വാതിതിരുനാളിന്റെ യഥാര്‍ത്ഥപേര് - രാമവര്‍മ്മ
- ഹജൂര്‍ കച്ചേരി കൊല്ലത്തു നിന്നും തിരുവനന്തപുരത്തേയ്ക്ക് മാറ്റിയ ഭരണാധികാരി - സ്വാതിതിരുനാള്‍
- ശുചീന്ദ്രം കൈമുക്ക് നിര്‍ത്തലാക്കിയ ഭരണാധികാരി - സ്വാതിതിരുനാള്‍
- തിരുവിതാംകൂറിലെ ആദ്യ നിയമസംഹിത പ്രസിദ്ധീകരിച്ചത് - സ്വാതിതിരുനാള്‍
- ആധുനിക ലിപി വിളംബരം തിരുവിതാംകൂറില്‍ നടപ്പിലാക്കിയത് - സ്വാതിതിരുനാള്‍ (1837)
- കാര്‍ഷികാവശ്യങ്ങള്‍ക്കായി തിരുവിതാംകൂറില്‍ ജലസേചനവകുപ്പ് ആരംഭിച്ചത് - സ്വാതിതിരുനാള്‍
- തിരുവിതാംകൂറില്‍ വാനനിരിക്ഷണകേന്ദ്രം സ്ഥാപിച്ചത് - സ്വാതിതിരുനാള്‍ (1837)
- കേരളത്തിലെ ആദ്യഗ്രന്ഥശാലയായ തിരുവനന്തപുരം പബ്ലിക് ലൈബ്രറി സ്ഥാപിച്ച തിരുവിതാംകൂര്‍ ഭരണാധികാരി - സ്വാതിതിരുനാള്‍
- തിരുവിതാംകൂറിന്‍റെ ആദ്യ ഇംഗ്ലീഷ് മലയാളംകലണ്ടര്‍ (1839) പുറത്തിറക്കിയ രാജാവ് - സ്വാതിതിരുനാള്‍
- പെറ്റി സിവില്‍ കേസുകളും പോലീസ് കേസുകളും കേള്‍ക്കാന്‍ മുന്‍സിഫ് കോടതികള്‍ സ്ഥാപിച്ചത് - സ്വാതിതിരുനാള്‍
- തിരുവനന്തപുരത്ത് ഗവണ്‍മെന്‍റ് പ്രസ്സ് സ്ഥാപിച്ച ഭരണാധികാരി - സ്വാതിതിരുനാള്‍
- തൈക്കാട് ആശുപത്രി കുതിരമാളിക എന്നിവ പണികഴപ്പിച്ചത് - സ്വാതിതിരുനാള്‍
- തിരുവിതാംകൂറില്‍ ആദ്യ സെന്‍സസ് നടന്നത് - 1836 ല്‍ സ്വാതിതിരുനാളിന്റെ കാലത്ത്
- തിരുവിതാംകൂറില്‍ ആദ്യ ക്രമീകൃതമായ സെന്‍സസ് നടന്നത് - 1875 ല്‍ ആയില്യംതിരുനാളിന്‍റെ കാലത്ത്
- നിയമകാര്യ വകുപ്പില്‍ സ്വാതിതിരുനാളിനെ സഹായിച്ച വ്യക്തി - കണ്ടന്‍ മേനോന്‍
- തിരുവിതാംകൂര്‍ സേനയ്ക്ക് നായര്‍ ബ്രിഗേഡ് എന്ന പേര് നല്‍കിയ ഭരണാധികാരി - സ്വാതിതിരുനാള്‍
- ഇന്ത്യന്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട കേരളത്തിലെ ആദ്യ രാജാവ് - സ്വാതിതിരുനാള്‍
- തിരുവിതാംകൂറില്‍ എഞ്ചിനീയറിംഗ് വകുപ്പ്, പൊതുമരാമത്ത്
- വകുപ്പ് (ഹജൂര്‍ കച്ചേരിയുടെ കിഴിൽ) എന്നിവ ആരംഭിച്ചത് - സ്വാതി തിരുനാളിന്റെ കാലത്താണ്
- തിരുവിതാംകൂറില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസവും ഇംഗ്ലീഷ്സ്ക്കൂളും ആരംഭിച്ചത് - സ്വാതി തിരുനാളിന്റെ ഭരണകാലത്താണ്
- തിരുവനന്തപുരത്ത് ഇംഗ്ലീഷ്സ് കൂള്‍ സ്ഥാപിച്ചവര്‍ഷം - 1834
- കര്‍ണ്ണാടകസംഗീതത്തിലും, വീണവായനയിലും തല്പരനായിരുന്ന തിരുവിതാംകൂർ രാജാവ് - സ്വാതിതിരുനാള്‍
- സ്വാതി തിരുനാളിന്റെ കാലത്ത് വളര്‍ന്ന് വന്ന നൃത്തരൂപം - മോഹിനിയാട്ടം
- മോഹിനിയാട്ടത്തില്‍ വര്‍ണ്ണം, പദം, തില്ലാന എന്നിവ കൊണ്ടു വന്നത് - സ്വാതിതിരുനാള്‍
- സ്വാതിതിരുനാളിന്റെ ആസ്ഥാനകവി - ഇരയിമ്മന്‍തമ്പി
- ഓമനത്തിങ്കല്‍ കിടാവോ എന്ന താരാട്ടു പാട്ട് രചിച്ചത് - ഇരയിമ്മന്‍തമ്പി
- സ്വാതിതിരുനാളിന്റെ സദസ്സിലെ ആസ്ഥാന സംഗീത വിദ്വാന്മാര്‍ - തഞ്ചാവൂര്‍നാല്‍വര്‍ (മുത്തുസ്വാമി ദീക്ഷിതരുടെ ശിഷ്യന്മാരായ വടിവേലു, ചിന്നയ്യ, പൊന്നയ്, ശിവാനന്ദന്‍ എന്നിവര്‍ )
- സ്വാതിതിരുനാളിന്റെ സദസ്സിലെ പ്രമുഖരായ സംഗീതജ്ഞരായിരുന്നു - ഷഡ് കാലഗോവിന്ദമാരാരും മേരുസ്വാമിയും
- പതിനെട്ടോളം ഭാഷകള്‍ അനായാസേന കൈകാര്യം ചെയ്ത ഭരണാധികാരി - സ്വാതിതിരുനാള്‍
- സ്വാതിതിരുനാളിന്റെ സമയത്തെ ബ്രിട്ടീഷ്റെസിഡന്റ് - വില്യംകല്ലന്‍
- ഭക്തിമഞ്ജരി, ഉത്സവപ്രബന്ധം, പത്മനാഭശതകം എന്നിവയുടെ രചയിതാവ് - സ്വാതിതിരുനാള്‍
0 അഭിപ്രായങ്ങള്‍