Ticker

6/recent/ticker-posts

Header Ads Widget

ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ (1847-1860)

ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ (1847-1860)

  1. ആരുടെ ഭരണകാലത്താണ്‌ തിരുവിതാംകൂര്‍ പോസ്റ്റ്‌ ഓഫീസ്‌ സംവിധാനം നിലവില്‍ വന്നത്‌ - ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ
  2. കേരളത്തിലെ ആദ്യത്തെ പോസ്റ്റ്‌ ഓഫീസ്‌ സ്ഥാപിതമായത്‌ - ആലപ്പുഴ (1857)
  3. അയർലണ്ടുകാരനായ (Irish Born American) ജെയിംസ്ഡാറയും ഹെന്‍റിസ്മെയിലും ചേര്‍ന്ന്‌ കേരളത്തിലെ ആദ്യ കയര്‍ ഫാക്ടറി (ഡാറാസ്മെയില്‍) ആലപ്പുഴയില്‍ സ്ഥാപിച്ചത്‌ ആരുടെ കാലത്താണ് - ഉത്രം തിരുനാളിന്റെ കാലത്താണ്‌ (1859)
  4. വൈദ്യശാസ്ത്രം, ശരീരവിജ്ഞാനിയം എന്നീ വിഷയങ്ങളില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന തിരുവിതാംകൂര്‍ ഭരണാധികാരി - ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ
  5. ഭരണ സൗകര്യത്തിനായി തിരുവിതാംകൂറിനെ പത്മനാഭപുരം, തിരുവനന്തപുരം, കൊല്ലം, ചേര്‍ത്തല എന്നീ നാലു വിഭാഗങ്ങളാക്കി തിരിച്ച്‌ ഓരോന്നിനും ഓരോ ദിവാന്‍ പേഷ്കാര്‍മാരെ നിയമിച്ചത്‌ - ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ
  6. ഒന്നാം സ്വാതന്ത്ര്യസമരം (ശിപായിലഹള) നടന്ന സമയത്തെ തിരുവിതാംകൂര്‍ ഭരണാധികാരി - ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ
  7. 1859 ല്‍ തിരുവനന്തപുരത്ത്‌ പെണ്‍കുട്ടികള്‍ക്കു വേണ്ടി സ്കൂള്‍ ആരംഭിച്ച ഭരണാധികാരി - ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ
  8. അടിമകളുടെ മക്കള്‍ക്ക്‌ സ്വാതന്ത്ര്യം അനുവദിച്ചു കൊണ്ട്‌ ഈഴിയം (കൂലിയില്ലാതെ ജോലി ചെയ്യുന്നത്‌) നിര്‍ത്തലാക്കിയ ഭരണാധികാരി - ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ
  9. ഉത്രം തിരുനാളിന്റെ നിര്‍ദ്ദേശമനുസരിച്ച്‌ തിരുവനന്തപുരത്ത്‌ മ്യൂസിയം സ്ഥാപിക്കാനായി കമ്മിറ്റി പ്രവര്‍ത്തനമാരംഭിച്ച വര്‍ഷം - 1855
  10. തിരുവനന്തപുരം മ്യൂസിയം സ്ഥാപിതമായ വര്‍ഷം - 1857
  11. ഒരു പുതിയ മന്ദിരം നിർമ്മിക്കുകയും മ്യൂസിയം അതിലേക്ക്‌ മാറ്റുകയും ചെയ്ത വര്‍ഷം - 1880
  12. 1880 ല്‍ ഉത്രം തിരുനാളിന്റെ നിര്‍ദ്ദേശമനുസരിച്ച്‌ തിരുവനന്തപുരത്ത്‌ സ്ഥാപിക്കപ്പെട്ട മ്യൂസിയത്തിന്റെ പേര്‌ - നേപ്പിയര്‍ മ്യൂസിയം
  13. നേപ്പിയര്‍ മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്ത തിരുവിതാംകൂര്‍ രാജാവ്‌ - ആയില്യം തിരുനാള്‍
  14. നേപ്പിയര്‍ മ്യൂസിയത്തിന്റെ ഡിസൈനര്‍ - ROBERT CHISHOLM
  15. തിരുവനന്തപുരം മൃഗശാലയും ഉദ്യാനവും സ്ഥാപിതമായ വര്‍ഷം - 1859
  16. കഥകളിയുടെ സുവര്‍ണകാലഘട്ടം എന്നറിയപ്പെടുന്നത്‌ ആരുടെ കാലഘട്ടമാണ്‌ - ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍