Ticker

6/recent/ticker-posts

Header Ads Widget

അവിട്ടം തിരുനാള്‍ ബാലരാമവര്‍മ്മ (1798 - 1810)

അവിട്ടം തിരുനാള്‍ ബാലരാമവര്‍മ്മ (1798 - 1810)

  1. തിരുവിതാംകൂറിലെ അശക്തനും അപ്രാപ്യനുമായ ഭരണാധികാരി എന്ന്‌ അറിയപ്പെടുന്നത്‌ - അവിട്ടം തിരുനാള്‍ ബാലരാമവര്‍മ്മ
  2. അവിട്ടം തിരുനാളിന്റെ പ്രശസ്തനായ ദിവാൻ - വേലുത്തമ്പി ദളവ
  3. വേലുത്തമ്പി ദളവ തിരുവിതാംകൂര്‍ ദിവാനായ വര്‍ഷം - 1802
  4. വേലുത്തമ്പിയുടെ യഥാര്‍ത്ഥ പേര്‌ - വേലായുധന്‍ ചെമ്പക രാമന്‍
  5. വേലുത്തമ്പിയുടെ ജന്മദേശം - കല്‍ക്കുളം (കന്യാകുമാരിജില്ല)
  6. വേലുത്തമ്പിയുടെ തറവാട്ടു നാമം - തലക്കുളത്തുവീട്‌
  7. കൊല്ലത്ത്‌ ഹജൂര്‍കച്ചേരി (സെക്രട്ടേറിയറ്റ്‌) സ്ഥാപിച്ചത്‌ - വേലുത്തമ്പി ദളവ
  8. വേമ്പനാട്‌ കായലിലെ പാതിരാമണല്‍ ദ്വീപിനെ കൃഷിയോഗ്യമാക്കിയ ദിവാന്‍ - വേലുത്തമ്പി ദളവ
  9. തിരുവിതാംകൂര്‍ നായര്‍ ബ്രിഗേഡിന്റെ അലവന്‍സ്‌ കുറയ്ക്കാൻ തീരുമാനിച്ച വേലുത്തമ്പി ദളവയുടെ നീക്കത്തിനെതിരെ നടന്ന ലഹള - തിരുവിതാംകൂര്‍ പട്ടാള ലഹള (1804)
  10. കുണ്ടറ വിളംബരം നടത്തിയ ഭരണാധികാരി - വേലുത്തമ്പി ദളവ
  11. കുണ്ടറ വിളംബരം പുറപ്പെടുവിച്ച വര്‍ഷം - 1809 ജനുവരി 11 (984 മകരം 1)
  12. കുണ്ടറ വിളംബരത്തിനു സാക്ഷ്യം വഹിച്ച ക്ഷേത്ര സന്നിധി - കുണ്ടറയിലെ ഇളമ്പള്ളൂര്‍ ക്ഷേത്രം
  13. കുണ്ടറ വിളംബരം നടന്ന കാലത്തെ തിരുവിതാംകൂര്‍ ബ്രിട്ടീഷ്റെസിഡന്‍റ്‌  - കേണല്‍മെക്കാളെ
  14. കുണ്ടറ വിളംബരാനന്തരം നടന്നയുദ്ധം - കൊല്ലം യുദ്ധം (1809 ജനുവരി 15)
  15. വേലുത്തമ്പി ദളവ ജീവത്യാഗം ചെയ്തത്‌ - 1809
  16. വേലുത്തമ്പി ദളവ ആത്മഹത്യ ചെയ്ത ക്ഷേത്രം - മണ്ണടി ക്ഷേത്രം (പത്തനംതിട്ട)
  17. ബ്രിട്ടിഷുകാർ വേലുത്തമ്പി ദളവയുടെ മൃതശരീരം കെട്ടിത്തൂക്കിയ സ്ഥലം - കണ്ണമ്മൂല (തിരുവനന്തപുരം)
  18. വേലുത്തമ്പി ദളവ സ്മാരകം സ്ഥിതി ചെയ്യുന്നത് - മണ്ണടി (പത്തനംതിട്ട)
  19. വേലുത്തമ്പി ദളവയുടെ പേരില്‍ സ്ഥാപിതമായ കോളേജ്‌സ്ഥിതി ചെയ്യുന്നത്‌ എവിടെ - ധനുവച്ചപുരം (V.T.M.N.S.S COLLEGE, തിരുവനതപുരം)
  20. വേലുത്തമ്പി ദളവയുടെ വാള്‍ സൂക്ഷിച്ചിരിക്കുന്നത് - നേപ്പിയര്‍ മ്യൂസിയം (തിരുവനന്തപുരം)
  21. വേലുത്തമ്പി ദളവയ്ക്ക്‌ ശേഷം ദിവാനായത്‌ - ഉമ്മിണി തമ്പി
  22. വിഴിഞ്ഞം തുറമുഖവും ബാലരാമപുരം പട്ടണവും പണി കഴിപ്പിച്ചത്‌ - ഉമ്മിണി തമ്പി
  23. തിരുവിതാംകൂറിലെ പോലീസ്‌ സേനയ്ക്ക്‌ തുടക്കം കുറിച്ച ദിവാന്‍ - ഉമ്മിണി തമ്പി
  24. ഉമ്മിണി തമ്പി നീതിന്യായ നിര്‍വ്വഹണത്തിനുവേണ്ടി സ്ഥാപിച്ച കോടതി - ഇന്‍സുവാഫ്കച്ചേരി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍