Ticker

6/recent/ticker-posts

Header Ads Widget

ഇൻപുട്ട് ഡിവൈസസ്

ഇൻപുട്ട് ഡിവൈസസ് (Input Devices)

  1. കമ്പ്യൂട്ടറിലേയ്ക്ക് വിവരങ്ങളും നിർദ്ദേശങ്ങളും നൽകുന്ന പ്രക്രിയ - ഇൻപുട്ട്
  2. ഇൻപുട്ട് നൽകാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ അറിയപ്പെടുന്നത് - ഇൻപുട്ട് ഉപകരണങ്ങൾ
  3. ഇൻപുട്ട് വിവരങ്ങളെ കമ്പ്യൂട്ടറിന് മനസ്സിലാകുന്ന  ബൈനറി വിവരങ്ങളാക്കി മാറ്റുന്ന ഉപകരണങ്ങൾ - ഇൻപുട്ട് ഉപകരണങ്ങൾ
  4. പ്രധാന ഇൻപുട്ട് ഉപകരണങ്ങൾ - കീബോർഡ്, മൗസ്, ലൈറ്റ് പെൻ, ജോയി സ്റ്റിക്, സ്കാനർ, ബാർ കോഡ് റീഡർ, ഡിജിറ്റൽ ക്യാമറ, ടച്ച് സ്‌ക്രീൻ, മൈക്രോഫോൺ, ഒപ്റ്റിക്കൽ മാർക്ക് റികഗനൈഷൻ (ഒ.എം.ആർ), ഒപ്റ്റിക്കൽ  ക്യാരക്ടർ റികഗനൈഷൻ (ഒ.സി.ആർ), മാഗ്നറ്റിക് ഇൻക് ക്യാരക്ടർ റികഗനൈഷൻ (എം.ഐ.സി.ആർ)
  5. കമ്പ്യൂട്ടറിലേക്ക് വിവരങ്ങൾ ടൈപ്പ് ചെയ്യാൻ ഉപയോഗിക്കുന്ന ടൈപ്പ്റൈറ്ററിന്റെ ഘടനയുള്ള ഉപകരണം - കീബോർഡ് 
  6. ഒരു keystroke നെ അതിനു സമാനമായ ബിറ്റിലേക്ക് മാറ്റുവാൻ ഉപയോഗിക്കുന്ന സ്റ്റാൻഡേർഡ് - ASCII
  7. മോണിറ്ററിൽ കാണുന്ന വിവിധ ‘icon’ സെലക്റ്റ്  ചെയ്യുന്നതിനും അവയെ ചലിപ്പിക്കുന്നതിനും സഹായിക്കുന്ന ഉപകരണം - മൗസ്
  8. മോണിറ്ററിലെ icon-ണുകൾ സെലക്റ്റ് ചെയ്യാൻ ക്ലിക്ക് ചെയ്യുന്ന മൗസ് ബട്ടൺ -  : ഇടതു ബട്ടൺ (Left button)
  9. ഷോർട്ട് കട്ട് കമാൻഡുകൾ പ്രത്യക്ഷപ്പെടാനായി ചെയ്യുന്നത് - റൈറ്റ്  ക്ലിക്ക്
  10. കമ്പ്യൂട്ടറിലേയ്ക്ക് വിവരങ്ങൾ നൽകുന്ന യൂണിറ്റ് - ഇൻപുട്ട് ഉപകരണം
  11. കമ്പ്യൂട്ടറിന്റെ പ്രാഥമിക ഇൻപുട്ട് ഉപകരണം - കീബോർഡ് 
  12. മൗസ് വികസിപ്പിച്ചെടുത്ത കമ്പനി - സിറോക്സ് പാർക്
  13. ലാപ്ടോപ് കമ്പ്യൂട്ടറുകളിൽ പോയിന്റിംഗിനായി ഉപയോഗിക്കുന്നത് - ടച്ച് പാഡ്
  14. മത്സരപരീക്ഷകളിലെ മൂല്യനിർണ്ണയം നടത്താൻ ഉപയോഗിക്കുന്ന സംവിധാനം - ഒ.എം.ആർ
  15. ആൽഫാന്യൂമെറിക് കീകൾ - ലെറ്റേഴ്സ്, നംബേഴ്സ്
  16. കീബോർഡിലെ ഫങ്ഷൻ കീകളുടെ എണ്ണം - 12
  17. കമ്പ്യൂട്ടർ കീബോർഡിലെ ഏറ്റവും വലിയ കീ - സ്പെയ്സ് ബാർ കീ
  18. ഒരു കമ്പ്യൂട്ടറിന്റെ കീബോർഡിലെ ഇടത്തെ അറ്റത്ത് മുകളിലായി കാണപ്പെടുന്ന കീ - എസ്കേപ്പ് കീ
  19. കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന ഒരു പോയിന്റിംഗ് ഉപകരണം - മൗസ് 
  20. മൗസ് കണ്ടുപിടിച്ചത് - ഡഗ്ലസ് ഏംഗൽബർട്ട് 
  21. കമ്പ്യൂട്ടർ മൗസിന്റെ വേഗത അളക്കാനുള്ള യുണിറ്റ് - Mickey

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍