Ticker

6/recent/ticker-posts

Header Ads Widget

കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ (1758 - 1798)


 കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ (1758 - 1798)

  1. തിരുവിതാംകൂറില്‍ ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തിയ രാജാവ്‌ - കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ
  2. ധര്‍മ്മരാജ എന്നറിയപ്പെട്ടിരുന്നത്‌ - കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ
  3. കിഴവന്‍രാജ എന്നറിയപ്പെട്ടിരുന്ന തിരുവിതാംകൂര്‍ രാജാവ്‌ - കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ
  4. ധര്‍മ്മരാജയുമായി സഖ്യമുണ്ടാക്കിയ കൊച്ചിയിലെ രാജാവ്‌ - കേരളവര്‍മ്മ
  5. 1762 ല്‍ കൊച്ചിയും തിരുവിതാംകൂറുമായി ഒപ്പു വെച്ച ഉടമ്പടി - ശുചീന്ദ്രം ഉടമ്പടി (ശുചീന്ദ്രം ക്ഷേത്രത്തില്‍ വെച്ചാണ്‌ ഈ ഉടമ്പടി ഒപ്പു വെച്ചത്‌ )
  6. ബാലരാമഭരതം എഴുതിയത്‌ - ധര്‍മ്മരാജ (ഭരതമുനിയുടെ നാട്യശാസ്ത്രത്തെ ആധാരമാക്കി രചിച്ച കൃതിയാണിത്‌ )
  7. ആട്ടക്കഥകള്‍ രചിച്ച തിരുവിതാംകൂര്‍ രാജാവ്‌ - ധര്‍മ്മരാജ
  8. ധര്‍മ്മരാജയുടെ പ്രധാന ആട്ടക്കഥകള്‍ - സുഭദ്രാഹരണം, രാജസൂയം, കല്യാണസൌഗന്ധികം, പാഞ്ചാലിസ്വയംവരം, ഗന്ധര്‍വ്വവിജയം, നരകാസുരവധം
  9. ധര്‍മ്മരാജയുടെ പ്രശസ്തനായ ദിവാൻ - രാജാ കേശവദാസ്‌
  10. തിരുവിതാംകൂറില്‍ ദിവാന്‍ എന്ന ഓദ്യോഗിക നാമം സ്വീകരിച്ച ആദ്യ വ്യക്തി - രാജാ കേശവദാസ്‌
  11. വലിയ ദിവാന്‍ജി എന്നറിയപ്പെട്ടിരുന്ന തിരുവിതാംകൂര്‍ ദിവാന്‍ - രാജാ കേശവദാസ്‌
  12. രാജാ കേശവദാസിന്റെ യഥാര്‍ത്ഥ പേര്‌ - കേശവപിള്ള
  13. രാജാ കേശവദാസിന്‌ രാജാ എന്ന പദവി നല്‍കിയത്‌ - മോണിംഗ്ഡണ്‍ പ്രഭു
  14. ആലപ്പുഴ തുറമുഖവും, ചാല കമ്പോളവും പണി കഴിപ്പിച്ചത്‌ - രാജാകേശവദാസ്‌
  15. ആലപ്പുഴ പട്ടണത്തിന്റെ സ്ഥാപകന്‍ - രാജാ കേശവദാസ്‌
  16. രാജാ കേശവദാസിന്റെ സ്മരണാര്‍ത്ഥം നാമകരണം ചെയ്ത തിരുവന്തപുരത്തെ പട്ടണം - കേശവദാസപുരം
  17. ഹൈദരാലിയുടെയും ടിപ്പുസുല്‍ത്താന്റേയും മലബാര്‍ ആക്രമണ സമയത്തെ രാജാവ്‌  - കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ
  18. നെടും കോട്ട പണി കഴിപ്പിച്ച തിരുവിതാംകൂര്‍ രാജാവ്‌ - ധര്‍മ്മരാജ
  19. ടിപ്പുസുല്‍ത്താന്‍ നെടുംകോട്ട ആക്രമിച്ച വര്‍ഷം - 1789
  20. ആലങ്ങാടും പറവൂരും തിരുവിതാംകൂറിനോട്‌ കൂട്ടിച്ചേര്‍ത്ത ചേര്‍ത്ത ഭരണാധികാരി - ധര്‍മ്മരാജാവ്‌
  21. ധര്‍മ്മരാജയുടെ പ്രശസ്തനായ ദളവ - അയ്യപ്പന്‍മാര്‍ത്താണ്ഡപിള്ള
  22. തെക്കേമുഖം, വടക്കമുഖം, പടിഞ്ഞാറേമുഖം എന്നിങ്ങനെ തിരുവിതാംകൂര്‍ നാട്ടുരാജ്യത്തെ വിഭജിച്ചത്‌ - അയ്യപ്പന്‍ മാര്‍ത്താണ്ഡപിള്ള
  23. വര്‍ക്കല നഗരത്തിന്റെ സ്ഥാപകന്‍ - അയ്യപ്പന്‍ മാര്‍ത്താണ്ഡപിള്ള
  24. തിരുവിതാംകൂര്‍ തലസ്ഥാനം പത്മനാഭപുരത്തു (കല്‍ക്കുളം) നിന്നും തിരുവനന്തപുരത്തേക്ക്‌ മാറ്റിയത്‌ - കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ (1790)
  25. കിഴക്കേ കോട്ടയുടെയും പടിഞ്ഞാറേ കോട്ടയുടെയും പണി പൂര്‍ത്തിയാകുമ്പോള്‍ തിരുവിതാംകൂര്‍ രാജാവ് - ‌ധര്‍മ്മരാജ (പണി ആരംഭിച്ചത്‌ മാർത്താണ്ഡവര്‍മ്മയുടെ കാലത്താണ്‌)
  26. എം. സി റോഡിന്റെ പണി ആരംഭിച്ചത്‌ - രാജാ കേശവദാസ്‌
  27. കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മയുടെ സദസ്സില്‍ ജീവിച്ചിരുന്ന പ്രമുഖ കവികള്‍ - കുഞ്ചന്‍നമ്പ്യാര്‍, ഉണ്ണായിവാര്യര്‍
  28. കര്‍ണാടക സംഗീതത്തിലെ സപ്തസ്വരങ്ങള്‍ കേള്‍പ്പിക്കുന്ന പ്രത്യേകതരം കല്‍ത്തൂണുകളോടു കൂടിയ കുലശേഖരമണ്ഡപം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പണികഴിപ്പിച്ചത്‌ - കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ
  29. ഇതര മതാനുയായികള്‍ക്ക്‌ നല്‍കുന്ന സേവനങ്ങള്‍ വാഴ്ത്തിക്കൊണ്ട്‌ റോമിലെ പോപ്പിന്റെ കത്ത്‌ ലഭിച്ച തിരുവിതാംകൂര്‍ രാജാവ് - ധര്‍മ്മരാജ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍