Ticker

6/recent/ticker-posts

Header Ads Widget

മാര്‍ത്താണ്ഡവര്‍മ്മ (1729 - 1758)

മാര്‍ത്താണ്ഡവര്‍മ്മ (1729 - 1758)

  1. ആധുനിക തിരുവിതാകൂറിന്റെ ശില്പി - മാര്‍ത്താണ്ഡവര്‍മ്മ
  2. ആധുനിക തിരുവിതാകൂറിന്റെ ഉരുക്കു മനുഷ്യന്‍ എന്നറിയപ്പട്ടിരിക്കുന്നത്‌ - മാര്‍ത്താണ്ഡവര്‍മ്മ
  3. മാർത്താണ്ഡവര്‍മ്മയുടെ ഭരണ നയം കേരള ചരിത്രത്തില്‍ വിശേഷിപ്പിക്കപ്പെടുന്നത്‌ - ചോരയുടെയും ഇരുമ്പിന്റെയും നയം (Policy of Blood and Iron)
  4. മാർത്താണ്ഡവര്‍മ്മയുടെ കാലത്ത്‌ തിരുവിതാംകൂറിന്റെ ആസ്ഥാനം - കല്‍ക്കുളം (പദ്മനാഭപുരം)
  5. മാര്‍ത്താണ്ഡവര്‍മ്മയുടെ വ്യാപാര തലസ്ഥാനം - മാവേലിക്കര
  6. ശ്രീ പത്മനാഭദാസ പെരുമാള്‍ എന്ന സ്ഥാനപ്പേര്‌ സ്വീകരിച്ച രാജാവ്‌ - മാര്‍ത്താണ്ഡവര്‍മ്മ
  7. തിരുവിതാംകൂര്‍ രാജാക്കന്മാരുടെ കിരീടധാരണവുമായി ബന്ധപ്പെട്ട്‌ നടത്തിയിരുന്ന ചടങ്ങ് - ഹിരണ്യഗര്‍ഭം
  8. ഹിരണ്യഗര്‍ഭം എന്ന ചടങ്ങ്‌ ആരംഭിച്ചത്‌ - മാര്‍ത്താണ്ഡവര്‍മ്മ
  9. ഹിരണ്യഗര്‍ഭത്തിനുപയോഗിച്ചിരുന്ന പാല്‍ ചേര്‍ത്ത മിശ്രിതം അറിയപ്പെട്ടിരുന്നത്‌ - പഞ്ചഗവ്യം
  10. ആധുനിക അശോകന്‍ എന്നറിയപ്പെട്ട തിരുവിതാംകൂര്‍ രാജാവ്‌ - മാര്‍ത്താണ്ഡവര്‍മ്മ
  11. നെയ്യാറ്റിന്‍കരയിലെ രാജകുമാരന്‍ എന്ന്‌ സ്വയം വിശേഷിപ്പിച്ചത്‌ - മാര്‍ത്താണ്ഡവര്‍മ്മ
  12. ഒരു പാശ്ചാത്യ ശക്തിയെ യുദ്ധത്തില്‍ തോൽപ്പിച്ച ആദ്യ ഇന്ത്യന്‍ രാജാവ്‌ - മാര്‍ത്താണ്ഡവര്‍മ്മ
  13. കൃഷ്‌ണശര്‍മ്മന്‍ ഏത്‌ തിരുവിതാംകൂര്‍ രാജാവിന്റെ ആസ്ഥാന കവിയായിരുന്നു - മാര്‍ത്താണ്ഡവര്‍മ്മ
  14. തിരുവിതാംകൂറില്‍ പതിവ്‌ കണക്കു സമ്പ്രദായം (ബജറ്റ്‌) കൊണ്ടുവന്നത്‌ - മാര്‍ത്താണ്ഡവര്‍മ്മ
  15. രാജ്യ വിസ്തൃതി ഏറ്റവും കൂടുതല്‍ വര്‍ദ്ധിപ്പിച്ച തിരുവിതാംകൂർ രാജാവ് - മാര്‍ത്താണ്ഡവര്‍മ്മ
  16. തിരുവിതാംകൂറില്‍ ജന്മിത്ത ഭരണം അവസാനിപ്പിച്ചത്‌ - മാര്‍ത്താണ്ഡവര്‍മ്മ
  17. കന്യാകുമാരിക്കു സമീപം വട്ടകോട്ട നിര്‍മ്മിച്ച ഭരണാധികാരി - മാര്‍ത്താണ്ഡവര്‍മ്മ
  18. തിരുവിതാംകൂറില്‍ ആദ്യമായി ഭൂസര്‍വ്വേ നടത്തിയത്‌ - മാര്‍ത്താണ്ഡവര്‍മ്മ
  19. പൊന്‍മന അണ,പുത്തനണ എന്നീ അണക്കെട്ടുകള്‍ നിര്‍മ്മിച്ച ഭരണാധികാരി - മാര്‍ത്താണ്ഡവര്‍മ്മ
  20. തിരുവിതാംകൂറിനോട്‌ ആറ്റിങ്ങല്‍ കൂട്ടിച്ചേര്‍ത്ത വര്‍ഷം - 1730
  21. ഉദയഗിരി കോട്ട പുതുക്കിപണിത ഭരണാധികാരി - മാര്‍ത്താണ്ഡവര്‍മ്മ
  22. ഉദയഗിരി കോട്ട നിര്‍മ്മിച്ച ഭരണാധികാരി - വീര രവിവര്‍മ്മ (വേണാട്‌ രാജാവ്‌)
  23. 1742 ല്‍ മാര്‍ത്താണ്ഡവര്‍മ്മ കായംകുളം രാജാവുമായി ഒപ്പു വെച്ച ഉടമ്പടി - മാന്നാർ ഉടമ്പടി
  24. മാര്‍ത്താണ്ഡവര്‍മ്മ കായംകുളം (ഓടനാട്‌) പിടിച്ചടക്കിയത്‌ ഏതു യുദ്ധത്തിലാണ്‌ - 1746 ലെ പുറക്കാട്‌ യുദ്ധം
  25. മാർത്താണ്ഡവര്‍മ്മയുമായുള്ള യുദ്ധത്തില്‍ കായംകുളം രാജാവിന്റെ സേനയ്ക്ക്‌ നേതൃത്വം നല്‍കിയത്‌ - എരുവയില്‍ അച്യുതവാര്യര്‍
  26. മാർത്താണ്ഡവര്‍മ്മയുടെ പ്രശസ്തനായ മന്ത്രി - രാമയ്യന്‍ദളവ


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍