Ticker

6/recent/ticker-posts

Header Ads Widget

നെറ്റ്‌വർക്കിംഗ് ഉപകരണങ്ങൾ

 

നെറ്റ്‌വർക്കിംഗ് ഉപകരണങ്ങൾ

  1. നെറ്റ്‌വർക്കിൽ ഉൾപ്പെട്ടിരിക്കുന്ന ഉപകരണങ്ങൾ അവയുടെ വിവരങ്ങൾ വിനിമയം ചെയ്യുന്നതിന് ചില പൊതു നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. ഈ നിയമങ്ങളെ വിളിക്കുന്ന പേര് - പ്രോട്ടോക്കോളുകൾ
  2. നെറ്റ് വർക്ക് പ്രോട്ടോകോളുകൾക്ക് ഉദാഹരണങ്ങൾ - TCP/IP, SSH, SMB , POP
  3. നെറ്റ് വർക്കിൽ ഉള്ള കമ്പ്യൂട്ടറുകളെ അന്യോന്യം തിരിച്ചറിയുന്നതിനായി ആവർത്തിക്കാത്ത ഒരു സംഖ്യ ഉപയോഗിക്കുന്നു ഇതിനെ വിളിക്കുന്ന പേര് - ഐ.പി. അഡ്രസ്
  4. നെറ്റ് വർക്കിലുൾപ്പെട്ടിരിക്കുന്ന കമ്പ്യൂട്ടറുകൾക്ക് ഐ.പി. അഡ്രസ് നൽകുന്നത് - TCP/IP
  5. TCP/IP യുടെ പൂർണ്ണരൂപം - Transmission Control Protocol / Internet Protocol
  6. നിലവിലുള്ള ഇൻറർനെറ്റ് പ്രോട്ടോകോളുകൾ - IPv4, IPv6
  7. 32 ബിറ്റ് വലുപ്പമുള്ള അഡ്രസ് നൽകുന്നത് - IPv4
  8. IPv6 പ്രകാരം നൽകുന്ന അഡ്രസ്സിന്റെ വലുപ്പം - 128 ബിറ്റ്
  9. IPv6 പ്രകാരമുള ഐ.പി. വിലാസങ്ങൾക്ക് എത്ര ഭാഗങ്ങളുണ്ട് - 4
  10. ഐ.പി.അഡ്രസ്സിന് ഉദാഹരണം - 192.168.1.120
  11. ഐ.പി.അഡ്രസ്സിലെ ആദ്യ മൂന്ന് ഭാഗങ്ങൾ സൂചിപ്പിക്കുന്നത് - നെറ്റ് വർക്കിനെ
  12. ഐ.പി.അഡ്രസ്സിലെ അവസാന ഭാഗം സൂചിപ്പിക്കുന്നത് - കമ്പ്യൂട്ടറിനെ (ഹോസ്റ്റ്)
  13. ഒരു നെറ്റ്‌വർക്കിൽ കമ്പ്യൂട്ടറുകളെ പരസ്പരം ബന്ധിപ്പിക്കുന്ന കേബിളുകൾ - UTP (Unshielded Twisted pair cable)
  14. UTP കേബിളിൽ എത്ര ജോഡി വയറുകളുണ്ട് - 4
  15. UTP കേബിൾ കമ്പ്യൂട്ടറുമായി ഘടിപ്പിച്ചിരിക്കുന്ന കണക്ടർ - RJ 45 കണക്ടർ
  16. മോഡവുമായി ടെലിഫോൺ ശ്യംഖലയെ ബന്ധിപ്പിച്ചിരിക്കുന്ന കേബിൾ - RJ 11 കണക്ടർ
  17. ഒരു നെറ്റ്വർക്കിലുള്ള കമ്പ്യൂട്ടറുകൾ തമ്മിലുള്ള വിവരകൈമാറ്റം നിയന്ത്രിക്കുന്നതിനുള്ള ഉപകരണങ്ങൾ - ഹബ്ബ്, സ്വിച്ച്
  18. ലഭിക്കുന്ന വിവരങ്ങളുടെ പകർപ്പുകൾ നെറ്റ്‌വർക്കിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ കമ്പ്യൂട്ടറിലേക്കും കൈമാറുന്ന ഉപകരണം - ഹബ്ബ്
  19. ഏത് കമ്പ്യൂട്ടറിലെക്കാണോ വിവരം എത്തിക്കേണ്ടത് അതിലേക്ക് മാത്രം നിർദ്ദേശം ആക്കുന്ന ഉപകരണം - സ്വിച്ച്
  20. ഡിജിറ്റൽ സിഗ്നലുകളെ അനലോഗായും തിരിച്ചും മാറ്റാൻ കഴിവുള്ള ഉപകരണം - മോഡം
  21. Modem -ന്റെ പൂർണ്ണരൂപം - Modulator Demodulator
  22. കേബിൾ ഉപയോഗിക്കാതെ നെറ്റ്‌വർക്ക് ചെയ്യുന്നതിനുള്ള സങ്കേതം - വയർലെസ് നെറ്റ് വർക്ക്
  23. ഒരു കെട്ടിടത്തിനുള്ളിലെയോ ഒരു മുറിക്കുള്ളിലെയോ കമ്പ്യൂട്ടറുകളെ പരസ്പരം ബന്ധിപ്പിക്കുന്ന സംവിധാനം - ലോക്കൽ ഏരിയ നെറ്റ്‌വർക്ക് (LAN)
  24. റെയിൽവേ, ബാങ്കുകൾ തുടങ്ങിയവയുടെ നെറ്റ്‌വർക്കുകൾ പോലെ രാജ്യം മുഴുവൻ വ്യാപിച്ചുകിടക്കുന്ന കമ്പ്യൂട്ടർ നെറ്റ്‌വർക്കുകൾ - വൈഡ് ഏരിയ നെറ്റ്‌വർക്ക് (WAN )

Post a Comment

0 Comments