ധ്രുവപ്രദേശങ്ങള്‍ (Polar Regions)
- ഭൂമിയുടെ ദക്ഷിണധ്രുവം ഉള്‍പ്പെടുന്ന ഭൂഖണ്ഡമേത് - അന്റാര്‍ട്ടിക്ക
- സമുദ്രനിരപ്പില്‍ നിന്നും ഏറ്റവും ഉയരമുള്ള ഭൂഖണ്ഡമേത് - അന്റാര്‍ട്ടിക്ക
- ദക്ഷിണധ്രുവത്തില്‍ ഒറ്റയ്ക്കു സഞ്ചരിച്ച ആദ്യ ഇന്ത്യന്‍ വംശജ - ഹര്‍പ്രീത് ചാണ്ടി
- 1911 ഡിസംബര്‍-14ന് ദക്ഷിണധ്രുവത്തില്‍ ആദ്യമായെത്തിയ പര്യവേക്ഷകൻ - നോര്‍വേക്കാരനായ റോള്‍ഡ് അമുണ്ട്‌സെ൯
- ഭൂമിയില്‍ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും കുറഞ്ഞ താപനിലയായ മൈനസ് 89.2 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തപ്പെട്ട അന്റാര്‍ട്ടിക്കയിലെ പ്രദേശമേത് - വോസ്തോക്ക് സ്‌റ്റേഷന്‍ (1983 ജൂലായ് 21)
- അൻറാർട്ടിക്കയുടെ വിസ്തൃതി - 14 ദശലക്ഷം ചതുരശ്ര കിലോമീറ്ററാണ്
- അൻറാർട്ടിക്കയുടെ കടൽത്തീരം - 17,968 കിലോമീറ്ററും
- ഭൂമിയിലെ ഏറ്റവും തണുപ്പുകൂടിയതും വരണ്ടതുമായ ഭൂഖണ്ഡം - അൻറാർട്ടിക്ക
- ഏറ്റവും കൂടുതൽ കാറ്റുവീശുന്ന പ്രദേശം - അൻറാർട്ടിക്ക
- ഏറ്റവും വലിയ അഞ്ചാമത്തെ ഭൂഖണ്ഡം - അൻറാർട്ടിക്ക
- സ്ഥിരമായി മനുഷ്യവാസമില്ലാത്ത ഏകഭൂഖണ്ഡം - അൻറാർട്ടിക്ക്
- ഭൂമിയിലെ മഞ്ഞുപാളിയുടെ 90 ശതമാനവും എവിടെയാണുള്ളത് - അൻറാർട്ടിക്കയിലാണുള്ളത്
- നൂറ്റാണ്ടുകളായുള്ള കനത്ത മഞ്ഞു വീഴ്ചയെത്തുടർന്ന് ഭൂമിക്കടിയിലായ തടാകം - വോസ്തതോക്ക്
- അൻറാർട്ടിക്കയിലെ ജീവികളിൽ ഏറ്റവും പ്രധാനം - പെൻഗ്വിനുകൾ
- അന്റാർട്ടിക്ക് ഭുഖണ്ഡത്തിനു ചുറ്റുമുള്ള വിശാല സമുദ്രമേത് - സതേണ്‍ ഓഷന്‍ (Southern Ocean)
- ലോകത്തിലെ ശുദ്ധജലത്തിന്റെ 70 ശതമാനത്തോളം സ്ഥിതി ചെയ്യുന്നതെവിടെ - അന്റാര്‍ട്ടിക്കന്‍ മഞ്ഞുപാളികളില്‍
- അന്റാര്‍ട്ടിക്കയിലെ മഞ്ഞ് മുഴുവന്‍ ഉരുകിയാല്‍ ഭൂമിയിലെ സമുദ്രജലനിരപ്പ് ഏത്ര ഉയരുമെന്നാണ് കരുതപ്പെടുന്നത് - 230 അടി (70 മീറ്റര്‍)
- ഭൂമിയുടെ ദക്ഷിണ്ധ്രുവത്തില്‍ സ്ഥാപിച്ചിരിക്കുന്ന അമേരിക്കന്‍ പര്യവേക്ഷണ കേന്ദ്രമേത് - അമുണ്ട്‌സെന്‍സ് ക്കോട്ട് സൗത്ത് പോള്‍ സ്റ്റേഷൻ
- അന്റാര്‍ട്ടിക്കയില്‍ മഞ്ഞുമലകള്‍ പിറവിയെടുക്കുന്ന പ്രക്രിയ അറിയപ്പെടുന്നതെങ്ങിനെ - കാവിങ് (Calving)
- അന്റാർട്ടിക്ക് വൃത്തം എന്നറിയപ്പെടുന്ന അക്ഷാംശ രേഖയേത് - ദക്ഷിണ അക്ഷാംശം 66 ഡിഗ്രി 33 മിനുട്ട് 39 സെക്കന്റ്
- ഇന്ത്യയില്‍ നിന്നും ആദ്യത്തെ അന്റാര്‍ട്ടിക്കന്‍ പര്യവേക്ഷണ സംഘം പുറപ്പെട്ട വര്‍ഷമേത് - 1981 ഡിസംബര്‍ 6
- ഇന്ത്യയുടെ ആദ്യത്തെ അന്റാര്‍ട്ടിക്കന്‍ പര്യവേക്ഷണ സംഘത്തെ നയിച്ചതാര് - ഡോ.S .Z കാസിം
- ഇന്ത്യയുടെ ധ്രുവപര്യവേക്ഷണങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന സ്ഥാപനമേത് - നാഷണല്‍ സെന്റര്‍ ഫോര്‍ അന്റാർട്ടിക്ക് ആന്റ് ഓഷ്യൻ റിസര്‍ച്ച് (NCAOR)
- NCAOR-ന്റെ ആസ്ഥാനം എവിടെയാണ് - ഗോവയിലെ വാസ്‌ക്കോ ഡാ ഗാമ
- അന്റാര്‍ട്ടിക്കയിലെ ഇന്ത്യയുടെ ആദ്യത്തെ പര്യവേക്ഷണ കേന്ദ്രമേത് - ദക്ഷിണ ഗംഗോത്രി (1984)
- 1989ല്‍ കമ്മീഷന്‍ ചെയ്യപ്പെട്ട അന്റാര്‍ട്ടിക്കയിലെ ഇന്ത്യയുടെ രണ്ടാമത്തെ കേന്ദ്രമേത് - മൈത്രി
- ഇന്ത്യയുടെ ഏത് മുന്‍പ്രധാനമന്ത്രിയുടെ പേരിലാണ് അന്റാര്‍ട്ടിക്കയില്‍ തടാകമുള്ളത് - ഇന്ദിരാഗാന്ധിയുടെ (പ്രിയദര്‍ശിനി തടാകം)
- ഇന്ത്യക്ക് പുറത്ത് ആദ്യമായി ഇന്ത്യന്‍ പോസ്റ്റ് ഓഫീസ് സ്ഥാപിച്ചതെവിടെ - അന്റാര്‍ട്ടിക്കയില്‍ (1983)
- ഇന്ത്യയിലെ ഏത് നഗരത്തിന്റെ പിന്‍ കോഡാണ് അന്റാര്‍ട്ടിക്കയിലെ പോസ്റ്റ് ഓഫീസില്‍ ഉപയോഗിക്കുന്നത് - പനാജി (403001)
- ഇന്ത്യയുടെ അന്റാര്‍ട്ടിക്കയിലെ മൂന്നാമത്തെ പര്യവേക്ഷണ കേന്ദ്രത്തിനു നല്‍കിയിരിക്കുന്ന പേരെന്ത് - ഭാരതി
- അന്റാര്‍ട്ടിക്കയില്‍ സമാധാനപരമായ ഗവേഷണങ്ങളും, പഠനങ്ങളും ലക്ഷ്യമിടുന്ന അന്റാർട്ടിക്ക് ഉടമ്പടി പ്രാബല്യത്തില്‍ വന്നതെന്ന് - 1961 ജൂണ്‍ 23
- അന്താരാഷ്ട്ര ധ്രുവവര്‍ഷമായി (International Polar Year) ആചരിച്ചതേത് വര്ഷം - 2007-2008
- ഭൂമിയുടെ ഉത്തരധ്രുവപ്രദേശംഏത് സമുദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത് - ആര്‍ട്ടിക്ക് സമുദ്രം
- ആര്‍ട്ടിക്കിലെ ഇന്ത്യന്‍ ഗവേഷണ കേന്ദ്രം സ്ഥിതി ചെയുന്ന നോര്‍വീജിയന്‍ ദ്വീപേത് - നൈ-അലെസണ്ട് (Ny - Alesund)
- ഭൂമിയുടെ ഉത്തര്ധ്രുവത്തിലും, ദക്ഷിണധ്രുവത്തിലും കാല്‍കുത്തിയ ആദ്യ ഇന്ത്യക്കാരനാര് - അജീത്ത് ബജാജ്
- ഭൂമിയുടെ ഉത്തരധ്രുവത്തിലെ ധ്രുവദീപ്തി ഏത് പേരില്‍ അറിയപ്പെടുന്നു - ഓറോറ ബോറിയാലിസ് (ദക്ഷിണധ്രുവത്തിലേത് ഓറോറ ഓസ്‌ട്രേലിസ്)
- ഭൂമിയിലെ ഏത് പ്രദേശമാണ് 50 ഡിഗ്രി സമ്മര്‍ ഐസോതേം (50 Degree Summer Isotherm) എന്നറിയപ്പെടുന്നത് - ആര്‍ട്ടിക്ക്
- 1909 ഏപ്രില്‍ 6 ന് ആദ്യമായി ഉത്തരധ്രുവത്തില്‍ എത്തിയെന്നു കരുതപ്പെടുന്നതാര് - അമേരിക്കയിലെ റോബര്‍ട്ട്. ഇ.പിയറി
- ഇന്ത്യയുടെ ആദ്യത്തെ ആര്‍ട്ടിക്ക് പര്യവേക്ഷണ സംഘം യാത്ര തിരിച്ചതെന്ന് - 2007 ആഗസ്റ്റ് 4 (തലവന്‍ രസിക്ക് രവീന്ദ്ര)
- ആര്‍ട്ടിക്കിലെ ഇന്ത്യയുടെ ആദ്യത്തെ പര്യവേക്ഷണ കേന്ദ്രമേത് - ഹിമാദ്രി (2008 ജൂലായ് 1ന് കബില്‍ സിബാല്‍ ഉദ്ഘാടനം ചെയ്തു)
Kerala PSC Questions - Polar Regions
0 അഭിപ്രായങ്ങള്‍