Ticker

6/recent/ticker-posts

Header Ads Widget

കേരളത്തിലെ ജില്ലകൾ - പി സ് സി ചോദ്യങ്ങളും ഉത്തരങ്ങളും

 


കേരളത്തിലെ ജില്ലകൾ - പി സ് സി ചോദ്യങ്ങളും ഉത്തരങ്ങളും 

  1. കേരളത്തിലെ ജില്ലകളുടെ എണ്ണം - 14
  2. കേരളരൂപികരണ സമയത് കേരളത്തിലെ ജില്ലകളുടെ എണ്ണം - 5
  3. കേരളരൂപികരണ സമയത് കേരളത്തിലെ ജില്ലകൾ ഏതെല്ലാം - മലബാർ, തിരുവന്തപുരം, കൊല്ലം, കോട്ടയം, തൃശൂർ
  4. കൊല്ലം,തൃശൂർ ജില്ലകൾ രൂപീകരിക്കപ്പെട്ടതെന്ന് - ജൂലൈ 1,1949(തിരു-കൊച്ചി), നവംബർ1,1956
  5. തിരുവന്തപുരം,കോട്ടയം ജില്ലകൾ രൂപീകരിക്കപ്പെട്ടതെന്ന് - നവംബർ1,1956
  6. മലബാർ ജില്ലയെ പാലക്കാട്,കണ്ണൂർ,കോഴിക്കോട് ജില്ലകളായി വിഭജിച്ചതെന്നാണ് - ജനുവരി1,1957
  7. കോട്ടയം,കൊല്ലം ജില്ലകളിൽ നിന്നും അടർത്തിമാറ്റി ആലപ്പുഴ ജില്ല രൂപീകരിച്ചതെന്ന് - ഓഗസ്റ്റ് 17,1957
  8. എറണാകുളം ജില്ല രൂപീകരിച്ചതെന്ന് - ഏപ്രിൽ1,1958.
  9. കോഴിക്കോട് ജില്ലയിലെ ഏറനാട്, തിരുർ താലൂക്കുകളെയും, പാലക്കാട് ജില്ലയിലെ പെരിന്തൽമണ്ണ, പൊന്നാനി താലൂക്കുകളേയും ചേർത്ത് മലപ്പുറം ജില്ല രൂപീകരിച്ച വർഷം - ജൂൺ 16,1969
  10. കോട്ടയം ജില്ലയിലെ ദേവികുളം, ഉടുമ്പൻചോല, പീരുമേട് താലൂക്കുകളെയും, എറണാകുളം ജില്ലയിലെ തൊടുപുഴ താലൂക്കിനെയും ചേർത്ത് ഇടുക്കി ജില്ല രൂപീകരിച്ച വർഷം - ജനുവരി 26,1972
  11. കോഴിക്കോട് ജില്ലയിലെയും, കണ്ണൂർ ജില്ലയിലെയും പ്രദേശങ്ങൾ വിഭജിച്ചു കേരളത്തിലെ 12 ആം ജില്ലയായി വയനാട് ജില്ലാ രൂപീകരിച്ച വർഷം - നവംബർ1,1980
  12. കൊല്ലം ജില്ലയിലെയും, ആലപ്പുഴ ജില്ലയിലെയും, ഇടുക്കി ജില്ലയിലെയും പ്രദേശങ്ങൾ കൂട്ടി ചേർത്ത് കേരളത്തിലെ പതിമൂന്നാമത്തെ ജില്ലയായ പത്തനംതിട്ട രൂപീകരിച്ചതെന്ന് - ജൂലൈ 1,1982
  13. കണ്ണൂർ ജില്ലയിൽ നിന്നും അടർത്തിമാറ്റി കേരളത്തിലെ പതിനാലാമത്തെ ജില്ലയായ കാസർഗോഡ് രൂപീകരിച്ച വർഷം - മെയ് 24,1984
  14. ജില്ലകളുടെ പേരിൽ അറിയപ്പെടുന്ന പ്രദേശം തലസ്ഥാനമായി ഇല്ലാത്ത ജില്ലകൾ - ഇടുക്കി, വയനാട്, എറണാകുളം
  15. ഇടുക്കിയുടെ തലസ്ഥാനം - പൈനാവ്
  16. വയനാടിന്റെ തലസ്ഥാനം - കൽപ്പറ്റ
  17. എറണാകുളത്തിന്റെ തലസ്ഥാനം - കൊച്ചി
  18. കേരളത്തിലെ ഏറ്റവും വലിയ ജില്ല - പാലക്കാട്
  19. കേരളത്തിലെ ഏറ്റവും ചെറിയ ജില്ല - ആലപ്പുഴ
  20. കടൽ തീരമില്ലാത്ത ജില്ലകൾ - വയനാട്, പാലക്കാട്, കോട്ടയം, ഇടുക്കി, പത്തനംതിട്ട
  21. ഏറ്റവും കൂടുതൽ വനമേഖലയുള്ള ജില്ല - ഇടുക്കി 
  22. വനമേഖലയില്ലാത്ത ജില്ലാ - ആലപ്പുഴ
  23. കേരളത്തിൽ റെയിവേ ഇല്ലാത്ത ജില്ലകൾ - വയനാട്, ഇടുക്കി
  24. കേരളത്തിലെ ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ല - മലപ്പുറം
  25. കേരളത്തിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ല - വയനാട്
  26. കേരളത്തിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള ജില്ല - പത്തനംതിട്ട
  27. കേരളത്തിൽ ഏറ്റവും കുറവ് സാക്ഷരതയുള്ള ജില്ല - പാലക്കാട്
  28. കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കൂടിയ ജില്ല - തിരുവനന്തപുരം
  29. കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല - ഇടുക്കി
  30. കേരളത്തിൽ സ്ത്രീപുരുഷാനുപാതം കൂടിയ ജില്ല - കണ്ണൂർ (1000 പുരു.1133 സ്ത്രീ)
  31. കേരളത്തിൽ സ്ത്രീപുരുഷാനുപാതം ഏറ്റവും കുറഞ്ഞ് ജില്ല - ഇടുക്കി (1000 പുരു. 1006 സ്ത്രീ)
  32. കേരളത്തിനെ ഭൂമിശാസ്ത്രപരമായും, ചരിത്രപരമായും എങ്ങനെ തരം തിരിച്ചിരിക്കുന്നു - തെക്കൻ കേരളം (തിരുവിതാംകൂർ), മധ്യകേരളം(കൊച്ചി), വടക്കൻ കേരളം(മലബാർ)
  33. വടക്കൻ കേരളത്തിൽ ഉൾപ്പെടുന്ന ജില്ലകൾ - കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്
  34. മധ്യകേരളത്തിൽ ഉൾപ്പെടുന്ന ജില്ലകൾ - മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി
  35. തെക്കൻ കേരളത്തിൽ ഉൾപ്പെടുന്ന ജില്ലകൾ - തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ,പത്തനംതിട്ട

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

2 അഭിപ്രായങ്ങള്‍