Ticker

6/recent/ticker-posts

Header Ads Widget

ഫ്രഞ്ച് വിപ്ലവം (French Revolution)

ഫ്രഞ്ച് വിപ്ലവം 

  1. 1789 ജൂലൈ 14-ന് ഫ്രഞ്ച് വിപ്ലവത്തിന് തുടക്കം കുറിച്ച സംഭവമേത് - ജനങ്ങൾ ബാസ്റ്റീൽ കോട്ട എന്ന ജയിൽ തകർത്തത്
  2. A tale of two cities എന്ന നോവൽ രചിച്ചത് ആരാണ് - ചാൾസ് ഡിക്കൻസ് 
  3. അറുപത്തി ഒന്ന് വർഷകാലം ഫ്രാൻസ് ഭരിച്ച വെർസെയിൽസിന്റെ നിർമ്മാതാവായ സ്വേച്ഛാധിപതിയായ ഇദ്ദേഹത്തിന്റെ നിരന്തരമായ യുദ്ധങ്ങൾ ഫ്രാൻസിനെ തകർത്തു. ഇദ്ദേഹത്തിന്റെ പേരെന്ത്? - ലൂയി XIV (1638-1715)
  4. എനിക്ക് ശേഷം പ്രളയം എന്ന് പറഞ്ഞ ഫ്രഞ്ച് ഭരണാധികാരി - ലൂയി പതിനഞ്ചാമൻ 
  5. ഏതു വിപ്ലവത്തെത്തുടർന്നാണ് ലൂയി പതിനാറാമൻ വധിക്കപ്പെട്ടത് - ഫ്രഞ്ചുവിപ്ലവം
  6. ഏത് വിപ്ലവത്തെത്തുടർന്നാണ് നെപ്പോളിയൻ, ഫ്രാൻസിന്റെ പ്രഥമ കോൺസുൽ ആയത് - ഫ്രഞ്ചുവിപ്ലവം
  7. കൺഫെഷൻസ്, സോഷ്യൽ കോൺട്രാക്ട് , എമിലി എന്നീ ബുക്കുകൾ രചിച്ചതാരാണ് - റൂസ്സോ 
  8. ക്യാൻഡിഡ്എന്ന പുസ്തകം രചിച്ചതാര് - വോൾട്ടയർ
  9. ഗില്ലറ്റിൻ ഉപയോഗിച്ച വധിക്കപ്പെട്ട ഫ്രഞ്ച് ശാസ്ത്രജ്ഞൻ - ആൻറ്റോയിൻ ലാവോസിയ 
  10. ചാൾസ് ഡിക്കൻസിന്റെ ടെയിൽ ഓഫ് ടു സിറ്റീസ് എന്ന നോവലിന്റെ പശ്ചാത്തലം - ഫ്രഞ്ചുവിപ്ലവം
  11. ഞാനാണ് രാഷ്ട്രം (I am the State) എന്ന് പ്രഖ്യാപിച്ച ഫ്രഞ്ച് ചക്രവർത്തിയാര് - ലൂയി പതിനാലാമൻ
  12. ഞാനാണ് രാഷ്ട്രം എന്ന് പറഞ്ഞ ഫ്രഞ്ച് ഭരണാധികാരി - ലൂയി പതിനാലാമൻ 
  13. ടെന്നീസ് കോർട്ട് പ്രതിജ്ഞ ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു -  ഫ്രഞ്ചുവിപ്ലവം
  14. ടെന്നീസ് കോർട്ട് പ്രതിജ്ഞ നടന്ന വർഷം - 1789
  15. 'ദി സോഷ്യൽ കോൺട്രാക്ട്' എന്ന കൃതി ആരുടേതാണ് - റൂസ്സോയുടെ
  16. നിയമങ്ങളുടെ അന്തഃസത്ത എന്ന കൃതിയിലൂടെ രാജഭരണത്തിലെ തെറ്റുകൾ തുറന്നു കാട്ടിയ ഫ്രഞ്ച് ചിന്തകനാര് - മൊണ്ടസ്‌ക്യു 
  17. നെപ്പോളിയൻ പരാജയപ്പെട്ട യുദ്ധം - 1815 ലെ  വാട്ടർലൂ 
  18. നെപ്പോളിയൻ ഫ്രഞ്ചചകവർത്തിയായി സ്ഥാനമേറ്റ സ്ഥലം - നോത്രഡാം കത്തീഡ്രൽ
  19. നെപ്പോളിയൻ ബോണപ്പാർട്ട് ജനിച്ചത് എവിടെയാണ് - കോഴ്സിസിക്ക ദ്വീപിൽ 1769 
  20. പടവാളിനേക്കാൾ ശക്തിയുള്ളതാണ് തൂലിക എന്ന് തെളിയിച്ച വിപ്ലവം - ഫ്രഞ്ചുവിപ്ലവം
  21. പാർലമെൻറിൽ ഇടതുപക്ഷം, വലതുപക്ഷം എന്നീ ആശയങ്ങൾ ഉടലെടുത്തത് ഏത് രാജ്യത്ത് നിന്നാണ് - ഫ്രാൻസ്
  22. പ്രസിദ്ധമായ മനുഷ്യാവകാശ പ്രഖ്യാപനം ഫ്രഞ്ച് നാഷണൽ അസംബ്ലി പാസാക്കിയതെന്ന് - 1789 - ൽ
  23. 'ഫോർത്ത് എസ്റ്റേറ്റ്' എന്നറിയപ്പെടുന്നതെന്ത് - പത്രമാധ്യമങ്ങൾ
  24. ഫോർത്ത് എസ്റ്റേറ്റ് എന്നറിയപ്പെടുന്നത് - മാധ്യമങ്ങൾ 
  25. ഫ്രഞ്ചുവിപ്ലവം ലോകത്തിനു നൽകിയ ഏറ്റവും പ്രധാന സംഭാവനയായ മൂന്ന് ആശയങ്ങൾ ഏവ - സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം
  26. ഫ്രഞ്ചുവിപ്ലവകാലത്ത് വിപ്ലവവിരുദ്ധരെ വകവരുത്താൻ ഉപയോഗിച്ചിരുന്ന ഉപകരണമേത് - ഗില്ലറ്റിൻ
  27. ഫ്രഞ്ച് വിപ്ലവം നടക്കുമ്പോൾ ഫ്രാൻസിലെ ഭരണാധികാരി - ലൂയി പതിനാറാമൻ
  28. ഫ്രഞ്ച് വിപ്ലവം നടന്ന വർഷം - 1789  
  29.  ഫ്രഞ്ച് വിപ്ലവം നടന്ന വർഷം ഏത് - 1789
  30. ഫ്രഞ്ച് വിപ്ലവത്തിൻറെ വേദപുസ്തകം എന്നറിയപ്പെടുന്നത്  - സോഷ്യൽ കോൺട്രാക്ട് 
  31. ഫ്രഞ്ച് വിപ്ലവത്തിൻറെ സ്മരണയ്ക്കായി ശ്രീരംഗപട്ടണത്തെ സ്വാതന്ത്ര്യത്തിന് മരം നട്ട് ഇന്ത്യൻ ഭരണാധികാരി - ടിപ്പുസുൽത്താൻ 
  32. ഫ്രഞ്ച് വിപ്ലവത്തിൻ്റെ ശിശു എന്നറിയപ്പെടുന്നത് - നെപ്പോളിയൻ ബോണപ്പാർട്ട് 
  33. ഫ്രഞ്ച് വിപ്ലവത്തിന് നാന്ദി കുറിച്ചു കൊണ്ട് 1789 ജൂൺ 20-ന് നടന്ന സംഭവമേത് - ടെന്നീസ് കോർട്ട് പ്രതിജ്ഞ
  34. ഫ്രഞ്ച് വിപ്ലവത്തിന് പ്രവാചകൻ എന്നറിയപ്പെടുന്നത് ആരാണ് - റൂസ്സോ 
  35. ഫ്രഞ്ച് വിപ്ലവത്തിന് ഭാഗമായി ടെന്നീസ് കോർട്ട് പ്രതിജ്ഞ നടന്ന  വർഷം - 1789 ജൂൺ 20 
  36. ഫ്രഞ്ച് വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെട്ടത് - വോൾട്ടയർ
  37. ഫ്രഞ്ച് വിപ്ലവത്തിന്റെ ശിശു എന്നറിയപ്പെട്ടത് - നെപ്പോളിയൻ ബോണപ്പാർട്ട്
  38. ഫ്രഞ്ച് വിപ്ലവത്തിൽ ഗിലറ്റിൻ ഉപയോഗിച്ചു വധിക്കപ്പെട്ട രാജാവ് - ലൂയി പതിനാറാമൻ 
  39. ഫ്രഞ്ച് വിപ്ലവത്തെ എതിർക്കുന്നവരെ വധിക്കാൻ വേണ്ടി ഫ്രഞ്ച് വിപ്ലവകാരികൾ ഉപയോഗിച്ച യന്ത്രം - ഗില്ലറ്റിൻ 
  40. ഫ്രഞ്ച് വിപ്ലവത്തെ സ്വാധീനിച്ച പ്രമുഖ ചിന്തകനായ വോൾട്ടയറുടെ യഥാർത്ഥ നാമം - ഫ്രാൻകോയിസ് മേരി അറൗറ്റ്
  41. ഫ്രഞ്ച് വിപ്ലവവും ആയി ബന്ധപ്പെട്ട് ആയിരക്കണക്കിന് ആളുകളുടെ മരണത്തിന് ഇടയാക്കിയ സെപ്റ്റംബർ കൂട്ടക്കൊല നടന്ന വർഷം - 1792  
  42. ഫ്രഞ്ച് സ്റ്റേറ്റ് ജനറൽ ഒന്നാം എസ്റ്റേറ്റ് ആരൊക്കെയായിരുന്നു - പുരോഹിതന്മാർ
  43. ഫ്രഞ്ച്‌വിപ്ലവകാലത്ത് ഫ്രാൻസിലെ ചക്രവർത്തി ആരായിരുന്നു - ലൂയി പതിനാറാമൻ
  44. ഫ്രഞ്ച്‌വിപ്ലവത്തിന്റെ പ്രവാചകൻ എന്നറിയപ്പെട്ടതാര് - റൂസ്സോ
  45. ഫ്രാൻസിൽ ഗില്ലറ്റിൻ ഉപയോഗിച്ച് വധശിക്ഷ അവസാനമായി നടപ്പിലാക്കിയത് - 1977
  46. ഫ്രാൻസിലെ ദേശീയ ദിനമായി ആചരിക്കുന്ന ദിവസം -  ജൂലൈ 14 
  47. ഫ്രാൻസിലെ മൂന്ന് എസ്റ്റേറ്റുകൾ ഏതെല്ലാമായിരുന്നു - പുരോഹിതർ, പ്രഭുക്കൻമാർ, സാമാന്യജനങ്ങൾ
  48.  ഫ്രാൻസിലെ വെഴ്സായ്ൽസ് കൊട്ടാരം പണികഴിപ്പിച്ചത് - ലൂയി പതിനാലാമൻ
  49. ബാസ്റ്റൈൽ ജയിൽ തകർക്കപ്പെട്ട ദിവസം - 1789 ജൂലൈ 14 
  50. ബാസ്റ്റൈൽ ജയിൽ തകർക്കപ്പെട്ട സ്മരണക്ക് ജൂലൈ 14 ദേശീയ ദിനമായി ആചരിക്കുന്നത് - ഫ്രാൻസ്
  51. മനുഷ്യൻ സ്വതന്ത്രനായാണ് ജനിക്കുന്നത്. എന്നാൽ എല്ലായിടത്തും അവൻ ചങ്ങലകളിലാണ് - ആരുടെ വാക്കുകളാണിത് ? - റൂസ്സോയുടെ
  52. മനുഷ്യൻ സ്വതന്ത്രനായി ആണ് ജനിക്കുന്നത് എന്നാൽ എല്ലായിടത്തും അവൻ  ചങ്ങലകളിലാണ് ഇത് ആരുടെ വാക്കുകൾ - റൂസ്സോ 
  53. മേരി അന്റോണിറ്റ് വധിക്കപ്പെട്ടത് ഏതു വിപ്ലവത്തെത്തുടർന്നാണ് - ഫ്രഞ്ചുവിപ്ലവം
  54. റിപ്പബ്ലിക് എന്ന ആശയം രൂപം കൊണ്ടത് ഏത് രാജ്യത്ത് നിന്നാണ് - ഫ്രാൻസ്  
  55. റൂസ്സോ, വോൾട്ടയർ, മൊണ്ടസ്‌ക്യു എന്നിവർ ഏതു വിപ്ലവത്തെയാണ് സ്വാധീനിച്ചത് - ഫ്രഞ്ചുവിപ്ലവം
  56. ലൂയി പതിനാറാമന്റെ കുപ്രസിദ്ധയായ ഭാര്യ ആരായിരുന്നു - മരിയ അന്റോനെറ്റ്
  57. വാട്ടർലൂ യുദ്ധത്തിൽ നെപ്പോളിയൻ പരാജയപ്പെട്ടപ്പോൾ  ഏത് ദ്വീപിലേക്കാണ് നാടുകടത്തപ്പെട്ടത് - സെൻറ് ഹെലേന 
  58. വിപ്ലവകാരികൾ ഫ്രാൻസിനെ റിപ്പബ്ലിക്കായി പ്രഖ്യാപിച്ച വർഷം - 1792 
  59. വിപ്ലവങ്ങളുടെ മാതാവ് - ഫ്രഞ്ച് വിപ്ലവം 
  60.  വിപ്ലവങ്ങളുടെ മാതാവ് എന്നറിയപ്പെട്ടത് - ഫ്രഞ്ചുവിപ്ലവം
  61. വിപ്ലവാനന്തര ഫ്രാൻസിന്റെ ആദ്യ കോൺസുൽ ആയി അധികാരമേറ്റത് - നെപ്പോളിയൻ
  62. വോൾട്ടയർ എന്ന തൂലികാനാമത്തിൽ പ്രസിദ്ധനായ ഫ്രഞ്ച് ചിന്തകനാര് - ഫ്രാൻകോയിസ്‌  മേരി അറൗറ്റ്
  63. വോൾട്ടയർ ഏത് രാജ്യക്കാരനായിരുന്നു - ഫ്രാൻസ്
  64. ശാസ്ത്രജ്ഞനായ ലാവോസിയർ വധിക്കപ്പെട്ടത് ഏത് വിപ്ലവകാലത്താണ് - ഫ്രഞ്ചുവിപ്ലവം
  65. സ്പിരിറ്റ് ഓഫ് ലോ ലോസ് എന്ന പുസ്തകം രചിച്ചത് ആരാണ് - മോണ്ടെസ്ക്യു 
  66. സ്വാതന്ത്ര്യം സമത്വം സാഹോദര്യം ഏത് വിപ്ലവവുമായി ബന്ധപ്പെട്ട മുദ്രാവാക്യമാണ് - ഫ്രഞ്ച് വിപ്ലവം 

French Revolution - Kerala PSC Questions & Answers

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍