Ticker

6/recent/ticker-posts

Header Ads Widget

ചന്ദ്രൻ (MOON)

ചന്ദ്രൻ (MOON) 

  1. ഉപഗ്രഹങ്ങൾക്കിടയിൽ വലുപ്പത്തിൽ ചന്ദ്രന്റെ സ്ഥാനം - 6
  2. ഭൂമിയിൽനിന്നും ദൃശ്യമായ ചന്ദ്രോപരിതലം - 59 ശതമാനം 
  3. ഭൂമിയിൽ 60 കിലോഗ്രാമുള്ള വസ്തുവിന്റെ ചന്ദ്രനിലെ ഭാരം - 6 കിലോഗ്രാം 
  4. ചന്ദ്രന് ഒരുവട്ടം ഭൂമിയെ ചുറ്റാൻ വേണ്ട സമയം - 27 ദിവസവും ഏഴു മണിക്കൂറും 43 മിനിറ്റും 
  5. ചന്ദ്രനെക്കുറിച്ചുള്ള പഠനശാഖ അറിയപ്പെടുന്നത് - സെലനോളജി 
  6. ചന്ദ്രനിൽ ദൃശ്യമാകുന്ന ആകാശത്തിന്റെ നിറം - കറുപ്പ് (ചന്ദ്രനിൽ അന്തരീക്ഷമില്ലാത്തതിനാലാണിത്) 
  7. ഭുമിയിൽ നിന്നും ചന്ദ്രനിലേക്കുള്ള ശരാശരി ദൂരം - 3,84,403 കി. മി.
  8. മനുഷ്യൻ ആദ്യമായി ചന്ദ്രനിലിറങ്ങിത് - 1969, ജൂലായ് 20 നാണ്. 
  9. ആദ്യമായി ചന്ദ്രനിൽ കാൽ കുത്തിയത് - നീൽ ആംസ്ട്രോങ്ങ്
  10. ചന്ദ്രനിൽ രണ്ടാമത്ത്  കാൽ കുത്തിയത് - എഡ്വിൻ ആൾഡ്രിൻ  
  11. മനുഷ്യനെ ആദ്യമായി ചന്ദ്രനിലിറക്കിയ വാഹനം - അപ്പോളോ-11 
  12. മനുഷ്യൻ ആദ്യമായി ചന്ദ്രനിലിറങ്ങിയത് ഏത് ഭാഗത്താണ് - 'പ്രശാന്തിയുടെ സമുദ്രം' എന്നറിയപ്പെടുന്ന ഭാഗത്താണ്
  13. ഇതുവരെയായി എത്ര പേർ ചന്ദ്രനിലിറങ്ങിയിട്ടുണ്ട് - 12 പേർ  (എല്ലാവരും അമേരിക്കക്കാർ)
  14. ഏറ്റവുമൊടുവിൽ ചന്ദ്രനിലിറങ്ങിയത് ആര്? എപ്പോൾ -   യുജിൻ കെർനാനാണ് ,1972ൽ
  15. ചന്ദ്രനിലിറങ്ങിയ ആദ്യത്തെ ബഹിരാകാശ വാഹനം - ലൂണ-2 (1959)
  16. ചന്ദ്രോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം - ടൈറ്റാനിയം
  17. ചന്ദ്രന്റെ ഉപരിതല പഠനം നടത്തുന്ന ശാസ്ത്രശാഖ - സെലനോഗ്രഫി
  18. മേഘക്കടൽ, മോസ്കോ കടൽ, മഴവില്ലുകളുടെ ഉൾക്കടൽ, നുരയുന്ന കടൽ, ശൈത്യക്കടൽ, മഴക്കടൽ തുട ങ്ങിയ പ്രദേശങ്ങൾ എവിടാണ് - ചന്ദ്രനിലാണ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍