Kerala PSC Daily Current Affairs in Malayalam - 11th April 2023
ഏപ്രിൽ 11, 2023
Kerala PSC Daily Current Affairs in Malayalam - 11th April 2023
2022 ലെ ദേശീയ കടുവാ സെൻസസ് റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ആകെ കടുവകളുടെ എണ്ണം - 3167
2023 തകഴി പുരസ്കാരം ലഭിച്ചത് - എം മുകുന്ദൻ
2023 ലെ സ്റ്റാറ്റിക്സിനുള്ള അന്താരാഷ്ട്ര പുരസ്‌കാരം ലഭിച്ചത് - സി എൻ റാവു (കല്യാംപുടി രാധാകൃഷ്ണ റാവു)
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 100 ഗോൾ നേടുന്ന ആദ്യ ഏഷ്യൻ താരം - സൺ ഹ്യൂങ് മിൻ
ഇന്ത്യൻ ബധിര ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച ദേശീയ ബധിര ടെസ്റ്റ് ക്രിക്കറ്റിൽ കിരീടം നേടിയത് - കേരളം
ഇന്ത്യൻ സിനിമയുടെ 110-ാം വാർഷികത്തിന്റെ ഭാഗമായി, മലയാളചലച്ചിത്ര സൗഹൃദ വേദി ഏർപ്പെടുത്തിയ രാജാഹരിശ്ചന്ദ്ര അവാർഡിന് അർഹനായത് - കൈതപ്രം ദാമോദരൻ നമ്പൂതിരി
ഇന്ത്യയിലെ ഭൂമിയുടെ (സ്ഥലങ്ങളുടെ )എല്ലാ വിവരങ്ങളും ക്രോഡീകരിച്ചുകൊണ്ട് വിവരങ്ങൾ ലഭ്യമാക്കുന്ന കേന്ദ്രസർക്കാരിന്റെ ജിയോ പോർട്ടൽ - മാതൃഭൂമി
ഐക്യരാഷ്ട്ര സംഘടനയുടെ പുതിയ കർമ്മപരിപാടിയായ ജി 20 ലാൻഡ് ഇനിഷ്യേറ്റീവിനായി ലോഗോ തയ്യാറാക്കിയ മലയാളി - കെ കെ ഷിബിൻ
ട്രെയിനുകളുടെ കൂട്ടിയിടി തടയാൻ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതിക ഉപകരണം - കവച്
തിരഞ്ഞെടുത്ത 1000 സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളെ ഒരു ലക്ഷം കോടി വിറ്റുവരവിലേക്ക് ഉയർത്താനുള്ള പദ്ധതി പദ്ധതി - മിഷൻ 1000
ത്രിപുരയിലെ ആദ്യ വനിതാ മ്യൂസിക് ബാൻഡ് - മേഘബാലിക
പെലെയും മറഡോണയും സ്വർഗ്ഗത്തിൽ പന്ത് തട്ടുമ്പോൾ എന്ന ചെറുകഥ രചിച്ചത് - സുധീർകുമാർ
ഭാരതീയ ഭാഷാ പരിഷത്തിന്റെ യുവ സാഹിത്യ പുരസ്കാരം ലഭിച്ചത് - എൻ എസ് സുമേഷ് കൃഷ്ണൻ
മലബാർ കാൻസർ സെന്ററിൽ ചികിത്സയ്ക്കെത്തുന്ന രോഗികൾക്ക് താമസിക്കാനായി സ്ഥാപിച്ച ആശ്രയ ചാരിറ്റബിൾ സൊസൈറ്റി സാന്ത്വന കേന്ദ്രം ആരുടെ പേരിലാണ് പുനർനാമകരണം ചെയ്യുന്നത് - കോടിയേരി ബാലകൃഷ്ണൻ
രാജ്യത്തെ സ്വയം പര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങളുള്ള പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടത് - വീയപുരം (ആലപ്പുഴ)
രാജ്യത്ത് കടുവ സംരക്ഷണത്തിൽ ഒന്നാമത് എത്തിയത് - പെരിയാർ കടുവ സങ്കേതം
റെയിൽവേ ബോർഡ് ചെയർമാൻ - അനിൽകുമാർ ലഹോട്ടി
ലോക ചെസ് അർമാഗെഡൻ ഏഷ്യ ആൻഡ് ഓഷ്യാനിയ വിഭാഗത്തിൽ ജേതാവായ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ - ഡി ഗുകേഷ്