Ticker

6/recent/ticker-posts

Header Ads Widget

പ്രധാന സംഭവങ്ങൾ - 2023 ഒക്ടോബർ

 പ്രധാന  സംഭവങ്ങൾ - 2023 ഒക്ടോബർ (Current Affairs - 2023 October)

  1. ഏഷ്യൻ ഗെയിംസിൽ മലയാളി താരങ്ങളായ എം.ശ്രീശങ്കർ പുരുഷ ലോങ്ജംപിൽ വെളളിയും ജിൻസൺ ജോൺസൺ 1500 മീറ്റർ ഓട്ടത്തിൽ വെങ്കലവും സ്വന്തമാക്കി.
  2. കോവിഡിനെതിരായ എംആർഎൻഎ വാക്സീൻ വികസിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ കണ്ടെത്തിയ ഡോ. കാറ്റലിൻ കാരിക്കോയ്ക്കും ഡോ. ഡ്രൂ വൈസ്‌മനും വൈദ്യശാസ്ത്ര നൊബേൽ സമ്മാനം. 1.1 കോടി സ്വീഡിഷ് ക്രോണയാണ് (8.3 കോടി രൂപ) സമ്മാനത്തുക.
  3. ഓൾ മുംബൈ അസോസിയേഷന്റെ (അമ്മ) മികച്ച സാമൂഹിക പ്രവർത്തകർക്കുള്ള പ്രഥമ ഉമ്മൻചാണ്ടി അവാർഡ് (25,000 രൂപ) മേധ പട്കർക്ക് സമ്മാനിച്ചു.
  4. ആൻ ലുലിയെർ (സ്വീഡൻ), പിയർ അഗസ്റ്റീനി (യുഎസ്), ഫെറെൻസ് ക്രോസ് (ജർമനി) എന്നിവർക്ക് ഫിസിക്സ് നൊബേൽ പുരസ്കാരം. പ്രകാശത്തിന്റെ അതിസൂക്ഷ്മ കണങ്ങൾ സൃഷ്ടിച്ചതിനാണിത്.
  5. നാനോടെക്നോളജിയിൽ വിപ്ലവത്തിനു വഴിവച്ച ക്വാണ്ടം ഡോട്ടുകളുടെ കണ്ടെത്തലിനു കാരണക്കാരായ മൗംഗി ബാവേണ്ടി, ല്യൂയി ബ്രസ്, അലക്സി എകിമോവ് എന്നീ ശാസ്ത്രജ്ഞർക്ക് രസതന്ത്ര നൊബേൽ.
  6. മനോരമ ന്യൂസ് ടിവി ചാനലിന്റെ 2022ലെ ‘ന്യൂസ് മേക്കർ’ പുരസ്കാരം ശശി തരൂരിന് സമ്മാനിച്ചു
  7. സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നോർവീജിയൻ നാടകകൃത്തും നോവലിസ്റ്റുമായ യോൻ ഫോസെയ്ക്കു ലഭിച്ചു.
  8. ഇറാനിൽ സ്ത്രീകളുടെ അവകാശപ്രക്ഷോഭങ്ങൾക്കു നേതൃത്വം നൽകിയതിനു ഭരണകൂടം ജയിലിൽ അടച്ച നർഗീസ് മുഹമ്മദിക്ക് സമാധാന നൊബേൽ സമ്മാനം ലഭിച്ചു.
  9. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയ കേരള ശാസ്ത്രപുരസ്‌കാരത്തിന് (2 ലക്ഷം രൂപ) അഗ്രോഫോറസ്ട്രി വിദഗ്ധന്‍ പി.കെ. രാമചന്ദ്രൻ നായർ (ഫ്ലോറിഡ സർവകലാശാല) അർഹനായി.
  10. ഹമാസ് ആക്രമണത്തെത്തുടർന്ന് ഇസ്രയേൽ – പാലസ്തീൻ യുദ്ധത്തിന് തുടക്കം. ?
  11. വിക്രം സാരാഭായ് സയൻസ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ വിക്രം സാരാഭായ് വിജ്ഞാൻ പുരസ്കാരം ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥിന് സമർപ്പിച്ചു.
  12. ബിഹാറിൽ ജാതി സെൻസസ് ആരംഭിച്ചു.
  13. 19–ാം ഏഷ്യൻ ഗെയിംസിന് ചൈനയിലെ ഹാങ്ചോയിൽ സമാപനം. മെഡൽ പട്ടികയിൽ ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവർ മുന്നിൽ. 28 സ്വർണവും 38 വെള്ളിയും 41 വെങ്കലവുമായി 107 മെഡലുകളോടെ ഇന്ത്യ നാലാം സ്ഥാനത്ത്. ജപ്പാനിലെ നഗോയ നഗരം 2026 ഗെയിംസ് വേദിയാകും.
  14. ഇന്ത്യൻ വ്യോമസേനയുടെ പുതിയ പതാക സേനാമേധാവി എയർ ചീഫ് മാർഷൽ വി.ആർ.ചൗധരി പുറത്തിറക്കി. ത്രിവർണവും വ്യോമസേനാ ചിഹ്നവും (‘ക്രെസ്റ്റ്)’ ആലേഖനം ചെയ്തതാണിത്.
  15. മിസോറം, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ 7 മുതൽ 30 വരെ നടക്കും. വോട്ടെണ്ണൽ ഡിസംബർ മൂന്നിന്.
  16. ഹാർവഡ് സർ‍വകലാശാലയിലെ പ്രഫ. ക്ലോഡിയ ഗോൾഡിന് സാമ്പത്തിക നൊബേൽ പുരസ്കാരം. തൊഴിലിടങ്ങളിലെ വനിതാപ്രാതിനിധ്യത്തെയും ജെൻഡർ അസന്തുലിതാവസ്ഥയെയും പറ്റിയുള്ള പഠനത്തിനാണിത്.
  17. ഇന്ത്യൻ ബാഡ്മിന്റൻ സഖ്യം സാത്വിക്സായ്‌രാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും പുരുഷ ഡബിൾസ് ലോകറാങ്കിങ്ങിലും ഒന്നാമത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ കൂട്ടുകെട്ടാണ്.
  18. മോഹിനിയാട്ടം നർത്തകി ഡോ.ഐശ്വര്യ വാരിയർക്ക് ഗുജറാത്ത് സംഗീത നാടക അക്കാദമിയുടെ ‘ഗുജറാത്ത് ഗൗരവ്’ പുരസ്കാരം.
  19. ലോക് താന്ത്രിക് ജനതാദൾ (എൽജെഡി) രാഷ്ട്രീയ ജനതാദളുമായി (ആർജെഡി) ലയിച്ചു.
  20. ആഗോള പട്ടിണി സൂചികയിൽ (ജിഎച്ച്ഐ) 125 രാജ്യങ്ങളിൽ ഇന്ത്യ 111–ാം സ്ഥാനത്ത്.
  21. ബംഗാൾ ഗവർണർ നൽകുന്ന ‘ഗവർണേഴ്സ് ബംഗ ഭാരത് സമ്മാൻ 2023’ (അര ലക്ഷം രൂപ) പ്രഫ.എം.കെ.സാനുവിന് സമർപ്പിച്ചു.
  22. ഇസ്രയേലിൽനിന്നുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന ‘ഓപ്പറേഷൻ അജയ്‌’യുടെ ഭാഗമായുള്ള ആദ്യസംഘം ഡൽഹിയിലെത്തി.
  23. ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കി. ഓഗസ്റ്റ് 23നായിരുന്നു ചന്ദ്രയാൻ–3 വിജയം.
  24. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്കുള്ള ആദ്യകപ്പൽ ‘ഷെൻ ഹുവ 15’ ന് ഔദ്യോഗിക സ്വീകരണം.
  25. വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി ഐക്യരാഷ്ട്ര സംഘടനയിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി നിയമിച്ചു.
  26. ട്വന്റി20 ക്രിക്കറ്റ്, ഫ്ലാഗ് ഫുട്ബോൾ, ലക്രോസ് (സിക്‌സ്), സ്ക്വാഷ്, ബേസ്ബോൾ – സോഫ്റ്റ്ബോൾ എന്നിവയെ 2028ലെ ലൊസാഞ്ചലസ് ഒളിംപിക്സ് മുതൽ ഉൾപ്പെടുത്താൻ രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ (ഐഒസി) അനുമതി.
  27. യൂറോപ്യൻ യൂണിയൻ പാർലമെന്റിന്റെ മനുഷ്യാവകാശത്തിനുള്ള ബഹുമതിയായ സഖറോവ് പുരസ്കാരം ഇറാനിൽ കൊല്ലപ്പെട്ട മഹ്സ അമിനിക്കും ‘വുമെൻ, ലൈഫ്, ഫ്രീഡം’ വനിതാ പ്രസ്ഥാനത്തിനും നൽകും.
  28. ഹാർമണി ഫൗണ്ടേഷന്റെ (മുംബൈ) മദർ തെരേസ സ്മാരക പുരസ്കാരം ഇറാനിലെ മനുഷ്യാവകാശ പ്രവർത്തകയും സമാധാന നൊബേൽ ജേതാവുമായ നർഗീസ് മുഹമ്മദിക്ക്.
  29. സപ്തരാഷ്ട്ര സഖ്യമായ ബിംസ്ടെകിന്റെ (ബേ ഓഫ് ബംഗാൾ ഇനിഷ്യേറ്റീവ് ഫോർ മൾട്ടി–സെക്ടറൽ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് കോ–ഓപ്പറേഷൻ) സെക്രട്ടറി ജനറലായി ഇന്ത്യയുടെ ഇന്ദ്ര മണി പാണ്ഡെയെ തിരഞ്ഞെടുത്തു.
  30. സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ പാലക്കാടിന് ട്രിപ്പിൾ കിരീടം. മലപ്പുറം, കോഴിക്കോട് അടുത്ത സ്ഥാനങ്ങളിൽ.
  31. യുകെയിലെ സാമൂഹികശാസ്ത്രരംഗത്തെ ഗവേഷണങ്ങൾക്കുള്ള ലെവർഹ്യൂം പുരസ്കാരം ഓക്സ്ഫഡ് സർവകലാശാലയിലെ ഇന്ത്യക്കാരായ അമിയ ശ്രീനിവാസൻ, റിഥി കശ്യപ് എന്നിവരുൾപ്പെടെ 30 പേർക്ക്. ഓരോരുത്തർക്കും ഒരു ലക്ഷം പൗണ്ട് (ഒരു കോടി രൂപ) വീതം ലഭിക്കും.
  32. കേരള കലാമണ്ഡലം കൽപിത സർവകലാശാലയുടെ വൈസ് ചാൻസലറായി പ്രഫ. ബി. അനന്തകൃഷ്ണനെ നിയമിച്ചു.
  33. ഗുരു ഗോപിനാഥ് നടന ഗ്രാമത്തിലെ വൈസ് ചെയർപഴ്സനായി ഭരതനാട്യം നർത്തകി ഡോ.രാജശ്രീ വാരിയരെ നിയമിച്ചു.
  34. മുന്നാക്ക സമുദായ ക്ഷേമ കോർപറേഷൻ (സമുന്നതി) ചെയർമാനായി കെ.ജി.പ്രേംജിത്തിന് പുനർനിയമനം നൽകി.
  35. എയർ മാർഷൽ സാധന‌ സക്സേന നായർ സായുധസേന ഹോസ്പിറ്റൽ സർവീസസ് ഡയറക്ടർ ജനറലായി. ഒറ്റപ്പാലം സ്വദേശി റിട്ട. എയർ മാർഷൽ കെ.പി.നായരുടെ ഭാര്യയായ സാധന ഈ പദവിയിലെത്തിയതോടെ ഇവർ വ്യോമസേനയിൽ എയർമാർഷൽ റാങ്കിലെത്തുന്ന ആദ്യ ദമ്പതികളായി.
  36. കേരള ഹൈക്കോടതി അഡീഷനൽ ജഡ്ജിമാരായി ജോൺസൺ ജോൺ, ജി.ഗിരീഷ്, സി.പ്രദീപ്കുമാർ എന്നിവർ ചുമതലയേറ്റു. ഇതോടെ കേരള ഹൈക്കോടതിയിൽ 36 ജഡ്ജിമാരാകും. 47 ആണ് അനുവദനീയ അംഗബലം.
  37. യുഎസ് ശാസ്ത്ര ബഹുമതിയായ വൈറ്റ് ഹൗസ് നാഷനൽ മെഡൽ ഇന്ത്യൻ ശാസ്ത്രജ്ഞരായ അശോക് ഗാഡ്ഗിൽ, സുബ്ര സുരേഷ് എന്നിവർക്കു സമ്മാനിച്ചു.
  38. ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ചറി (40 പന്തിൽ) നേടി ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്‌വെൽ.
  39. ത്രിപുര ഗവർണറായി ഇന്ദ്രസേന റെഡ്ഡി നല്ലു ചുമതലയേറ്റു
  40. യുഎസ് ജനപ്രതിനിധി സഭയുടെ സ്പീക്കറായി മൈക്ക് ജോൺസണെ തിരഞ്ഞെടുത്തു.
  41. സ്റ്റാൻഫഡ് സർവകലാശാലയിലെ ഇന്ത്യൻ വംശജനായ പ്രഫസർ ഇമെരിറ്റസ് ആരോഗ്യസ്വാമി പോൾരാജിന് വിഖ്യാതമായ ഫാരഡെ മെഡൽ ലഭിച്ചു. 4ജി, 5ജി മൊബൈൽ സാങ്കേതികവിദ്യ, വൈഫൈ തുടങ്ങിയവയുടെ നെടുംതൂണായ മിമോ വയർലെസിന്റെ കണ്ടുപിടുത്തത്തിനാണ് പുരസ്കാരം.
  42. മാന്ത്രികൻ അശ്വിൻ പരവൂരിന് മാജിക്കിലെ ഓസ്കർ എന്നറിയപ്പെടുന്ന മെർലിൻ
  43. വയലാർ പുരസ്കാരം (ഒരു ലക്ഷം രൂപ) ശ്രീകുമാരൻ തമ്പിക്ക് സമ്മാനിച്ചു. ‘ജീവിതം ഒരു പെൻഡുലം’ എന്ന ആത്മകഥയ്ക്കാണ് പുരസ്കാരം.
  44. കേന്ദ്ര വിനോദസഞ്ചാര വകുപ്പിന്റെ ബെസ്റ്റ് ടൂറിസം വില്ലേജ് മത്സരത്തിൽ ഇടുക്കി ജില്ലയിലെ കാന്തല്ലൂർ‍ പഞ്ചായത്ത് ഗോൾഡ്‌ അവാർഡ് നേടി
  45. എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ പ്രസിഡന്റായി ‘ദ് കാരവൻ’ എഡിറ്റർ അനന്ത് നാഥിനെയും ജനറൽ സെക്രട്ടറിയായി ഇൻ ചീഫ് റൂബെൻ ബാനർജിയെയും തിരഞ്ഞെടുത്തു.
  46. കോഴിക്കോട് സ്വദേശി കെ.പി.വിശാലിന് 2.36 കോടി രൂപയുടെ മേരി ക്യൂറി ഇൻഡസ്്രിയൽ പിഎച്ച്ഡി ഫെലോഷിപ് ലഭിച്ചു.
  47. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ (പിടിഐ) ചെയർമാനായി കെ.എൻ.ശാന്ത്കുമാറിനെ (ഡെക്കാൻ ഹെറൾഡ്) ഹിന്ദുസ്ഥാൻ ടൈംസ് സിഇഒ പ്രവീൺ സോമേശ്വറാണ് വൈസ് ചെയർമാൻ.
  48. ഫ്രാൻസ് ഫുട്ബോൾ മാസികയുടെ പ്രശസ്തമായ ബലോൻ ദ് ഓർ പുരസ്കാരം ലയണൽ മെസ്സിക്ക്. എട്ടാം തവണയാണിത് മെസ്സിക്ക് ലഭിക്കുന്നത്.
  49. ജാർഖണ്ഡ് മുൻമുഖ്യമന്ത്രി രഘുബർ ദാസ് ഒഡീഷ ഗവർണറായി അധികാരമേറ്റു.
  50. കോഴിക്കാടിന് യുനെസ്കോയുടെ സാഹിത്യനഗര പദവിയും മധ്യപ്രദേശിലെ ഗ്വാളിയോറിന് സംഗീത നഗരപദവിയും ലഭിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍