Ticker

6/recent/ticker-posts

Header Ads Widget

പ്രധാന സംഭവങ്ങൾ - 2023 സെപ്റ്റംബർ

പ്രധാന  സംഭവങ്ങൾ - 2023 സെപ്റ്റംബർ (Current Affairs - 2023 September)

 1. സൂറിക് ഡയമണ്ട് ലീഗ് പുരുഷ ജാവലിൻത്രോയിൽ ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാൽഡെജും നീരജ് ചൊപ്രയും ആദ്യസ്ഥാനങ്ങളിൽ.
 2. പുണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റായി നടന്‍ ആർ.മാധവനെ നിയമിച്ചു.
 3. റെയിൽവേ ബോർഡിന്റെ ആദ്യ വനിതാ അധ്യക്ഷയായി ജയ വർമ സിൻഹ ചുമതലയേറ്റു.
 4. ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ1 വിക്ഷേപണം വിജയം. 125 ദിവസത്തിനുശേഷം 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഒന്നാം ലെഗ്രാഞ്ചേ ബിന്ദു (എൽ1)വിനു ചുറ്റുമുള്ള സാങ്കൽപിക ഭ്രമണപഥത്തില്‍ എത്തും.
 5. ഫൈവ്സ് ഹോക്കി പുരുഷ ഏഷ്യാ കപ്പ് ടൂർണമെന്റ് ഫൈനലിൽ പാക്കിസ്ഥാനെ തോൽപിച്ച് ഇന്ത്യ ജേതാക്കളായി.
 6. ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് ഇക്വസ്ട്രിയൻ സ്പോർട്സ് സംഘടിപ്പിച്ച ഇക്വസ്‌ട്രിയൻ വേൾഡ് എൻഡ്യുറൻസ് ചാംപ്യൻഷിപ്പിലെ നാലു ഘട്ടങ്ങളും വിജയകരമായി പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ വനിതയായായി തിരൂർ കൽപകഞ്ചേരി സ്വദേശി നിദ അൻജും ചേലാട്ട്.
 7. കേരള ഹൈക്കോടതിയിലെ അഡീഷനൽ ജ‍ഡ്ജി ജസ്റ്റിസ് സി.എസ്.സുധയെ സ്ഥിരം ജഡ്ജിയായി നിയമിച്ചു.
 8. യുഎഇയുടെ സുൽത്താൻ അൽ നെയാദിയും സംഘവും 6 മാസത്തെ ബഹിരാകാശ ദൗത്യം വിജയകരമായി പൂർത്തിയാക്കി ഭൂമിയിൽ തിരിച്ചെത്തി.
 9. ഒരു സീസണിൽ തുടർച്ചയായി 10 ഗ്രാൻപ്രി വിജയമെന്ന റെക്കോർഡ് ഡച്ചുകാരൻ മാക്സ് വേർസ്റ്റപ്പന്. 2013ൽ സെബാസ്റ്റ്യൻ വെറ്റൽ സ്ഥാപിച്ച 9 വിജയങ്ങളുടെ റെക്കോർഡാണ് തിരുത്തിയത്.
 10. കേരളത്തിലെ ജില്ലകളിൽ വലുപ്പത്തിൽ ഒന്നാം സ്ഥാനം ഇടുക്കിയും (4612 ചതുരശ്ര കിലോമീറ്റർ) രണ്ടാം സ്ഥാനം പാലക്കാടുമായി (4482 ചതുരശ്ര കിലോമീറ്റർ) . എറണാകുളം ജില്ലയിലെ കുട്ടമ്പുഴ വില്ലേജിന്റെ ഭാഗമായിരുന്ന 12718.5095 ഹെക്ടർ ഭരണ സൗകര്യത്തിനായി ഇടമലക്കുടി വില്ലേജിലേക്കു കൂട്ടിച്ചേർത്തതോടെയാണിത്.
 11. ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ രോഹിത് ശർമ നയിക്കും. ഹാർദിക് പാണ്ഡ്യ വൈസ് ക്യാപ്റ്റൻ.
 12. കോഗ്നിസന്റ് സിഎംഡിയും മലയാളിയുമായ രാജേഷ് നമ്പ്യാർ നാസ്കോം ചെയർപഴ്സനായി നിയമിതനായി.
 13. ചന്ദ്രനിൽ പര്യവേക്ഷണ പേടകം ഇറക്കുന്നതിനുള്ള ജപ്പാന്റെ ദൗത്യം വിജയകരമായി വിക്ഷേപിച്ചു.
 14. പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ 37,719 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു.
 15. യുഎസ് ഓപ്പൺ പുരുഷ ഡബിൾസ് ഫൈനലിൽ ഇന്ത്യൻ വംശജനായ രാജീവ് റാം– ജോ സാലിസ്ബറി സഖ്യത്തോട് രോഹൻ ബൊപ്പണ്ണ– മാത്യു എബ്ഡൻ സഖ്യം തോറ്റു. ഗ്രാൻസ്‌ലാം ഫൈനൽ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോർഡിന് ബൊപ്പണ്ണ ഉടമായായി.
 16. ന്യൂഡൽഹിയിൽ തുടങ്ങിയ ജി20 ഉച്ചകോടിയിൽ ആഫ്രിക്കൻ യൂണിയനു സ്ഥിരാംഗത്വം നൽകി.
 17. ബ്രസീലിന് വേണ്ടിയുള്ള ഗോൾനേട്ടത്തിൽ നെയ്മാർ പെലെയെ മറികടന്നു. 125 രാജ്യാന്തര മത്സരങ്ങളിൽ നിന്ന് നെയ്മാർക്ക് 79 ഗോളുകളായി. പെലെയ്ക്ക് 92 മത്സരങ്ങളിൽ നിന്ന് 77 ഗോളുകൾ.
 18. ജി20 അധ്യക്ഷ പദവി പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്നു ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ ഔപചാരികമായി ഏറ്റെടുത്തു.
 19. യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം യുഎസ് താരം കൊക്കോ ഗോഫിന്. ഫൈനലിൽ ബെലാറൂസിന്റെ അരീന സബലേങ്കയെ തോൽപിച്ചു.
 20. ഇന്തൊനീഷ്യ മാസ്റ്റേഴ്സ് സൂപ്പർ 100 ബാഡ്മിന്റനിൽ മലയാളി താരം കിരൺ ജോർജിന് കിരീടം. ഫൈനലിൽ ജപ്പാന്റെ കു തകഹാഷിയെ തോൽപിച്ചു.
 21. ബംഗ്ലദേശിനെ 2–0ന് തോൽപിച്ച് ഇന്ത്യ സാഫ് അണ്ടർ 16 ഫുട്ബോൾ ചാംപ്യന്മാരായി.
 22. യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ റഷ്യൻ താരം ഡാനിൽ മെദ്‌വദെവിനെ തോൽപിച്ച് സെ‍ർബിയൻതാരം ജോക്കോവിച്ച് വിജയിയായി. 24–ാം ഗ്രാൻസ്‌ലാം കിരീടനേട്ടമാണ്.
 23. 2022 ലെ മികച്ച ശാസ്ത്രഗവേഷകർക്കുള്ള സിഎസ്ഐആറിന്റെ പുരസ്കാരം ശാന്തി സ്വരൂപ് ഭട്നാഗർ പുരസ്കാരം (5 ലക്ഷം രൂപ) ഡോ.എ.ടി.ബിജു ഉൾപ്പെടെ 12 പേർക്ക്.
 24. മണിതൂക്കി ആദിവാസി ഊരിലെ പരപ്പി അമ്മ സസ്യ ജനിതക സംരക്ഷണത്തിനുള്ള ദേശീയ പുരസ്കാരം രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ഏറ്റുവാങ്ങി. 1.5 ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമാണു പുരസ്കാരം. ‘മക്കൾ വളർത്തി(കൂന്താണി)’ എന്ന അപൂർവ ഇനം കൈതച്ചക്ക സംരക്ഷിച്ചു വളർത്തിയതിനാണിത്.
 25. ഇന്ത്യൻ വംശജനായ തർമൻ ഷൺമുഖരത‍്നം സിംഗപ്പൂര്‍ പ്രസിഡന്റായി അധികാരമേറ്റു. 6 വർഷമാണു കാലാവധി.
 26. സംസ്ഥാന സിനിമാ പുരസ്കാര സമർപ്പണ വേദിയിൽ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി.ഡാനിയേൽ പുരസ്കാരം സംവിധായകൻ ടി.വി.ചന്ദ്രനും ടിവി മേഖലയിലെ സമഗ്ര സംഭാവന പുരസ്കാരം സംവിധായകൻ ശ്യാമപ്രസാദും ഏറ്റുവാങ്ങി.
 27. ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻസ് (എബിസി) ചെയർമാനായി ആർ.കെ.സ്വാമി ഹൻസ ഗ്രൂപ്പിന്റെ ശ്രീനിവാസൻ കെ.സ്വാമിയെ തിരഞ്ഞെടുത്തു. മലയാള മനോരമ ചീഫ് അസോഷ്യേറ്റ് എഡിറ്റർ റിയാദ് മാത്യുവാണ് ഡപ്യൂട്ടി ചെയർമാൻ.
 28. രാജ്യാന്തര സന്നദ്ധ സംഘടനയായ ഹെൽപേജ് ഇന്റർനാഷനലിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി ചെറിയാൻ മാത്യൂസ് നിയമിതനായി.
 29. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്പെഷൽ ഡയറക്ടർ രാഹുൽ നവീൻ ഇൻ–ചാർജ് ഡയറക്ടറായി നിയമിതനായി.
 30. ഏഷ്യാകപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യയ്ക്ക്. ഫൈനലിൽ ശ്രീലങ്കയ്ക്കെതിരെ 10 വിക്കറ്റ് വിജയം
 31. ബംഗാളിലെ വിഖ്യാത സർവകലാശാലാകേന്ദ്രമായ ശാന്തിനികേതൻ യുനെസ്കോയുടെ ലോക പൈതൃകപ്പട്ടികയിൽ ഇടംനേടി.
 32. പുതിയ പാർലമെന്റ് മന്ദിരത്തില്‍ ആദ്യ സമ്മേളനം. പഴയ പാർലമെന്റ് മന്ദിരത്തിന് ഭരണഘടനാമന്ദിരം (സംവിധാൻ സദൻ) എന്ന പേര് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
 33. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈജ്ഞാനിക പുരസ്കാരങ്ങൾ (ഒരു ലക്ഷം രൂപ) അഭിലാഷ് മലയിൽ, ഡോ. അശോക് എ.ഡിക്രൂസ്, ഡോ. ഇ.രതീഷ്, ആശാലത എന്നിവർക്ക് സമ്മാനിച്ചു.
 34. കാർഷിക മേഖലയിലെ ഗവേഷണത്തിനുള്ള നോർമൻ ഇ.ബോർലോഗ് ഭക്ഷ്യ സമ്മാനം (രണ്ടര ലക്ഷം ഡോളർ; 2 കോടിയിലേറെ രൂപ) ഇന്ത്യൻ ശാസ്ത്രജ്ഞ ഡോ. സ്വാതി നായക്കിന്.
 35. പാർലമെന്റ് - നിയമസഭാ റിപ്പോർട്ടിങ്ങിലെ മികവിനുള്ള ടി.വി.ആർ.ഷേണായ് മാധ്യമപുരസ്കാരം (ഒരു ലക്ഷം രൂപ) രാജ്‌ദീപ് സർദേശായിക്ക് (ഇന്ത്യ ടുഡേ).
 36. രാജ്യത്തെ ഏറ്റവും മികച്ച ടൂറിസം ഗ്രാമമായി ബംഗാൾ മുർഷിദാബാദ് ജില്ലയിലെ കിരിതേശ്വരി ഗ്രാമം തിരഞ്ഞെടുക്കപ്പെട്ടു.
 37. ആലപ്പുഴ സ്വദേശി പ്രഫ. എസ്. ഇന്ദു ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലറായി നിയമിതയായി.
 38. 19–ാം ഏഷ്യൻ ഗെയിംസിന് ചൈനയിലെ ഹാങ്ചോ ഒളിംപിക്സ് സ്പോർട്സ് സെന്റർ സ്റ്റേഡിയത്തിൽ തുടക്കം.
 39. ഭൂമിയിൽനിന്ന് 8 കോടി കിലോമീറ്റർ അകലെയുള്ള ബെന്നു ഛിന്നഗ്രഹത്തിൽനിന്നു കല്ലും മണ്ണുമായി നാസയുടെ 2016ൽ വിക്ഷേപിച്ച ഒസിരിസ് ദൗത്യപേടകം ഭൂമിയിൽ തിരിച്ചെത്തി.
 40. സാമൂഹികനീതി വകുപ്പിന്റെ വയോസേവന ആജീവനാന്ത പുരസ്കാരം (ഒരു ലക്ഷം രൂപ) നടൻ മധുവിനും കർഷകൻ ചെറുവയൽ കെ.രാമനും അർഹരായി.
 41. കെ.ആർ.നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിന്റെ ഡയറക്ടറായി പി.ആർ.ജിജോയ് ചുമതലയേറ്റു.
 42. മുൻ വിദേശകാര്യ സെക്രട്ടറി കൻവാൽ സിബലിനെ ജെഎൻയു ചാൻസലറായി നിയമിച്ചു.
 43. രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരെ നടി വഹീദാ റഹ്‌മാന് ‌സമ്മാനിക്കും.
 44. കേരളത്തിലെ പ്രളയം പശ്ചാത്തലമാക്കി ജൂഡ് ആന്തണി ജോസഫ് ഒരുക്കിയ മലയാളം സിനിമ ‘2018’ ഓസ്കർ വിദേശഭാഷാവിഭാഗത്തിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി. ഗുരു (1997),‘ആദാമിന്റെ മകൻ അബു’ (2011), ‘ജല്ലിക്കെട്ട്’ (2020) എന്നിവയാണു മുൻപു ഓസ്കറിൽ ഇന്ത്യയുടെ എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട മലയാളസിനിമകൾ.
 45. നെതർലൻഡ്സിലെ ആംസ്റ്റർഡാമിൽ നടന്ന സെപ്റ്റിമിയസ് അവാർഡ്സിൽ മികച്ച ഏഷ്യൻ നടനുള്ള പുരസ്കാരം ടൊവിനോ തോമസ് നേടി.
 46. കേന്ദ്ര വിനോദസഞ്ചാര വകുപ്പിന്റെ ബെസ്റ്റ് ടൂറിസം വില്ലേജ് മത്സരത്തിൽ ഇടുക്കി ജില്ലയിലെ കാന്തല്ലൂർ‍ പഞ്ചായത്ത് ഗോൾഡ്‌ അവാർഡ് നേടി
 47. ലോക്സഭയിലും നിയമസഭകളിലും 33% സീറ്റ് വനിതകൾക്കായി സംവരണം ചെയ്യുന്ന ഭരണഘടനാ ഭേദഗതി രാഷ്ട്രപതിയുടെ അംഗീകാരത്തോടെ വിജ്ഞാപനം ചെയ്തു. ഭരണഘടനയുടെ 106–ാം ഭേദഗതിയാണിത്.
 48. യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അംഗമായി ദിനേശ് ദാസ സത്യപ്രതിജ്ഞ ചെയ്തു. 6 വർഷത്തേക്കാണ് നിയമനം.
 49. ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റിയുടെ (ഐഎൻഎസ്) പ്രസിഡന്റ് ആയി ഹിന്ദി ദിനപത്രം ആജ് സമാജിന്റെ രാകേഷ് ശർമയെ തിരഞ്ഞെടുത്തു. എം.വി.ശ്രേയാംസ് കുമാർ (മാതൃഭൂമി) ഡപ്യൂട്ടി പ്രസിഡന്റ്.
 50. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ (പിടിഐ) ചെയർമാനായി കെ.എൻ.ശാന്ത്കുമാറിനെ (ഡെക്കാൻ ഹെറൾഡ്) ഹിന്ദുസ്ഥാൻ ടൈംസ് സിഇഒ പ്രവീൺ സോമേശ്വറാണ് വൈസ് ചെയർമാൻ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍