അക്കിത്തത്തിന് ലഭിച്ച പ്രധാന പുരസ്കാരങ്ങൾ
- പത്മശ്രീ (2017)
- ജ്ഞാനപീഠം (2019)
- കേരള സാഹിത്യ അക്കാദമി അവാർഡ് (ബലിദർശനം–1972)
- കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (1973)
- ഓടക്കുഴൽ അവാർഡ് (1974)
- സഞ്ജയൻ പുരസ്കാരം (1952)
- പത്മപ്രഭ പുരസ്കാരം (2002)
- അമൃതകീർത്തി പുരസ്കാരം (2004)
- മധ്യപ്രദേശ് സർക്കാരിന്റെ കബീർ സമ്മാനം (2007)
- മൂർത്തീദേവി പുരസ്കാരം (2009)
- എഴുത്തച്ഛൻ പുരസ്കാരം (2008)
- വയലാർ അവാർഡ് -2012
- ആശാൻ പുരസ്കാരം (1994)
- ഉള്ളൂർ പുരസ്കാരം (1994)
- ലളിതാംബിക അന്തർജനം അവാർഡ് (1996)
- വള്ളത്തോൾ സമ്മാനം (1996)
- സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് (1998) ∙
- ബാലാമണിയമ്മ പുരസ്കാരം
- തൃപ്പൂണിത്തുറ സംസ്കൃത കോളജിന്റെ ‘സാഹിത്യനിപുണ’ ബിരുദവും സുവർണമുദ്രയും (1973)
- പട്ടാമ്പി സംസ്കൃത കോളജിന്റെ ‘സാഹിത്യരത്ന’ ബിരുദവും സുവർണമുദ്രയും (1973)
- കൊച്ചി വിശ്വസംസ്കൃത പ്രതിഷ്ഠാനത്തിന്റെ ‘പണ്ഡിതരത്ന’ ബിരുദം (1997)
അക്കിത്തത്തിന്റെ പ്രധാന കൃതികൾ
- കവിത
ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ഇടിഞ്ഞുപൊളിഞ്ഞ ലോകം, ഒരുകുല മുന്തിരിങ്ങ, ഒരുകുടന്ന നിലാവ്, വീരവാദം, വളകിലുക്കം, മനഃസാക്ഷിയുടെ പൂക്കൾ, മധുവിധു, അരങ്ങേറ്റം, മനോരഥം, വെണ്ണക്കല്ലിന്റെ കഥ, കടമ്പിൻ പൂക്കൾ, സഞ്ചാരികൾ, മാനസപൂജ, നിമിഷ ക്ഷേത്രം, പഞ്ചവർണക്കിളികൾ, ബലിദർശനം, കുതിർന്ന മണ്ണ്, ധർമസൂര്യൻ, ദേശസേവിക, പണ്ടത്തെ മേൽശാന്തി
- നാടകം
ഈ എട്ടത്തി നുണയേ പറയൂ
- ചെറുകഥാ സമാഹാരം
അവതാളങ്ങൾ, കാക്കപ്പുള്ളികൾ
- ലേഖന സമാഹാരം
ഉപനയനം, ഹൃദയത്തിലേക്ക് നോക്കി എഴുതൂ, കവിതയിലെ വൃത്തവും ചതുരവും, പൊന്നാനിക്കടൽ.
0 അഭിപ്രായങ്ങള്‍