Ticker

6/recent/ticker-posts

Header Ads Widget

ജ്ഞാനപീഠം - PSC Questions

 

ജ്ഞാനപീഠം 

  • ഇന്ത്യയിൽ സാഹിത്യ മേഖലയിൽ നൽകുന്ന പരമോന്നത പുരസ്കാരങ്ങളിൽ ഒന്നാണ് - ജ്ഞാനപീഠം 
  • ജ്ഞാനപീഠം ട്രസ്റ്റിന്റെ സ്ഥാപകൻ - ശാന്തി പ്രസാദ് ജെയിൻ 
  • ജ്ഞാനപീഠപുരസ്കാരത്തിന്റെ സമ്മാനത്തുക - 11 ലക്ഷം രൂപ 
  • എത്ര ഭാഷകളിലെ സാഹിത്യകൃതികളെയാണ് ജ്ഞാന പീഠത്തിനായി പരിഗണിക്കുന്നത് - 22 ( ഭരണഘടന അംഗീകരിച്ച ഭാഷകൾ ) 
  • ജ്ഞാനപീഠം ഏർപ്പെടുത്തിയ വർഷം - 1961 മെയ് 22 
  • ജ്ഞാനപീഠം ആദ്യമായി നൽകിയ വർഷം - 1965 
  • ആദ്യത്തെ ജ്ഞാനപീഠ ജേതാവ് - ജി . ശങ്കരക്കുറുപ്പ് 
  • സാഹിത്യത്തിനു നൽകിയ സമഗ്രസംഭാവനകളെ പരിഗണിച്ച് ജ്ഞാനപീഠം നൽകി തുടങ്ങിയ വർഷം - 1982 ( 1982 - നു മുൻപുവരെ എഴുത്തുകാരുടെ ഏതെങ്കിലും ഒരു കൃതിയ്ക്കാണ് പുരസ്കാരം നൽകിയിരുന്നത് )
  • 2019- ലെ ജ്ഞാനപീഠ പുരസ്കാര ജേതാവ് - അക്കിത്തം അച്യുതൻ നമ്പൂതിരി ( 55 -ാ മത് ജ്ഞാനപീഠ പുരസ്കാരം ) 
  • ജ്ഞാനപീഠം നേടുന്ന 60 -ാമത്തെ വ്യക്തി - അക്കിത്തം അച്യുതൻ നമ്പൂതിരി
  • ജ്ഞാനപീഠം നേടുന്ന 6 -ാമത്തെ മലയാളി - അക്കിത്തം അച്യുതൻ നമ്പൂതിരി
  • 2018- ലെ ജ്ഞാനപീഠ പുരസ്കാര ജേതാവ് - അമിതാവ് ഘോഷ് 
  • ഇംഗ്ലീഷ് ഭാഷയിൽ ജ്ഞാനപീഠം നേടുന്ന ആദ്യ വ്യക്തി  - അമിതാവ് ഘോഷ് 
  • ഏറ്റവും കൂടുതൽ പ്രാവശ്യം ജ്ഞാനപീഠം നേടിയ ഭാഷ - ഹിന്ദി ( 11 തവണ ) 
  • എസ്.കെ. പൊറ്റക്കാടിന് ജ്ഞാനപീഠ പുരസ്കാരം ലഭിച്ച കൃതി - ഒരു ദേശത്തിന്റെ കഥ 
  • ജ്ഞാനപീഠം ലഭിച്ച ആദ്യ വനിത - ആശാ പുർണ്ണാ ദേവി - 1976 ( ബംഗാളി ) 
  • ആശാപൂർണ്ണ ദേവിയ്ക്ക് ജ്ഞാനപീഠം നേടിക്കൊടുത്ത കൃതി - പഥം പ്രതിശ്രുതി 
  • ജ്ഞാനപീഠം ലഭിച്ച രണ്ടാമത്തെ വനിത - അമൃതപീതം - 1981 ( പഞ്ചാബി ) 
  • കൊങ്കിണി ഭാഷയിൽ ജ്ഞാനപീഠം ലഭിച്ച ഏക സാഹിത്യകാരൻ - രവീന്ദ്ര േഖൽകർ ( 2006 )
  • സംസ്കൃത ഭാഷയിൽ ജ്ഞാനപീഠം ലഭിച്ച ഏക സാഹിത്യകാരൻ - സത്യവത ശാസ്ത്രി ( 2006 ) 
  • ജ്ഞാനപീഠം നേടിയ ആദ്യ നോവലിസ്റ്റ് - താരാശങ്കർ ബന്ദോപാദ്യായ് ( 1966 , ബംഗാൾ )

ജ്ഞാനപീഠം പുരസ്കാരം നേടിയ മലയാളികൾ 

  1. ജി . ശങ്കരകുറുപ്പ് - 1965 
  2. എസ്.കെ. പൊറ്റക്കാട് - 1980 
  3. തകഴി ശിവശങ്കരപിള്ള - 1984 
  4. എം ടി വാസുദേവൻ നായർ - 1995 
  5. ഒ.എൻ.വി. കുറുപ്പ് - 2007 
  6. അക്കിത്തം അച്യുതൻ നമ്പൂതിരി - 2019 
Jnanpith Awards

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍