Ticker

6/recent/ticker-posts

Header Ads Widget

മൗലികാവകാശങ്ങൾ (Fundamental Rights)

 

മൗലികാവകാശങ്ങൾ (Fundamental Rights - Article 12-35) 

  1. ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം ഭാഗത്ത് 12 മുതൽ 35 വരെയുള്ള വകുപ്പുകളിലാണ് മൗലികാവകാശങ്ങളെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് 
  2. മൗലികാവകാശങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത് - യു.എസ്.എ യിൽ നിന്ന് 
  3. ഇന്ത്യയുടെ മാഗ്നാകാർട്ടാ , ഭരണഘടനയുടെ ആണി ക്കല്ല് എന്നിങ്ങനെ അറിയപ്പെടുന്നത് - മൗലികാവകാശങ്ങൾ 
  4. ഭരണഘടന നിലവിൽ വന്ന സമയത്ത് എത്ര തരത്തിലുളള മൗലികാവകാശങ്ങളാണുണ്ടായിരുന്നത് - 7 
  5. എത്ര തരത്തിലുള്ള മൗലികാവകാശങ്ങളാണ് ഭരണഘടനയിൽ ഇപ്പോഴുള്ളത് - 6 (മൗലികാവകാശമായിരുന്ന സ്വത്തവകാശം ഇപ്പോൾ മൗലികാവശമല്ല. സ്വത്തവകാശം ഇപ്പോൾ ഒരു നിയമാവകാശം (Legal Right) / ഭരണഘടനാവകാശം (Constitutional Right) ആണ്.)
  6. സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്ത് ഭേദഗതി - 44 -ാം ഭേദഗതി (1978) 
  7. സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്ത പ്രധാനമന്ത്രി - മൊറാർജി ദേശായി (ജനതാ ഗവൺമെന്റ്) 
  8. ഭരണഘടനയുടെ ഏത് അനുഛേദത്തിലാണ് സ്വത്തവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്നത് - 300 എ (മുൻപ് 31 -ാം അനുചേദത്തിലായിരുന്നു) 
  9. ഭരണഘടനയുടെ ഏത് ഭാഗത്താണ് സ്വത്തവകാശത്തെ ക്കുറിച്ച് പ്രതിപാദിക്കുന്നത് - XII ( മുൻപ് മൂന്നാം ഭാഗത്തായിരുന്നു) 
  10. നിയമത്തിനു മുന്നിൽ എല്ലാവരും തുല്യണെന്ന് പ്രസ്താവിക്കുന്ന ഭരണഘടനാ വകുപ്പ്- അനുഛേദം 14 
  11. മതം, വർഗ്ഗം, ജാതി, ലിംഗം, ജന്മസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു പൗരനോടും വിവേചനം പാടില്ലായെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ് - അനുഛേദം 15 
  12. സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക പരിഗണന നൽകുന്ന ഭരണഘടനാ വകുപ്പ് - 15 -ാം അനുഛേദം 
  13. സർക്കാർ ഉദ്യോഗങ്ങളിൽ അവസര സമത്വം ഉറപ്പു നൽകുന്ന ഭരണഘടനാ വകുപ്പ് - 16 -ാം അനുഛേദം 
  14. അയിത്താചരണവുമായി (Untouchability) ബന്ധപ്പെട്ട് കുറ്റങ്ങൾക്ക് ശിക്ഷ നൽകുന്നത് ഏത് നിയമമനുസരിച്ചാണ് - സിവിൽ അവകാശ സംരക്ഷണ നിയമം (Protection of Civil Rights Act) 1955 
  15. പദവി നാമങ്ങൾ (അക്കാദമിക് , മിലിട്ടറി ഒഴികെ) നിരോധിക്കുന്നത്  - 18 -ാം അനുഛേദം 
  16. ആറ് മൗലിക സ്വാതന്ത്ര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നത്  - 19 -ാം അനുഛേദം 
  17. പത്രസ്വാതന്ത്യം (പരോക്ഷമായി) ഉൾക്കൊള്ളുന്ന ഭരണഘടനാ വകുപ്പ് - 19 -ാം അനുചേദം 
  18. ഫോർത്ത് എസ്റ്റേറ്റ് എന്നറിയപ്പെടുന്നത് - പത്രമാധ്യമങ്ങൾ 
  19. ഫോർത്ത് എസ്റ്റേറ്റ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് - എഡ്മണ്ട് ബുർക്ക് 
  20. ഒരു വ്യക്തിയെ ഒരു കുറ്റത്തിന് ഒന്നിലധികം പ്രാവശ്യം ശിക്ഷിക്കാൻ പാടില്ലെന്നനുശാസിക്കുന്ന ഭരണഘടനാ വകുപ്പ് - അനുഛേദം 20 
  21. ക്രിമിനൽ കേസുകളിൽ ഒരു വ്യക്തിയെ അയാൾക്കെതിരായി തെളിവു നൽകുന്നതിന് പ്രേരിപ്പിക്കാൻ പാടില്ലെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ് - അനുഛേദം 20 
  22. ജീവിക്കുന്നതിനും വ്യക്തി സ്വാതന്ത്യത്തിനുമുള്ള അവകാശം - 21 -ാം അനുഛേദം 
  23. മൗലികാവകാശങ്ങളുടെ അടിത്തറയെന്നറിയപ്പെടുന്നത് - 21 -ാം അനുഛേദം 
  24. പൊതു സ്ഥലങ്ങളിൽ പുക വലിക്കുന്നത് കേരളാ ഹൈക്കോടതി നിരോധിച്ചത് ഭരണഘടനയുടെ ഏത് അനുഛേദമനുസരിച്ചാണ് - 21
  25. മൗലികാവകാശങ്ങളിൽ ഭേദഗതി വരുത്താൻ അധികാരമുള്ളത് - പാർലമെന്റിന് 
  26. അടിയന്തിരാവസ്ഥ സമയങ്ങളിൽ മൗലികാവകാശങ്ങൾ റദു് ചെയ്യുന്നതിനുള്ള അധികാരമുള്ളത് - രാഷ്ട്രപതിക്ക് 
  27. അടിയന്തിരാവസ്ഥ (External Emergency) പ്രഖ്യാപിച്ച ഉടൻ രാഷ്ട്രപതിയുടെ ഇടപെടലില്ലാതെ തന്നെ സ്വാഭാവികമായി റദ്ദാകുന്ന മൗലികാവകാശം - അനുഛേദം 19 (6 തരത്തിലുള്ള സ്വാതന്ത്ര്യങ്ങൾ) 
  28. അടിയന്തിരാവസ്ഥാ സമയങ്ങളിൽ പോലും റദ്ദു ചെയ്യാൻ കഴിയാത്ത മൗലികാവകാശങ്ങൾ - അനുഛേദം 20, 21 
  29. നിയമവിധേയമല്ലാത്ത അറസ്റ്റിനും തടങ്കലിനുമെതിരെ സംരക്ഷണം നൽകുന്ന അനുഛേദം - അനുഛേദം 22 
  30. ഒരാളെ അറസ്റ്റു ചെയ്താൽ 24 മണിക്കൂറിനുള്ളിൽ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ് - അനുഛേദം 22 
  31. കരുതൽ തടങ്കലിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണ ഘടനാ വകുപ്പ് - 22 
  32. കരുതൽ തടങ്കലിലാക്കിയ ഒരു വ്യക്തിയെ വിചാരണ കൂടാതെ എത്രകാലം വരെ തടവിൽ വയ്ക്കാൻ കഴി യും - മൂന്ന് മാസം 
  33. ഇന്ത്യയിൽ കരുതൽ തടങ്കൽ നിയമപ്രകാരം അറസ്റ്റിലായ ആദ്യ വ്യക്തി - എ.കെ. ഗോപാലൻ
  34. ബാലവേല ഉപയോഗിച്ചിട്ടില്ലാത്ത ഉല്പന്നങ്ങൾക്ക് നൽകുന്ന ഗുണമേന്മ മുദ - റഗ്മാർക്ക് 
  35. റഗ്മാർക്ക് എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് - കൈലാഷ് സത്യാർത്ഥി 
  36. റന്മാർക്ക് ഇപ്പോൾ അറിയപ്പെടുന്നത് ഗുഡ് വീവ് 
  37. ബാലവേല വിരുദ്ധദിനം ( World Day Against Child Labour ) - ജൂൺ 12 
  38. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വേണ്ടി ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്ന മൗലികാവകാശം - സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം (അനുഛേദം 29,30) 
  39. ന്യൂനപക്ഷ വിഭാഗങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്ന ഭരണഘടനാ വകുപ്പ് - 29 -ാം അനുഛേദം 
  40. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസസ്ഥാപനങ്ങൾ ആരംഭിക്കുന്നതിനും നടത്തുന്നതിനുമുള്ള അവകാശം ഉറപ്പു നൽകുന്ന ഭരണഘടനാ വകുപ്പ് - 30 -ാം അനുഛേദം 
  41. മൗലികാവകാശങ്ങളുടെ സംരക്ഷകൻ - കോടതി (സുപ്രീംകോടതിയും ഹൈക്കോടതികളും)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍