Ticker

6/recent/ticker-posts

Header Ads Widget

Current Affairs in Malayalam - August 2022

 


Current Affairs in Malayalam - August 2022

  1. ഇന്ത്യയുടെ പതിനഞ്ചാമത്‌ രാഷ്ട്രപതി - ദ്രാപതി മുര്‍മു 
  2. ഗോത്ര വിഭാഗത്തില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതി - ദ്രാപതി മുര്‍മു 
  3. 2022 ൽ നടന്ന സിങ്കപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്‌മിന്റണ്‍ കിരീടം നേടിയ ഇന്ത്യന്‍ താരം - പി വി സിന്ധു
  4. മലയാള ചലച്ചിത്രരംഗത്തെ ആയുഷ്ക്കാല സംഭാവനയ്ക്കുള്ള 2021ലെ ജെ സി ഡാനിയേല്‍ പുരസ്‌കാരം നേടിയത് - സംവിധായകന്‍ കെ പി കുമാരന്‍ (5 ലക്ഷം രൂപയും പ്രശസ്തിപ്രതവും ശില്‍പവുമടങ്ങുന്നതാണ്‌ പുരസ്കാരം)
  5. ലോക അത്ലറ്റിക്സില്‍ ജാവലിന്‍ ത്രോയില്‍ വെള്ളി നേടിയ ഇന്ത്യന്‍ താരം - നീരജ്‌ ചോപ്ര 
  6. ലോക അത്ലറ്റിക്‌ മീറ്റ്‌ വനിതകളുടെ 100 മീറ്റര്‍ മല്‍സരത്തില്‍ സ്വര്‍ണം നേടിയത് ആര് -  ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രേസര്‍ക്ക്‌ (റെക്കോര്‍ഡ്‌ 10.67 സെക്കന്റില്‍ 100 മീറ്റർ പൂര്‍ത്തിയാക്കിയത്‌. ഒരേ ട്രാക്കിനത്തില്‍ 5 സ്വര്‍ണം നേടുന്നതിന്റെ റിക്കോര്‍ഡും ഷെല്ലി സ്വന്തമാക്കി. 2009, 2013, 2015, 2019 വര്‍ഷങ്ങളിലാണ്‌ ഇതിന്‌ മുമ്പ്‌ സ്വര്‍ണം നേടിയത്‌)
  7. ലോക അത്ലറ്റിക്‌ മീറ്റില്‍ വനിതകളുടെ ട്രിപ്പില്‍ ജംമ്പില്‍ തുടര്‍ച്ചയായ മൂന്നാം സ്വര്‍ണ്ണം നേടിയത് - വെനസ്വേലയുടെ യുലിമര്‍ റോജാസ് 
  8. ലോക അത്ലറ്റിക്സില്‍ ഹൈജമ്പില്‍ സ്വര്‍ണം നേടിയത് - ഖത്തറിന്റെ മുത്താസ്‌ ഇസ ബര്‍ഷിമിന്‌ (ഹൈജമ്പില്‍ തുടര്‍ച്ചയായി മൂന്ന്‌ സ്വര്‍ണം നേടുന്ന ആദ്യ പുരുഷ താരമാണ്‌ മുത്താസ്‌)
  9. വയലാര്‍ രാമവര്‍മ്മ ഫൗണ്ടേഷന്റെ 2022ലെ പുരസ്കാരം നേടിയത് -  ശ്രീകുമാരന്‍ തമ്പി
  10. വേള്‍ഡ്‌ ഇക്കണോമിക്സ്‌ ഫോറം തയ്യാറാക്കിയ ലിംഗസമത്വ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം - 135-ാം സ്ഥാനം (ഐസ് ലാൻഡ് ആണ് പട്ടികയില്‍ ഒന്നാമത്‌)
  11. അന്താരാഷ്ട്ര ഷൂട്ടിങ്‌ സ്പോര്‍ട്ട്‌ ഫെഡറേഷന്‍ ലോകകപ്പില്‍ സ്വര്‍ണം നേടിയത് - ഇന്ത്യന്‍ താരം ഐശ്വരി പ്രതാപ്‌ സിങ്‌ തോമർ 
  12. ഇന്ത്യയില്‍ വാനരവസൂരി ആദ്യമായി റിപ്പോര്‍ട്ട്‌ ചെയ്ത സംസ്ഥാനം - കേരളം 
  13. 35 വര്‍ഷത്തെ സേവനത്തിനുശേഷം ഡി കമ്മീഷ ന്‍ ചെയ്ത ഇന്ത്യന്‍ നേവിയുടെ അന്തര്‍വാഹിനി - ഐഎന്‍എസ്‌ സിന്ധുരാജ്‌ 
  14. എഴുത്തച്ഛന്‍ മലയാള സാഹിതി കേന്ദ്രത്തിന്റെ  പ്രഥമ എഴുത്തച്‌ഛന്‍ മലയാള സാഹിതി സ്മൃതി പുരസ്കാരം നേടിയത് - കെ ജയകുമാർ 
  15. ഇന്ത്യയില്‍ നടക്കുന്ന ലോക ചെസ്‌ ഒളി മ്പ്യാഡിന്റെ ഓദ്യോഗിക ചിഹ്നമാണ്‌ - തമ്പി എന്ന്‌ പേരുള്ള കുതിര
  16. ഫോര്‍മുല വണ്‍ ഓസ്ട്രിയന്‍ ഗ്രാന്‍ഡ്പ്രിയില്‍ ജേതാവായത് - ചാള്‍സ്‌ ലെക്കലെയര്‍ 
  17. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ്‌ ഇന്ത്യയുടെ കണക്കുപ്രകാരം ഇന്ത്യയില്‍ ഗ്രാമീണ മേഖലയില്‍ ഇന്റര്‍നെറ്റ്‌ സാന്ദ്രത കൂടിയ സംസ്ഥാനം - കേരളം.
  18. കേരള സംസ്ഥാന വിജിലന്‍സ്‌ മേധാവിയായി നിയമിതനായത്    - എഡിജിപി മനോജ്‌ എബ്രഹാം 
  19. ഇന്ത്യയുടെ 14-മത്‌ ഉപരാഷ്ട്രപതി - ജഗ്ദീപ്‌ ധന്‍കര്‍ 
  20. സംസ്ഥാന വിവരാവകാശ കമ്മീഷണർ - എ അബ്ദുല്‍ ഹക്കീം 
  21. യൂറോകപ്പ്‌ വനിതാ ഫുട്ബോള്‍ കിരീടം - ഇംഗ്ലണ്ടിന്‌
  22. ഇന്ത്യന്‍ റെയില്‍വേയുടെ അന്വേഷണ കൗണ്ടറുകളുടെ പുതിയ പേര് - സഹ് യോഗ് 
  23. കേന്ദ്ര വിജിലന്‍സ്‌ കമ്മീഷണറായി നിയമിതനായത് - സുരേഷ്‌ എന്‍ പട്ടേല്‍ 
  24. 2025ലെ അന്താരാഷ്ട്ര വനിത ഏകദിന ലോകകപ്പ്‌ മത്സരങ്ങള്‍ക്ക്‌ ആതിഥ്യമരുളുന്നത് - ഇന്ത്യ
  25. സുപ്രീംകോടതിയുടെ പുതിയ ചീഫ്‌ ജസ്റ്റിസ് - ജസ്റ്റിസ്‌ ഉദയ്‌ ഉമേഷ്‌ ലളിത്‌ 
  26. ലോകത്തിലെ ഏറ്റവും വലിയ ഫ്ളോട്ടിങ്‌ സോളാര്‍ പ്ലാന്റ്‌ എവിടാണ് നിലവില്‍ വരുന്നത് - മധ്യപ്രദേശിലെ ഖണ്ഡ്വയില്‍ 
  27. നാസയുടെ കീഴില്‍ ബഹിരാകാശ യാത്രക്കുള്ള പരിശീലനത്തിന്‌ തിരഞ്ഞെടുത്ത മലയാളി - ആതിര പ്രീത റാണി 
  28. 2022 ലെ മിസ്‌ ഇന്ത്യ യുഎസ്‌എ ആയി തിരഞ്ഞെടുക്കപ്പെട്ടത് - ആര്യ വാല്‍വേക്കര്‍ 
  29. ഫിഡയുടെ ഡെപ്യൂട്ടി പ്രസിഡണ്ടായി നിയമിതനായത് - .ഇന്ത്യയുടെ ചെസ്‌ ഇതിഹാസം വിശ്വനാഥന്‍ ആനന്ദ് 
  30. ഇന്ത്യയുടെ 75-ാമത്‌ ചെസ്‌ ഗ്രാന്‍ഡ്‌ മാസ്റ്റര്‍ - വി പ്രണവ്‌ 
  31. ഫ്രാന്‍സിന്റെ പരമോന്നത സിവിലയന്‍ ബഹുമതിയായ ഷെവലിയാര്‍ പുരസ്‌കാരം നേടിയത് - ശശി തരൂർ 
  32. 2022 ലെ ലോകമാന്യതിലക്‌ ദേശീയ പുരസ്കാരം നേടിയത് - ഇന്ത്യയുടെ മിസൈല്‍ വനിതയും മലയാളിയുമായ ഡോ. ടെസി തോമസിന്‌
  33. കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ കാലം അംഗമായിരുന്നതിന്റെ റെക്കോഡ്‌ -  ഉമ്മന്‍ ചാണ്ടിക്ക്‌ (18278 ദിവസം പൂര്‍ത്തിയായതോടെ മുന്‍ മ്രന്തി കെ എം മാണിയുടെ റെക്കോഡാണ്‌ മറികടന്നത്‌)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍